Akhil Marar: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പോസ്റ്റ്; അഖില്‍ മാരാർക്കെതിരെ കേസ്

Akhil Marar Facebook Post: മുഖ്യമന്ത്രിയുടെ ദുരിധാശ്വാസനിധിക്കെതിരെ ഫേസ്ബുക് പോസ്റ്റ് ഇട്ടതിനു അഖിൽ മാരാർക്കെതിരെ സൈബർ പോലീസ് കേസെടുത്തു.

Akhil Marar: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പോസ്റ്റ്; അഖില്‍ മാരാർക്കെതിരെ കേസ്

അഖിൽ മാരാർ (Image Courtesy: Akhil Marar Facebook)

Updated On: 

04 Aug 2024 15:49 PM

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയതിനു സംവിധായകൻ അഖിൽ മാരാർക്കെതിരെ കേസ്. ഇൻഫോപാർക് പൊലീസാണ് കേസ് എടുത്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താൻ പണം നൽകില്ലെന്നും, പകരം താൻ വീടുകൾ വെച്ച് നൽകാമെന്നും പറഞ്ഞായിരുന്നു അഖിലിന്റെ ഫേസ്ബുക് പോസ്റ്റ്.

പോലീസ് കേസ് എടുത്തതിനു തൊട്ടു പിന്നാലെ പുതിയ പോസ്റ്റുമായി അഖിൽ മാരാർ വീണ്ടും രംഗത്തെത്തി. ‘വീണ്ടും കേസ്, മഹാരാജാവ് നീണാൾ വാഴട്ടെ’ എന്നാണ് അഖിൽ ഫേസ്ബുക്കിൽ കുറിച്ചത്. ‘വയനാട്ടിലെ ദുരിതബാധിതർക്ക് താൻ നേരിട്ടും അല്ലാതെയും സഹായം എത്തിക്കുമെന്നും എങ്ങനെ സഹായിക്കണം എന്നത് തന്റെ ഇഷ്ടമാണെന്നും’ അഖിൽ മാരാർ പറഞ്ഞു.

 

 

‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യമാണെങ്കിലും അത് ചിലവഴിക്കുന്നത് സംബന്ധിച്ച അധികാരം മുഖ്യമന്ത്രിക്കാണെന്നും, പിണറായി വിജയൻ കേരളത്തെ രക്ഷിച്ച ജനനായകൻ അല്ല ദുരന്തങ്ങളെ മുതലെടുത്ത് സ്വയം രക്ഷപ്പെട്ടവനാണെന്നും’ അഖിൽ മാരാർ ആരോപിച്ചു.

READ MORE: രാഹുല്‍ ഗാന്ധിയുടെ മോർഫ് ചെയ്ത ചിത്രം പങ്കുവെച്ച് കങ്കണ റണാവത്ത്; വിമർശിച്ച് നെറ്റീസൺസ്

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനു സംസ്ഥാനത്ത് ഇന്നുവരെ 40 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് എതിരെയുള്ള വ്യാജ പ്രചാരണങ്ങൾ നിരീക്ഷിക്കുന്നതിന് സമൂഹമാധ്യമങ്ങളിൽ സൈബർ പോലീസിന്റെ പെട്രോളിംഗ് ശക്തമാണ്. ഇത്തരത്തിൽ പ്രചാരണം നടത്തിയ 279 സമൂഹമാധ്യമ അക്കൗണ്ടുകൾ കണ്ടെത്തുകയും, അവ നീക്കം ചെയ്യുന്നതിന് നിയമപരമായ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു.

മലയാള ചലച്ചിത്ര സംവിധായകനാണ് അഖിൽ മാരാർ. ഡോക്ടർ ബിജു സംവിധാനം ചെയ്ത 2013ൽ പുറത്തിറങ്ങിയ ‘പേരറിയാത്തവൻ’ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 2021ൽ ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രം സംവിധാനം ചെയ്തു. ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ബിഗ്‌ബോസ് സീസൺ 5 ജേതാവാണ് അഖിൽ.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും