Adoor Gopalakrishnan- Mammootty Film: പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍
Adoor Gopalakrishnan and Mammootty Movie: 35 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാനാണ് പ്ലാൻ ചെയ്യുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത്. ഇതോടെ നയൻതാരയും മമ്മൂട്ടിയും ഒരുമിക്കുന്ന ആറാമത്തെ ചിത്രമാണിത്.

Adoor Gopalakrishnan Mammootty Film
വിശ്വ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മെഗാസ്റ്റാർ മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു. ചിത്രത്തിന്റെ പൂജ നാളെ എറണാകുളത്ത് നടക്കും. രാവിലെ പത്തരക്കാണ് ചിത്രത്തിന്റെ പൂജ ചടങ്ങ് നടക്കുക. ഒരുമാസം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് നാളെ മുതൽ എറണാകുളത്ത് തീരുമാനിച്ചിരിക്കുന്നത്. വയനാടാണ് മറ്റൊരു ലൊക്കേഷൻ.
35 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാനാണ് പ്ലാൻ ചെയ്യുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത്. ഇതോടെ നയൻതാരയും മമ്മൂട്ടിയും ഒരുമിക്കുന്ന ആറാമത്തെ ചിത്രമാണിത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയറ്റിലാണ് മമ്മൂട്ടിയും നയൻതാരയും ഒടുവിൽ ഒന്നിച്ചത്.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവായ ഷഹ്നാദ് ജലാലാണ്. ഭ്രമയുഗത്തിന് ശേഷം ഷഹ്നാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്ന മമ്മൂട്ടി ചിത്രമാണിത്. ഇന്ദ്രൻസ്, വിജയരാഘവൻ,അലിയാർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെ.വി. മോഹൻകുമാറിന്റേതാണ് കഥ. 1987 ല്‍ പുറത്തിറങ്ങിയ അനന്തരത്തിലാണ് മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നത്. ഈ ചിത്രത്തിന് മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കും ശബ്ദമിശ്രണത്തിനുമുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. 1990 ല്‍ മതിലുകള്‍,1993 ല്‍ വിധേയന്‍ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചിരുന്നു.
അതേസമയം അടൂർ ചിത്രത്തിനുശേഷം ധനുഷ് നായകനാകുന്ന തമിഴ് ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കും. മമ്മൂട്ടിയും ധനുഷും ഒരുമിക്കുന്ന ചിത്രം ശിവകാർത്തികേയന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രം അമരൻ ഒരുക്കിയ രാജ് കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്നു. സായ് പല്ലവി ആണ് നായിക.