Aishwarya Rai Bachchan: ഐശ്വര്യ റായിയുടെ കാർ അപകടത്തിൽ; ആശങ്കയോടെ ആരാധകർ, വിഡിയോ

Aishwarya Rai Bachchan: മുംബൈയിലെ ഒരു ലോക്കൽ ബസിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. താരത്തിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ രംഗത്തെത്തി.

Aishwarya Rai Bachchan: ഐശ്വര്യ റായിയുടെ കാർ അപകടത്തിൽ; ആശങ്കയോടെ ആരാധകർ, വിഡിയോ

ഐശ്വര്യ റായ്

Published: 

26 Mar 2025 20:03 PM

ബോളിവുഡ് താരം ഐശ്വര്യ റായിയുടെ കാർ അപകടത്തിൽപ്പെട്ടു. മുംബൈയിലെ ഒരു ലോക്കൽ ബസിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ക്വീൻ ഐശ്വര്യ റായിയുടെ കാർ ബസിലിടിച്ചു, അവർ സുഖമായിരിക്കാൻ പ്രാർത്ഥിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്ക് വച്ചിരിക്കുന്നത്. സംഭവം നടക്കുമ്പോൾ ഐശ്വര്യ കാറിനുള്ളിൽ ഉണ്ടായിരുന്നോ എന്നതിൽ വ്യക്തതയില്ല. അപകട സമയത്ത് നടിയുടെ അം​ഗരക്ഷകർ പുറത്തുണ്ടായിരുന്നുവെന്നും കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നുമാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുറച്ച് സമയത്തിനുള്ളിൽ തന്നെ യാത്ര പുനരാരംഭിച്ചതായും മാധ്യമങ്ങൾ പറയുന്നു. ഐശ്വര്യ റായിയുടെ ഏറെ പ്രശസ്തമായ ‘5050’ എന്ന നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്. അതേസമയം താരത്തിന്റെ സുരക്ഷയിൽ ആരാധകർ ആശങ്ക പ്രകടിപ്പിച്ചു.‌

വിഡിയോ

 

മണിരത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവനാണ് ഐശ്വര്യ റായിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ആഗോള ബോക്സ് ഓഫീസിൽ 800 കോടിയിലധികം രൂപ നേടി വൻ വിജയമായിരുന്നു ചിത്രം. ബോളിവുഡിൽ, 2018ൽ പുറത്തിറങ്ങിയ മ്യൂസിക്കൽ കോമഡി ചിത്രമായ ഫന്നി ഖാൻ ആയിരുന്നു ഐശ്വര്യ റായി ഒടുവിൽ അഭിനയിച്ചത്. അനിൽ കപൂർ, രാജ്കുമാർ റാവു എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ടായിരുന്നു. അതുൽ മഞ്ജരേക്കർ സംവിധാനം ചെയ്ത ഫന്നി ഖാൻ ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. 38 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം ലോകമെമ്പാടുമായി 20 കോടി രൂപ മാത്രമാണ് നേടിയത്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ