Diya Krishna: ‘ഞാൻ നിയോം’! നില ബേബിക്ക് പിന്നാലെ തരംഗമായി ഓമി; ദിയയ്ക്ക് കുഞ്ഞ് ജനിച്ചതിനു പിന്നാലെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും?
Diya Krishna And Aswin Ganesh Launch Baby’s Instagram: ഞാൻ നി ഓം എന്ന് പറഞ്ഞുകൊണ്ട് ഇൻസ്റ്റാഗ്രാം പേജ്. ഇതിൽ അപ്പയേയും മമ്മയേയും ടാഗ് ചെയ്യുന്ന ബയോയോടെയാണ് ബേബിക്ക് ഇൻസ്റ്റാഗ്രാം ഐഡി തുറന്നത്.

Diya Krishna Andn Aswin Ganesh
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ജൂലായ് അഞ്ചിനാണ് ദിയയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനും ആൺ കുഞ്ഞ് പിറന്നത്. ഗർഭിണിയാണെന്ന് അറിഞ്ഞത് മുതലുള്ള എല്ല വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവച്ചിരുന്നു. അതുകൊണ്ട് തന്നെ കുട്ടിയുടെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ഏറെ താത്പര്യമാണ്. നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഓമിയെന്നാണ് കുഞ്ഞിനെ വീട്ടിൽ വിളിക്കുന്നതെന്ന് പ്രസവ വ്ലാഗിൽ അമ്മ സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.
പിന്നാലെ സോഷ്യൽ മീഡിയയിൽ നിയോം ബേബിയാണ് താരം. ജനിച്ചപ്പോൾ തന്നെ കുട്ടി താരത്തിന് ഇൻസ്റ്റാഗ്രാം ആക്കൗണ്ടും യൂട്യൂബ് ചാനലും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതോടെ മറ്റൊരു സ്റ്റാർ കിഡ് കൂടി എത്തിയിരിക്കുകയാണ്. ബഷീർ ബഷിയുടെ ഇളയമകൻ ഇബ്രു. ഒപ്പം പേളിയുടെ രണ്ടുമക്കൾക്കും സ്വന്തമായി ഇൻസ്റ്റാഗ്രാം പേജുണ്ട്. നിലയും നിറ്റാരയും സോഷ്യൽ മീഡിയ ഹൃദയങ്ങൾ കീഴടക്കിയ സ്റ്റാർ കിഡ്സ് ആണ്.
എന്നാൽ ഇവരെയൊക്കെ കേവലം മണിക്കൂറുകൾ കൊണ്ട് പിന്നിലാക്കിയിരിക്കുകയാണ് ഓസിയുടെ ഓമി. ഇൻസ്റ്റയിലും എത്തിയ ഈ കുട്ടി താരത്തിന് നിമിഷ നേരം കൊണ്ടാണ് ഫോളോവേഴ്സ് കൂടിയത്.ഞാൻ നി ഓം എന്ന് പറഞ്ഞുകൊണ്ട് ഇൻസ്റ്റാഗ്രാം പേജ്. ഇതിൽ അപ്പയേയും മമ്മയേയും ടാഗ് ചെയ്യുന്ന ബയോയോടെയാണ് ബേബിക്ക് ഇൻസ്റ്റാഗ്രാം ഐഡി തുറന്നത്. എന്നാൽ ഇത് ഒഫീഷ്യല്‍ അക്കൗണ്ട് ആണോ എന്നതിൽ വ്യക്തത വന്നില്ല. BE THE MIRACLE എന്ന ടാഗ് ലൈനോട് തുടങ്ങിയ ഐഡി ഇതിനകം തന്നെ പതിനേഴായിരത്തിനടുത്ത് ആളുകൾ ആണ് ഫോളോ ചെയ്തിരിക്കുന്നത്. ഇതുവരെ ഏഴ് പോസ്റ്റുകളും പങ്കുവച്ചിട്ടുണ്ട്. അതേസമയം പേളി-ശ്രീനിഷ് ദമ്പത്തികളുടെ മകൾ നില ബേബിക്ക് മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സാണുള്ളത്.