Vidaamuyarchi Movie: ഇനി തലയുടെ കാലം…; അജിത്-മഗിഴ് തിരുമേനി ചിത്രം വിടാമുയർച്ചിയുടെ ഫസ്റ്റ് ലുക്ക് എത്തി

Vidaamuyarchi Movie Update: ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം അവസാനഘട്ട ചിത്രീകരണത്തിലാണ് ഇപ്പോൾ. തെന്നിന്ത്യൻ സിനിമാ ലോകവും അജിത് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് വിടാമുയർച്ചി.

Vidaamuyarchi Movie: ഇനി തലയുടെ കാലം...; അജിത്-മഗിഴ് തിരുമേനി ചിത്രം വിടാമുയർച്ചിയുടെ ഫസ്റ്റ് ലുക്ക് എത്തി

Vidaamuyarchi Movie First Look Poster. (Image courtesy: X)

Published: 

01 Jul 2024 07:36 AM

തമിഴ് സൂപ്പർ താരം തല അജിത്തിനെ (Ajith Kumar) നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി (Magizh Thirumeni) ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ചിത്രമായ വിടാമുയർച്ചിയുടെ (Vidaamuyarchi) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം അവസാനഘട്ട ചിത്രീകരണത്തിലാണ് ഇപ്പോൾ. തെന്നിന്ത്യൻ സിനിമാ ലോകവും അജിത് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് വിടാമുയർച്ചി. ഇതിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർ ഇതിനോടകം ഏറ്റെടുത്തുക്കഴിഞ്ഞു. അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണ് വിടാമുയർച്ചി.

ALSO READ: ബേസിലിൻ്റെയും ​ഗ്രേസിൻ്റെയും ‘നുണക്കുഴി’…; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

മങ്കാത്ത എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച അജിത് കുമാർ- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഓഗസ്റ്റ് മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കുമെന്നാണ് സൂചന. അതിന് ശേഷം മാത്രമെ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കു. ലൈക്ക പ്രൊഡക്ഷൻസ് ഹെഡ് എം കെ എം തമിഴ് കുമരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തമിഴിലെ സെൻസേഷണൽ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന് കാമറ ഓംപ്രകാശ്, എഡിറ്റിംഗ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്ത് എന്നിവരാണ്. മിലൻ കലാസംവിധാനം നിർവഹിക്കുമ്പോൾ സംഘട്ടനം ഒരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിക്കഴിഞ്ഞു. അനു വർദ്ധൻ വസ്ത്രാലങ്കാരം, ഹരിഹരസുധൻ വിഎഫ്എക്സ്-ആനന്ദ് കുമാർ- സ്റ്റിൽസ്, പിആർഒ -ശബരി.

 

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ