Ajmal Ameer Controversy: ‘എത്ര നല്ല വെള്ളപൂശൽ, ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്’; അജ്മൽ അമീറിനെതിരെ നടി റോഷ്ന റോയ്

Ajmal Ameer Controversy: ‘ഹൗ ആർ യു’, ‘നീ അവിടെ ഉണ്ടോ’ തുടങ്ങിയ മെസ്സേജുകളാണ് അജ്മൽ അമീർ അയച്ചുവെന്ന് ആരോ​പിച്ച സ്ക്രീൻഷോട്ടിൽ കാണുന്നത്. എത്ര നല്ല വെള്ളപൂശൽ. ചുമ്മാ ഇൻബോക്സ് നോക്കിയപ്പോൾ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്,’’ എന്നാണ് സ്ക്രീന്‍ഷോട്ടിനൊപ്പം റോഷ്ന കുറിച്ചത്.

Ajmal Ameer Controversy: എത്ര നല്ല വെള്ളപൂശൽ, ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്; അജ്മൽ അമീറിനെതിരെ നടി റോഷ്ന റോയ്

Ajmal Ameer Controversy

Updated On: 

21 Oct 2025 | 05:24 PM

അജ്മൽ അമീറിനെതിരെയുള്ള ലൈംഗിക ആരോപണ വിവാദം കത്തിനിൽക്കുന്നതിനിടെ നടനെതിരെ പുതിയ വെളിപ്പെടുത്തലുമായി നടിയും മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ റോഷ്‌ന ആന്‍ റോയ്. നടൻ തനിക്ക് അയച്ച ഇൻസ്റ്റാ​ഗ്രാം മെസേജിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് റോഷ്‌ന രം​ഗത്ത് എത്തിയത്.

‘ഹൗ ആർ യു’, ‘നീ അവിടെ ഉണ്ടോ’ തുടങ്ങിയ മെസ്സേജുകളാണ് അജ്മൽ അമീർ അയച്ചുവെന്ന് ആരോ​പിച്ച സ്ക്രീൻഷോട്ടിൽ കാണുന്നത്. എത്ര നല്ല വെള്ളപൂശൽ. ചുമ്മാ ഇൻബോക്സ് നോക്കിയപ്പോൾ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്,’’ എന്നാണ് സ്ക്രീന്‍ഷോട്ടിനൊപ്പം റോഷ്ന കുറിച്ചത്. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായി പങ്കുവച്ച സ്ക്രീന്‍ഷോട്ടിനൊപ്പം പ്രചരിക്കുന്ന സന്ദേശങ്ങൾ എഐ നിർമിതമാണെന്നും അക്കൗണ്ട് കൈകാര്യം ചെയ്തവർ അയച്ചതാണെന്നും അജ്മൽ പറയുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

Also Read:‘അത് എഐ ആണെങ്കിൽ എനിക്കയച്ച മെസേജോ?’; അജ്മൽ അമീറിനെതിരെ കൂടുതൽ യുവതികൾ

Ajmal Ameer Chat Screenshot

അതേസമയം തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിൽ പ്രതികരിച്ച് നടൻ കഴിഞ്ഞ ദിവസം രം​ഗത്ത് എത്തിയിരുന്നു. പുറത്തുവന്ന ശബ്ദ സന്ദേശങ്ങൾ തന്റേതല്ലെന്നാണ് അജ്മൽ പറഞ്ഞത്. ശബ്ദം എഐ ഉപയോഗിച്ച് തന്റേത് പോലെ നിര്‍മിച്ചതാണെന്നും ഇത്തരം ആരോപണങ്ങള്‍ കൊണ്ട് തകര്‍ക്കാനാകില്ലെന്നും അജ്മല്‍ പറഞ്ഞിരുന്നു. തന്നെ പിന്തുണച്ചവർക്ക് നടൻ നന്ദിയും രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ നിരവധി പെൺകുട്ടികളാണ് നടനെതിരെ രം​ഗത്ത് എത്തിയത്. അജ്മൽ വീഡിയോ കോൾ ചെയ്തതായും പെൺകുട്ടികൾ വെളിപ്പെടുത്തുന്നു. അജ്മൽ കൂട്ടുകാരികൾക്ക് മോശം മെസജുകൾ അയച്ചതായും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

കുറച്ച് ദിവസം മുൻപാണ് സോഷ്യൽ മീഡിയയിലൂടെയാണ് അജ്മലിന്‍റെ വീഡിയോ കോൾ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും പുറത്തു വന്നത്. വാട്സാപ്പ് കോളിന്റെ ഒരു ഭാ​ഗമാണ് പുറത്ത് വന്നത്. ഇതിൽ അജ്മലിന്റെ മുഖം വ്യക്തമായി കാണാം. വീഡിയോ കോളിൽ തന്റെ വിവാഹം കഴിഞ്ഞതല്ലേ എന്ന് പെൺകുട്ടി ചോദിക്കുന്നത് കേൾക്കാം എന്നാൽ അതൊന്നും താന്‍ അറിയേണ്ടെന്നും താന്‍ താമസ സൗകര്യം ഒരുക്കി തരാമെന്നും അജ്മല്‍ പറയുന്നുണ്ട്.

 

Follow Us
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം