Ahaana Krishna: ‘ചേച്ചി ആയാൽ ഇങ്ങനെ വേണം, അനുജത്തിയ്ക്ക് ഒരു പ്രശ്നം വന്നപ്പോൾ കട്ടയ്ക്ക് കൂടെ നിന്നു’; അഹാനയെ പ്രശംസിച്ച് സോഷ്യൽ മീഡിയ
Social Media Praises Ahaana Krishna: 11 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, കൂടുതലും അഹാന ചോദിക്കുന്നതാണ് കാണുന്നത്. അഹാനയുടെ ചോദ്യത്തിൽ മൂന്ന് യുവതികളും ഇരുന്ന് ഉരുകുകയായിരുന്നു. പലപ്പോഴും തെറ്റ് തുറന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.

കഴിഞ്ഞ ദിവസമാണ് നടൻ കൃഷ്ണ കുമാറിനും മകൾ ദിയ കൃഷ്ണയ്ക്കും എതിരെ വലിയ വിവാദങ്ങൾ ഉയർന്നത്. ദിയയുടെ കടയിൽ ജോലി ചെയ്തിരുന്ന മൂന്ന് യുവതികളാണ് ആരോപണവുമായി രംഗത്ത് എത്തിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപെടുത്തി എന്നായിരുന്നു ഇവരുടെ ആരോപണം. സംഭവത്തിൽ കൃഷ്ണ കുമാറിനും ദിയയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ ഇതിനു പിന്നാലെ ആഭരണക്കടയിൽ നിന്ന് ജീവനക്കാർ പണം തിരിമറി നടത്തിയെന്ന് ആരോപിച്ച് ദിയ രംഗത്ത് എത്തുന്ന കാഴ്ചയാണ് കണ്ടത്.
മൂന്ന് ജീവനക്കാരികൾ ക്യുആർ കോഡിൽ തിരിമറി നടത്തി തന്റെ കടയിൽ നിന്നും 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ദിയ ആരോപിച്ചത്. ഇത് സംബന്ധിച്ച് ദിയയും പിതാവ് കൃഷ്ണകുമാറും പോലീസിൽ പരാതി നൽകിയിരുന്നു. ഇരുവരുടെയും പരാതിയിൽ അന്വേഷണം നടക്കുകയാണ്. ഇതിനിടെയിൽ മൂന്ന് യുവതികളുമായി സംസാരിക്കുന്ന കൃഷ്ണ കുമാറിന്റെയും കുടുംബത്തിന്‍റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ നടി അഹാന കൃഷ്ണയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
Also Read:ദിയ കൃഷ്ണക്ക് യുട്യൂബിൽ നിന്ന് മാത്രം മാസം ലഭിക്കുന്നത് ലക്ഷങ്ങൾ? പ്രമോഷനും ബിസിനസും വേറെ
11 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, കൂടുതലും അഹാന ചോദിക്കുന്നതാണ് കാണുന്നത്. അഹാനയുടെ ചോദ്യത്തിൽ മൂന്ന് യുവതികളും ഇരുന്ന് ഉരുകുകയായിരുന്നു. പലപ്പോഴും തെറ്റ് തുറന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. ‘ചേച്ചി പൊലീസിനോട് പറയരുതെ’ എന്ന് അഹാനയോട് അപേക്ഷിക്കുന്നതും വീഡിയോയിൽ കാണാം. ഇതിനു പിന്നാലെയാണ് നിരവധി പേർ അഹാനയെ പ്രശംസിച്ച് എത്തിയത്. ഒരു ചേച്ചി ആയാൽ ഇങ്ങനെ വേണമെന്നും , അനിയത്തിക്ക് ഒരു പ്രശ്നം വന്നപ്പോൾ കട്ടയ്ക്ക് കൂടെ നിന്നുവെന്നുമാണ് കമന്റ്.