Allu Arjun Fans: ഫാൻസ് ഇങ്ങനെയാവണം, ചെയ്യുന്നതൊക്കെയും മികച്ച കാര്യങ്ങൾ

3 ലക്ഷം പെൺകുട്ടികളാണ് വിവിധ സംസ്ഥാനങ്ങളിലായി പരിപാടികളിൽ പങ്കെടുത്തത്. HPV വാക്സിനേഷൻ, സെർവിക്കൽ കാൻസർ പ്രതിരോധം എന്നിവയിൽ അവബോധം സൃഷ്ടിച്ചുകൊണ്ട് പെൺകുട്ടികൾക്കും യുവതികൾക്കും ആരോഗ്യകരമായ ഭാവി നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രാജ്യമെമ്പാടുമുള്ള അല്ലു അർജുൻ ആരാധകർ ഈ പരിപാടിയുടെ ഭാഗമായി. വലിയ ജനശ്രദ്ധയാണ് അല്ലു ഫാൻസിൻ്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് സാധാരണ ലഭിക്കുന്നത്.

Allu Arjun Fans: ഫാൻസ് ഇങ്ങനെയാവണം, ചെയ്യുന്നതൊക്കെയും മികച്ച കാര്യങ്ങൾ

Allu Arjun Fans

Updated On: 

11 Sep 2026 | 12:12 PM

ഹൈദരാബാദ്: എപ്പോഴും ജനോപകാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ശ്രദ്ധ ആകർഷിക്കുന്ന സംഘടകളിലൊന്നാണ് അല്ലു അർജുൻ ഫാൻസ്. ഇത്തവണ കേന്ദ്ര സർക്കാരിൻ്റെ സ്വസ്ത് നാരി വികാസിത് ഭാരത് പരിപാടിയുടെ ഭാഗമായി, രാജ്യത്തുടനീളമുള്ള 8 സംസ്ഥാനങ്ങളിൽ HPV വാക്സിനേഷനും സെർവിക്കൽ കാൻസർ പ്രതിരോധ പരിപാടുകളും സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്താകെ 820 സ്കൂളുകളിലെ അവബോധ പരിപാടികൾക്ക് അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ പിന്തുണ നൽകിയിട്ടുണ്ട്.

ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, കർണാടക, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂളുകളിലും കമ്മ്യൂണിറ്റികളിലും AAFA നേരിട്ട് ഈ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.പരിപാടികളിലായി 3 ലക്ഷം പെൺകുട്ടികളാണ് പങ്കെടുത്തത്. HPV വാക്സിനേഷനെക്കുറിച്ചും സെർവിക്കൽ കാൻസർ പ്രതിരോധത്തെക്കുറിച്ചും അവബോധം സൃഷ്ടിച്ചുകൊണ്ട് പെൺകുട്ടികൾക്കും യുവതികൾക്കും ആരോഗ്യകരമായ ഭാവി നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രാജ്യമെമ്പാടുമുള്ള അല്ലു അർജുൻ ആരാധകർ ഈ പരിപാടിയുടെ ഭാഗമായി.

ALSO READ : Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി

അല്ലു ഇപ്പോൾ

താരം ഇപ്പോള്‍ പാന്‍ ഇന്ത്യ സിനിമകളുടെ തിരക്കിലാണ്.  റാക്ക എന്ന ചിത്രമാണ് നിലവിൽ അല്ലു അർജുൻ അഭിനയിക്കുന്ന ചിത്രം. ആറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ആണ് നായികയായി എത്തുന്നത്. ഇവരെ കൂടാതെ രശ്മിക മന്ദാന, മൃണാല്‍ താക്കൂര്‍, തുടങ്ങിയ താരങ്ങളും റാക്കയിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. പ്രശസ്ത തമിഴ് നിര്‍മ്മാണ കമ്പനിയായ സൺ പിക്‌ചേഴ്‌സിൻ്റെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് റാക്ക. നിലവില്‍, ഈ സിനിമയുടെ ഷൂട്ടിംഗ് അതിവേഗത്തിലാണ് നടക്കുന്നത്. ഈ  സിനിമയെക്കുറിച്ചുള്ള കൂടുതല്‍ അപ്ഡേറ്റുകള്‍ ഉടന്‍ വരും.

English Summary

Allu Arjun Fans Conducted 820 HPV Awareness Programs over 7 states, Including Kerala. Focusing the Healthy Future for girl’s and woman’s. Over 3 Lakhs girls Participated in the Programme. on various states.

Loading...
Unable to load recommendations.
Follow Us
Related Stories
“കൊച്ചേ കേരളത്തിൽ നിന്നോണ്ട് എന്തിനാ ഇങ്ങനെ ഇംഗിഷീൽ കടുവറുക്കുന്നേ” അവതാരകയോട് ഉർവശിയുടെ ചോദ്യം!
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും
“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി
Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്