Adoor Gopalakrishnan: സിനിമയെടുക്കാന്‍ വരുന്ന പട്ടികജാതിക്കാര്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനം നല്‍കണം; വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

Adoor Gopalakrishnan Controversy: ടെലിവിഷന്‍ ഏറ്റവും നശിച്ച അവസ്ഥയിലാണെന്നും അടൂര്‍ വിമര്‍ശിച്ചു. ഇത്രയും സാക്ഷരതയുള്ള നമ്മുടെ നാട്ടില്‍ പുതിയ പുസ്തകങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുന്ന പരിപാടികള്‍ പ്രധാനപ്പെട്ട രണ്ട് മൂന്ന് ചാനലുകള്‍ ആരംഭിച്ചെങ്കിലും ഓഡിയന്‍സില്ല എന്ന് പറഞ്ഞ്‌ അത് നിര്‍ത്തിയെന്നും അടൂര്‍

Adoor Gopalakrishnan: സിനിമയെടുക്കാന്‍ വരുന്ന പട്ടികജാതിക്കാര്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനം നല്‍കണം; വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

അടൂര്‍ ഗോപാലകൃഷ്ണന്‍

Published: 

03 Aug 2025 19:40 PM

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചലച്ചിത്ര കോണ്‍ക്ലേവില്‍ വിവാദ പരാമര്‍ശവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമയെടുക്കാന്‍ വരുന്ന പട്ടികജാതിക്കാര്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനം നല്‍കണമെന്ന പരാമര്‍ശമാണ് വിവാദമായത്. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് പടമെടുക്കാന്‍ നല്‍കുന്ന തുക ഒന്നരക്കോടി രൂപയാണ്. അഴിമതിക്കുള്ള വഴിയൊരുക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യം താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും അടൂര്‍ പറഞ്ഞു.

ഇതിന് പിന്നിലെ ഉദ്ദേശ്യം നല്ലതാണ്. ഷെഡ്യൂള്‍ഡ് കാസ്റ്റിലുള്ളവരെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനം നല്‍കണം. സിനിമയുണ്ടാക്കുന്നതിനെക്കുറിച്ച് വിദഗ്ധന്‍മാരുടെ കീഴില്‍ പരിശീലനം കൊടുക്കണം. സിനിമയ്ക്ക് എങ്ങനെയാണ് ബജറ്റുണ്ടാക്കുന്നതെന്ന സംഗതികള്‍ അവരെ മനസിലാക്കിക്കണം. ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ നിന്ന് പണം വാങ്ങി പടം എടുത്തവര്‍ക്ക് പരാതിയാണ്. ഇത് പബ്ലിക് ഫണ്ടാണെന്ന് അവരെ പറഞ്ഞ് മനസിലാക്കണം. ഈ ഒന്നരക്കോടി കുറച്ച് 50 ലക്ഷമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

”കൊമേഴ്‌സ്യല്‍ പടമെടുക്കാനുള്ള പണമല്ല ഇത്. സൂപ്പര്‍സ്റ്റാറിനെ വച്ച് പടം എടുക്കാനുള്ള പൈസയല്ല സര്‍ക്കാര്‍ കൊടുക്കേണ്ടത്. സര്‍ക്കാരിന്റെ ചുമതലയല്ല അത്. ഒരു സ്ത്രീയായതുകൊണ്ട് മാത്രം സിനിമയെടുക്കാന്‍ പണം കൊടുക്കരുത്. അവര്‍ക്കും പരിശീലനം കൊടുക്കണം. സ്ത്രീ സംവിധായകരും നമുക്ക് വേണം”-അടൂര്‍ പറഞ്ഞു.

Also Read: Urvashi: ‘ലീഡ് റോൾ തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിൽ? പ്രായം അനുസരിച്ചാണോ?’; ദേശീയ അവാർഡിൽ വിമർശനവുമായി ഉർവശി

ടെലിവിഷന്‍ നശിച്ച അവസ്ഥയില്‍

ടെലിവിഷന്‍ ഏറ്റവും നശിച്ച അവസ്ഥയിലാണെന്നും അടൂര്‍ വിമര്‍ശിച്ചു. കൊള്ളാവുന്ന പരിപാടികള്‍ ടിവിയിലില്ല. ചാനലുകള്‍ മത്സരമാണ്. ഇത്രയും സാക്ഷരതയുള്ള നമ്മുടെ നാട്ടില്‍ പുതിയ പുസ്തകങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുന്ന പരിപാടികള്‍ പ്രധാനപ്പെട്ട രണ്ട് മൂന്ന് ചാനലുകള്‍ ആരംഭിച്ചെങ്കിലും ഓഡിയന്‍സില്ല എന്ന് പറഞ്ഞ്‌ അത് നിര്‍ത്തി. കൊല്ലുന്നതിനും തല്ലുന്നതുമാണ് ആളുകള്‍ക്ക് കാണേണ്ടതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും