Miss World 2025: ലോകസുന്ദരിപ്പട്ടം തായ്‌ലന്‍ഡിന്; അവസാന എട്ടുപേരില്‍ ഇടംനേടാനാകാതെ ഇന്ത്യയുടെ നന്ദിനി
Miss World 2025 Winner: മെയ് ഏഴിനാണ് മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്ത 108 പേരില്‍ നിന്ന് അവസാന ഘട്ടത്തിലേക്ക് 40 പേരാണ് യോഗ്യത നേടിയത്. മിസ് ഇന്ത്യ നന്ദിനി ഗുപ്തയാണ് ഇന്ത്യയ്ക്കായി മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ അവസാന എട്ടുപേരില്‍ നന്ദിനിക്ക് ഇടം നേടാനായില്ല.
എഴുപത്തിരണ്ടാമത് ലോകസുന്ദരിപ്പട്ടം നേടി തായ്‌ലാന്‍ഡിന്റെ ഒപല്‍ സുചത ചുങ്ശ്രീ. 2024ലെ വിജയി ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന ഫിസ്‌കോവ സുചതയ്ക്ക് കിരീടമണിയിച്ചു. ഹൈദരാബാദിലെ ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഗ്രാന്റ് ഫിനാലെ. എത്യോപ്യന്‍ സുന്ദരി ഹസ്സറ്റ് ഡെറിജി ഫസ്റ്റ് റണ്ണറപ്പായി.
മെയ് ഏഴിനാണ് മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്ത 108 പേരില്‍ നിന്ന് അവസാന ഘട്ടത്തിലേക്ക് 40 പേരാണ് യോഗ്യത നേടിയത്. മിസ് ഇന്ത്യ നന്ദിനി ഗുപ്തയാണ് ഇന്ത്യയ്ക്കായി മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ അവസാന എട്ടുപേരില്‍ നന്ദിനിക്ക് ഇടം നേടാനായില്ല.
ബ്രസീല്‍, മാര്‍ട്ടിനിക്ക്, എത്യോപ്യ, നമീബിയ, പോളണ്ട്, യുക്രെയ്ന്‍, ഫിലിപ്പീന്‍സ്, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അവസാന എട്ടില്‍ എത്തിയത്. 2017ലെ ലോകസുന്ദരിയായി മാനുഷി ചില്ലര്‍ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇന്ത്യയുടെ ആരും തന്നെ വിജയിച്ചിട്ടില്ല.




മാനുഷി ചില്ലര്‍, തെലുഗ് താരം റാണ ദഗുബാട്ടി എന്നിവരുള്‍പ്പെടെയുള്ള ഒന്‍പതംഗ പാനലാണ് വിജയിയെ പ്രഖ്യാപിച്ചത്. മിസ് വേള്‍ഡ് സ്റ്റെഫാനി ഡെല്‍ബായെയും സച്ചിന്‍ കുംഭറുമായിരുന്നു പരിപാടിയുടെ അവതാരകര്‍. ബോളിവുഡ് താരങ്ങളായ ഇഷാന്‍ ഖട്ടര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ കലാവിരുന്നു അരങ്ങേറി.
നാല് ഘട്ടങ്ങളിലായാണ് മത്സരം നടന്നത്. അവസാന ഘട്ടം വരെ എത്തിയ നാല് പേരില്‍ നിന്നായിരുന്നു ലോക സുന്ദരിയെ തിരഞ്ഞെടുത്തത്. പോളണ്ട്, എത്യോപ്യ, തായ്‌ലാന്‍ഡ്, മാര്‍ട്ടുനീക്ക് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു അവസാന റൗണ്ടില്‍ മാറ്റുരച്ചത്.