Akhil Marar: ദീപക്കിന്റെ മരണത്തിൽ ഞാൻ മിണ്ടില്ല, അതിന് കാരണമുണ്ട്! അഖിൽ മാരാർ

Akhil Marar Responds about Deepak death: ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട് അഖിൽ മാരാർ ഇതുവരെ പരസ്യമായി പ്രതികരണം നടത്തിയിട്ടില്ലായിരുന്നു. ഇപ്പോഴിതാ താനെന്തുകൊണ്ടാണ് ദീപക്കിന്റെ മരണത്തിൽ പ്രതികരിക്കാത്തത് എന്നതിനെ കുറിച്ചാണ് അഖില്‍മാരാർ പറയുന്നത്. ദീപക്കിന്റെ മരണം വേണമെങ്കിൽ....

Akhil Marar: ദീപക്കിന്റെ മരണത്തിൽ ഞാൻ മിണ്ടില്ല, അതിന് കാരണമുണ്ട്! അഖിൽ മാരാർ

Akhil Marar, Deepak

Published: 

22 Jan 2026 | 11:39 AM

ദേശീയതലത്തിൽ ചർച്ചയാവുകയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യ. ബസ്സിൽ വച്ച് ലൈംഗികമായ അതിക്രമം നേരിട്ടു എന്ന് ആരോപിച്ച് യുവതി പങ്കുവെച്ച വീഡിയോ ആണ് ദീപക്കിന്റെ മരണത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പ്രതിയായ ഷിംജിതയെ പോലീസ് വടകരയിൽ ഉള്ള ബന്ധുവീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വലിയ തരത്തിലുള്ള പ്രതിഷേധമാണ് യുവതിക്കെതിരെ അരങ്ങേറുന്നത്. ഒരു മനുഷ്യന്റെ ജീവിതം കണ്ടെന്റാക്കി മാറ്റാനുള്ള യുവതിയുടെ ചിന്തയാണ് ഇപ്പോൾ ഒരാളുടെ മരണത്തിലേക്ക് എത്തിപ്പെട്ടത് എന്നാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഖിൽ മാരാർ. പൊതുവിൽ സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അഖിൽ തന്റെ നിലപാടും അഭിപ്രായവും പ്രതികരണവും എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട് അഖിൽ മാരാർ ഇതുവരെ പരസ്യമായി പ്രതികരണം നടത്തിയിട്ടില്ലായിരുന്നു. ഇപ്പോഴിതാ താനെന്തുകൊണ്ടാണ് ദീപക്കിന്റെ മരണത്തിൽ പ്രതികരിക്കാത്തത് എന്നതിനെ കുറിച്ചാണ് അഖില്‍മാരാർ പറയുന്നത്. ദീപക്കിന്റെ മരണം വേണമെങ്കിൽ എനിക്കും വിറ്റ് കാശാക്കാം.

രാഹുൽ ഈശ്വറിന്റെ വീഡിയോയ്ക്ക് ഒന്നരലക്ഷം ലൈക്കും കമന്റുകളും ആണുള്ളത്. അത്തരത്തിൽ എനിക്കും വേണമെങ്കിൽ സോഷ്യൽ മീഡിയയിലൂടെ ഇതിനെക്കുറിച്ച് പ്രതികരിച്ച് കാശുണ്ടാക്കാം. പക്ഷേ ഞാൻ അങ്ങനെ ചെയ്യുന്നില്ല. ദീപക്കിന്റെ മരണം ആ കുടുംബത്തിന് മാത്രമാണ് നഷ്ടം ഉണ്ടായത്. ദീപക്കിന്റെ മരണം എനിക്കും വേണമെങ്കിൽ വിറ്റ് കാശാക്കാം. ഞാനിവിടെ സോഷ്യൽ മീഡിയയിൽ വന്നിട്ട് ദീപക്ക് എന്ന വ്യക്തിക്ക് വേണ്ടി വാതോരാതെ സംസാരിച്ചു നാലുദിവസം കഴിയുമ്പോഴേക്കും ഈ സോഷ്യൽ മീഡിയ വഴി എനിക്ക് യൂട്യൂബ് വഴി കിട്ടുന്ന കാശുകൊണ്ട് കഴിച്ചു കഴിഞ്ഞാൽ ആ കുടുംബത്തിന് ഉണ്ടായ നഷ്ടം ഇല്ലാതാകുമോ എന്നാണ് അഖിൽമാരാർ ചോദിക്കുന്നത്. അതേസമയം ദീപക്കിന്റെ മരണത്തെ തുടർന്ന് അറസ്റ്റിലായ ഷിംജിതയെ മഞ്ചേശ്വരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയതായി റിപ്പോർട്ട്.

Related Stories
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി