Amritha Suresh : ‘അമൃതയുടെ പ്രാർത്ഥന ദൈവം കേട്ടു’; ക്ഷേത്രത്തിൽ നിന്നുമുള്ള ചിത്രം പങ്കുവെച്ച് ഗായിക

Actor Bala-Amritha Suresh : പ്രത്യേകം തലക്കെട്ട് ഒന്നും നൽകാതെ ഒരു ചിരി പാസാക്കി കൊണ്ടുള്ള ചിത്രമാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. നടൻ ബാലയുടെ നാലാം വിവാഹം നടന്ന അതേദിവസം തന്നെ ചിത്രം പങ്കുവെച്ചതാണ് പ്രത്യേകത

Amritha Suresh : അമൃതയുടെ പ്രാർത്ഥന ദൈവം കേട്ടു; ക്ഷേത്രത്തിൽ നിന്നുമുള്ള ചിത്രം പങ്കുവെച്ച് ഗായിക

നടൻ ബാലയും ഭാര്യ കോകിലയും, ഗായിക അമൃത സുരേഷ് (Image Courtesy : Social Media, Amritha Suresh Facebook)

Published: 

23 Oct 2024 14:33 PM

നടനും സിനിമ നിർമാതാവുമായ ബാല വീണ്ടും വിവാഹിതനായിരിക്കുകയാണ് (Actor Bala Marriage). നടൻ ബാലയുടെ ജീവിതത്തിലെ നാലാം വിവാഹമാണ്. താരത്തിൻ്റെ വിവാഹത്തിനോട് അനുബന്ധിച്ചുള്ള ചർച്ചകൾ നിലനിൽക്കവെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്, ബാലയുടെ രണ്ടാം ഭാര്യയും ഗായികയുമായ അമൃത സുരേഷ് (Singer Amritha Suresh) തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ച ചിത്രങ്ങളാണ്. അടുത്തിടെ നടനും ഗായികയും തമ്മിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയ ലോകത്തെ രണ്ട് തട്ടില്ലാക്കിയിരുന്നു. തുടർന്ന് നടൻ വീണ്ടും വിവാഹിതനായതോടെ ചർച്ചകൾ മറ്റൊരു തലത്തിലേക്ക് നയിച്ചിരിക്കുകയാണ്.

പ്രത്യേകം അടിക്കുറിപ്പ് ഒന്നുമില്ലാതെ ഒരു ചിരി പാസാക്കി കൊണ്ട് ക്ഷേത്രത്തിൽ നിന്നുമുള്ള ഒരു ചിത്രമാണ് അമൃത ഇന്ന് ബാലയുടെ നാലാം വിവാഹം നടന്ന ദിവസം പങ്കുവെച്ചിരിക്കുന്നത്. ഗായികയുടെ ചിരിയിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടെന്നാണ് പോസ്റ്റിന് താഴെ നിരവധി പേർ അഭിപ്രായപ്പെടുന്നത്. കുറെ കാലങ്ങൾക്ക് ശേഷമാണ് അമൃത ഇത്രയും മനസമാധാനത്തോടെ ചിരിക്കുന്നത് കാണുന്നതെന്നാണ് ഒരു ആരാധികൻ കമൻ്റായി കുറിച്ചത്. ഇവയ്ക്ക് പുറമെ മറ്റ് ചില രസകരമായ അഭിപ്രായങ്ങളും പോസ്റ്റിന് താഴെ നിരവധി പേർ കമൻ്റായി രേഖപ്പെടുത്തിട്ടുണ്ട്.

ALSO READ : Actor Bala Marriage : നിസാരക്കാരിയല്ല; ബാലയുടെ ഭാര്യ കോകിലയുടെ ആസ്തി എത്രയെന്ന് അറിയാമോ?


“ഒരു ആശ്വാസത്തിനു വകുപ്പുണ്ടെന്നല്ലേ കേളപ്പേട്ടാ അശരീരി കേട്ടത്….”

“കഷ്ടകാലവും, ബാധ ഉപദ്രവവും ഒക്കെ പോയി..ഈ സന്തോഷം എന്നും നിലനിൽക്കട്ടെ”

“കുറച്ചു കാലത്തേക്ക് ആശ്വാസം കിട്ടി”

“അമൃതയുടെ പ്രാർത്ഥന ദൈവം കേട്ടു… ഇനി സമാധാനം ഉണ്ടാകട്ടെ..”

തുടങ്ങിയവയാണ് അമൃതയുടെ പോസ്റ്റിന് താഴെ രേഖപ്പെടുത്തിട്ടുള്ള ചില രസകരമായ കമൻ്റുകൾ. ഇതിന് പുറമെ കൂളിങ് ഗ്ലാസ് വെച്ചുകൊണ്ടുള്ള ഒരു ചിത്രവും അമൃത തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.

ബാലയും അമൃതയും

2010ലാണ് അമൃതയും ബാലയും തമ്മിൽ വിവാഹിതരാകുന്നത്. പ്രമുഖ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിങ്റിൻ്റെ അണിയറയിൽ വെച്ച് ഇരുവരും പ്രണയത്തിലാകുകയും പിന്നീട് അത് വിവാഹത്തിലേക്ക് നയിക്കുകയായിരുന്നു. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു പെൺകുഞ്ഞുണ്ട്. എന്നാൽ 2015ൽ ഇരുവരും തമ്മിൽ വേർപിരിഞ്ഞു. നിയമപരമായി വേർപിരിഞ്ഞത് 2019ലാണ്.

ബാലയും എലിസബത്തും

തുടർന്ന് 2021ലാണ് ബാല ഡോ. എലിസബത്തിനെ വിവാഹം ചെയ്യുകയായിരുന്നു. എന്നാൽ രണ്ട് വർഷങ്ങൾക്ക് ശേഷം ആ വിവാഹം ബന്ധം ഉലഞ്ഞു. എന്നാൽ ആ വിവാഹം രജിസ്റ്റർ ചെയ്യാത്തതിനാൽ നിയമപരമായ മറ്റ് പ്രതിസന്ധികൾ ബാലയ്ക്ക് മുന്നിൽ ഇല്ലായിരുന്നു. പിന്നീട് എലിസബത്ത് കുടുംബത്തോടൊപ്പം മറ്റൊരുടത്തേക്ക് മാറി.

ബാലയുടെ ആദ്യ വിവാഹം

എലിസബത്തുമായി പിരിഞ്ഞതിന് ശേഷം രണ്ടാം ഭാര്യ അമൃതയുമായി വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്തതോടെയാണ് ബാലയുടെ ആദ്യ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങൾ പുറംലോകം അറിയുന്നത്. കർണാടക സ്വദേശിനിയായ ഒരു ചന്ദന സാദാശിവ റെഡ്ഡിയാറാണ് ബാലയുടെ ആദ്യ ഭാര്യയെന്ന് അമൃത ഒരു വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്നെ വിവാഹം ചെയ്യുന്നതിന് വേണ്ടിയാണ് ബാല ആദ്യ ഭാര്യയുമായി ബന്ധം വേർപ്പെടുത്തിയതെന്ന് അമൃത വീഡിയോയിൽ പറഞ്ഞു. തൻ്റെ ആദ്യ വിവാഹം മറച്ചുവെച്ചാണ് ബാല തൻ്റെ കല്യാണം കഴിച്ചതെന്നും അമൃത തൻ്റെ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.

നാലാം വിവാഹം

ഈ വിവാദങ്ങൾക്കെല്ലാം അവസാനം കുറിക്കുന്നത് പോലെയാണ് കഴിഞ്ഞ് ദിവസം നടൻ തൻ്റെ അടുത്ത വിവാഹത്തെ കുറിച്ച് എല്ലാവരെയും അറിയിക്കുന്നത്. ബാല തൻ്റെ മുറപ്പെണ്ണായ കോകിലയെയാണ് നാലാമതായി വിവാഹം ചെയ്തിരിക്കുന്നത്. തമിഴ്നാട് സ്വദേശിനിയാണ് കോകില. ഇന്ന് ഒക്ടോബർ 23-ാം തീയതി കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു ബാലയും കോകിലയും തമ്മിൽ വിവാഹിതരായത്.

Related Stories
Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ
Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ