AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: ‘പൈസ വാങ്ങിയിട്ട് പ്രോഡക്ട്സ് അയക്കുന്നില്ല’; ദിയയുടെ ഓ ബൈ ഓസിയിൽ വീണ്ടും തട്ടിപ്പ്? ചർച്ചയായി വീഡിയോ

Diya Krishna's ‘Oh by Ozy’: പൈസ വാങ്ങിയിട്ട് പ്രോഡക്ട്സ് അയക്കുന്നില്ലെന്ന പരാതിയുമായി ചില കസ്റ്റമേഴ്സ് രം​ഗത്ത് എത്തുന്നുവെന്നാണ് വീഡിയോയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില വോയ്സ് റെക്കോർഡുകളും സ്ക്രീൻ ഷോട്ടുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Diya Krishna: ‘പൈസ വാങ്ങിയിട്ട് പ്രോഡക്ട്സ് അയക്കുന്നില്ല’; ദിയയുടെ ഓ ബൈ ഓസിയിൽ വീണ്ടും തട്ടിപ്പ്? ചർച്ചയായി വീഡിയോ
Diya Krishna
sarika-kp
Sarika KP | Updated On: 27 Aug 2025 16:01 PM

സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്ക് ആരാധകർ ഏറെയാണ്. കുറച്ച് മാസം മുൻപാണ് താരത്തിന്റെ സ്ഥാപനമായ ഓ ബൈ ഓസിയിൽ വലിയൊരു സാമ്പത്തിക തട്ടിപ്പ് നടന്ന വിവരം പുറത്ത് വരുന്നത്. സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ ക്യുആർ കോഡ് ഉപയോ​ഗിച്ച് തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി. സംഭവത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചതോടെ പോലീസിൽ കീഴടങ്ങി.

ഈ സംഭവത്തിനു ശേഷം തന്റെ ബിസിനസിൽ കൂടുതൽ ശ്രദ്ധ നൽകിയെന്നാണ് ദിയ പറഞ്ഞത്. തനിക്ക് വിശ്വസ്ഥരെന്ന് തോന്നുന്ന പുതിയ കുറച്ച് സ്റ്റാഫുകളെ നിയമിക്കുകയും ചെയ്തു. ഇപ്പോൾ ബിസിനസ് പഴയതിനേക്കാൾ ​ഗംഭീരമായി സെയിൽ നടക്കുന്നതായി ദിയ ഇടയ്ക്കിടെ സോഷ്യൽമീ‍ഡിയയിൽ അറിയിച്ചിട്ടുണ്ട്.

Also Read:‘സിനിമയിലെ അവസരങ്ങൾ കുറഞ്ഞു, ഇനിയെങ്കിലും ഒന്ന് നന്നാകാൻ അമ്മ പറഞ്ഞു’; ലക്ഷ്മി മേനോന് ‌കാല്‍ ഇടറിയത് എവിടെ?

എന്നാൽ ഇപ്പോഴിതാ ദിയയുടെ ഓ ബൈ ഓസിക്ക് എതിരെ നിരവധി പരാതികൾ ഉയരുന്നുവെന്ന ആരോപണമാണ് മൂപ്പൻസ് വ്ലോ​ഗ്സ് എന്ന യുട്യൂബ് ചാനൽ പറയുന്നത്. പൈസ വാങ്ങിയിട്ട് പ്രോഡക്ട്സ് അയക്കുന്നില്ലെന്ന പരാതിയുമായി ചില കസ്റ്റമേഴ്സ് രം​ഗത്ത് എത്തുന്നുവെന്നാണ് വീഡിയോയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില വോയ്സ് റെക്കോർഡുകളും സ്ക്രീൻ ഷോട്ടുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വോയ്സിൽ അവരോട് ചോദിക്കുമ്പോൾ ഒരു തരത്തിലും റിപ്ലൈ ചെയ്യുന്നില്ലെന്നാണ് പരാതി പറയുന്നത്. സ്റ്റിച്ച് ചെയ്ത് വസ്ത്രം അയക്കുന്നത് പോലെ കാലതാമസം എടുക്കേണ്ട കാര്യമില്ലല്ലോ. അവരുടെ കയ്യിൽ ഉള്ള പ്രോഡക്ട് അയക്കുക മാത്രമല്ലേ ചെയ്യേണ്ടതുള്ളുവെന്നും ഇതിൽ പറയുന്നുണ്ട്.

സ്റ്റാഫിനെ മാറ്റിയെന്നും എല്ലാം പക്കയായാണ് മുന്നോട്ട് പോകുന്നതെന്നും ദിയ മുൻപ് ഒരു വീഡിയോയിൽ പറഞ്ഞതുകൊണ്ട് മാത്രമാണ് താൻ പ്രോഡക്ട് ഓഡർ ചെയ്തത്. പഴയ ക്രിമിനൽ സ്റ്റാഫ്സിനേക്കാൾ മോശം സ്റ്റാഫാണ് ഇപ്പോഴുള്ളതെന്ന് തോന്നുന്നുവെന്നാണ് വീഡിയോയിൽ പരാതിയുമായി എത്തിയ സ്ത്രീ ആരോപിക്കുന്നത്.ഗൂ​ഗിൾ റിവ്യുവിലും നിരവധി പേർ ​ഓ ബൈ ഓസിക്ക് എതിരെ പരാതിയുമായി രം​ഗത്ത് എത്തിയതിന്റെ സ്ക്രീൻഷോട്ടും വീഡിയോയിൽ കാണിക്കുന്നുണ്ട്.