Vinaya Prasad: ‘മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം ആഗ്രഹിച്ചിരുന്നു, സ്ക്രീൻപ്ലേ കൈയിലുണ്ട്’; വിനയ പ്രസാദ്
Vinaya Prasad about Manichitrathazhu second part: 1993ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കിയ ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ഹൊറർ ത്രില്ലറായാണ് കണക്കാക്കപ്പെടുന്നത്.

വിനയ പ്രസാദ്
ഫാസിൽ സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കിയ ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ഹൊറർ ത്രില്ലറായാണ് കണക്കാക്കപ്പെടുന്നത്.
മണിച്ചിത്രത്താഴിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് വിനയ പ്രസാദ്. ചിത്രത്തിലെ ശ്രീദേവി എന്ന കഥാപാത്രം ഇന്നും മലയാളി മനസിൽ ഏറെ ഇഷ്ടത്തോടെ നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.
ഇന്ത്യൻ സിനിമാ ഗാലറി എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കേയാണ്, മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം ആഗ്രഹിച്ചിരുന്നതായി വിനയ പറഞ്ഞത്. സണ്ണിയും ശ്രീദേവിയും തമ്മിലുള്ള പ്രണയം പൂർണമാക്കാതെയാണ് മണിച്ചിത്രത്താഴ് അവസാനിച്ചത്. അതിന്റെ തുടർച്ചയെന്നോണം എന്നെങ്കിലും രണ്ടാം ഭാഗം ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് താരം.
‘മണിച്ചിത്രത്താഴിന്റെ സ്റ്റോറി വളരെ ഇൻട്രസ്റ്റിങ്ങായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈ സിനിമയിൽ ഒരു നാഗവല്ലിയുണ്ട്. അതുപോലെ ചൊവ്വാദോഷമുള്ള ശ്രീദേവിയും സണ്ണിയുമുണ്ട്. അടുത്ത ഭാഗം വേണമെങ്കിൽ ഒരു പ്രശ്നം വേണ്ടേ, അത് എന്തായിരിക്കും, എന്താകും അവരുടെ ജീവിതത്തിൽ ഇനി വരാൻ പോകുന്നത്. ഇങ്ങനെയാണ് ഞാൻ ചിന്തിച്ചത്. അതിനെ അടിസ്ഥാനമാക്കി ഞാൻ എന്റേതായ ഒരു സ്ക്രീൻ പ്ലേ ഉണ്ടാക്കി. അത് എന്റെ കൈയിലുണ്ട്. താൽക്കാലം അതിനെ കുറിച്ച് ഇപ്പോൾ പറയുന്നില്ല’ താരം പറയുന്നു.