Robin Radhakrishnan: കല്ല്യാണത്തിന് പിന്നാലെ റോബിൻ ആശുപത്രിയിൽ, കൂട്ടുകാർക്ക് അപകടവും; എന്തുപറ്റിയെന്ന് ആരാധകർ?

Robin Radhakrishnan Admitted In Hospital: ഫാഷൻ ഡിസൈനറായ ആരതി പൊടി തന്നെയാണ് വിവാഹത്തിനുള്ള ഡ്രസ്സുകളും ഡിസൈൻ ചെയ്തത്. എന്നാൽ ഇപ്പോൾ വൈറലാവുന്നത് അവരുടെ വിവാഹ വിശേഷങ്ങളല്ല, മറിച്ച് റോബിനും കൂട്ടുകാർക്കും കിട്ടിയൊരു പണിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Robin Radhakrishnan: കല്ല്യാണത്തിന് പിന്നാലെ റോബിൻ ആശുപത്രിയിൽ, കൂട്ടുകാർക്ക് അപകടവും; എന്തുപറ്റിയെന്ന് ആരാധകർ?

ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളിൽ നിന്നും

Published: 

25 Feb 2025 17:46 PM

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും നടിയും ബിസിനസുകാരിയുമായ ആരതി പൊടിയും വിവാഹിതരായതിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഇരുവരുടെയും വിവാഹാഘോഷങ്ങൾ ഇന്നലയാണ് അവസാനിച്ചത്. രണ്ടാഴ്ച്ചയോളം നീണ്ടുനിൽക്കുന്ന ആഘോഷമായിരുന്നു ഇരുവരുടേയം വിവാഹം.

വിവാഹത്തിൽ ആരതിയുടെ ഡ്രസ്സ് കാണാനായിരുന്നു ആരാധകർക്ക് ഏറെയും ആകാംക്ഷ. ഫാഷൻ ഡിസൈനറായ ആരതി പൊടി തന്നെയാണ് വിവാഹത്തിനുള്ള ഡ്രസ്സുകളും ഡിസൈൻ ചെയ്തത്. എന്നാൽ ഇപ്പോൾ വൈറലാവുന്നത് അവരുടെ വിവാഹ വിശേഷങ്ങളല്ല, മറിച്ച് റോബിനും കൂട്ടുകാർക്കും കിട്ടിയൊരു പണിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിലൂടെ ആരതിയുടെയും റോബിന്റെയും സുഹൃത്ത് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ആശങ്കയുയർത്തിയിരിക്കുന്നത്. ‘അവസാനം വരെ കാണുക. ട്വിസ്റ്റ് ഉണ്ട്. ഇതോടെ കൂടി പരിപാടികൾ അവസാനിച്ചിരുന്നു. എല്ലാവർക്കും നന്ദി നമസ്‌കാരം!’ എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. തുടക്കം രസകരമെന്ന് തോന്നുമെങ്കിലും പാതി മുതൽ അത്ര സുഖകരമല്ലാത്ത കാര്യങ്ങളാണ് നടന്നിരിക്കുന്നത്.

വിവാഹത്തിന് മുന്നോടിയായി സ്റ്റേജിൽ കളിക്കാനുള്ള ഡാൻസ് പ്രാക്ടീസ് ചെയ്യുന്നു, പഠിച്ച ഡാൻസ് വിവാഹവേദിയിലും മറ്റുമൊക്കെയായി റോബിനും കൂട്ടുകാരും കളിക്കുന്നു. അങ്ങനെ കല്യാണം കഴിഞ്ഞ് റോബിനെയും ആരതിയെയും വീട്ടിൽ വിട്ടതിന് ശേഷം സുഹൃത്തുക്കൾ മടങ്ങുന്നു. അവർ ബൈക്കിലാണ് പോകുന്നത്. കുറച്ച് സമയത്തിനുള്ളിൽ അവർക്ക് അപകടമുണ്ടാവുകയും ആശുപത്രിയിലാവുകയും ചെയ്തു. കാര്യമായ പരിക്കുകളോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇവരെ കാണാൻ റോബിനും ആരതിയും ആശുപത്രിയിൽ എത്തുന്നുണ്ട്. എന്നാൽ ഇതിന് പിന്നാലെയാണ് ട്വിസ്റ്റ് സംഭവിക്കുന്നത്. വീഡിയോയുടെ അവസാനത്തിൽ റോബിനെ ട്രിപ്പ് ഇട്ട് കിടത്തിയിരിക്കുന്നതാണ് കാണാൻ കഴിയുന്നത്. ഇതോടെ ശുഭം…. എന്നും വീഡിയോയിൽ എഴുതി കാണിക്കുന്നുണ്ട്.

അയ്യോ, ഡോക്ടർ റോബിന് എന്ത് പറ്റി? കൂട്ടുകാർക്ക് ആക്‌സിഡന്റ് ആയപോൾ ഡോക്ടറിന്റെ ബോധം പോയോ? ആളുകളുടെ കണ്ണേറാവും തുടങ്ങി പോസ്റ്റിന് താഴെ കമൻ്റുകളുടെ ചാകരയാണ്. വിവാഹം കഴിച്ചതിന്റെ കണ്ണേറ് കിട്ടിയതാവുമെന്നാണ് മിക്കവരും പറയുന്നത്. എത്ര പേരുടെ കണ്ണ് കിട്ടിയിട്ടുണ്ടാവും എന്നിങ്ങനെ നീളുന്നു കമന്റുകൾ. റോബിന് ഫുഡ് പൊയിസിനിങ് ആണെന്നും പേടിക്കാൻ മാത്രം ഒന്നുമില്ലെന്നും പിന്നീട് കമൻ്റുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

ഫെബ്രുവരി പതിനേഴിന് ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു റോബിന്റെയും ആരതിയുടെയും വിവാഹം. അതിന് മുൻപ് പ്രീവെഡിങ് പരിപാടികളും വിവാഹത്തിന് ശേഷം മറ്റ് റിസെപ്ഷനും ആഘോഷങ്ങളും നടന്നിരുന്നു. നോർത്ത് ഇന്ത്യൻ സ്‌റ്റൈലിലുള്ള ആഘോഷങ്ങളും ഇവരുടെ വിവാഹത്തിന് ഉണ്ടായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയമായത്.

 

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും