Jishin-Ameya: ഞാന്‍ കാരണമല്ല ജിഷിനും വരദയും പിരിഞ്ഞത്; ജിഷിന്‍ ചേട്ടന്‍ പെണ്ണ് പിടിയനാണെന്ന് നേരിട്ട് പറഞ്ഞു: അമേയ
Ameya Nair Speaks About Jishin's Relationship with Varada: നടി അമേയ നായര്‍ തനിക്ക് ജിഷിനുമായുള്ള ബന്ധത്തെക്കുറിച്ചും, വരദയുമായുള്ള വിവാഹമോചനത്തെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ്. തങ്ങളുടെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് അമേയയും ജിഷിനും നേരത്തെ രംഗത്തെത്തിയിരുന്നു. ജിഷിനെക്കുറിച്ച് അമേയ കേട്ട കഥകളെ കുറിച്ചും താന്‍ ഒരിക്കലും ജിഷിനും വരദയും തമ്മില്‍ വേര്‍പിരിയാന്‍ കാരണമായില്ലെന്നും അമേയ വ്യക്തമാക്കുന്നു. വരദയ്‌ക്കൊപ്പം അഭിനയിച്ചിരുന്ന സീരിയലില്‍ നിന്ന് പിന്മാറിയതിന്റെ കാരണത്തെക്കുറിച്ചും അവര്‍ വിശദീകരിക്കുന്നു.
വരദയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെ ജിഷിനുമായി ബന്ധപ്പെട്ട് ഒട്ടനവധി ഗോസിപ്പുകള്‍ പുറത്തുവന്നിരുന്നു. അതില്‍ ഏറ്റവും അവസാനത്തേതായിരുന്നു നടി അമേയ നായരുമൊത്തുള്ളത്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തികൊണ്ട് താരങ്ങള്‍ തന്നെ രംഗത്തെത്തി. വാലന്റൈന്‍സ് ദിനത്തിലാണ് തങ്ങളുടെ പ്രണയം ഇരുവരും ആരാധകരുമായി പങ്കുവെച്ചത്.
താന്‍ ജിഷിനെ പരിചയപ്പെട്ടതിനെ കുറിച്ചും അതിന് മുമ്പ് കേട്ടിരുന്ന കഥകളെ കുറിച്ചെല്ലാം സംസാരിക്കുകയാണ് അമേയ. മാത്രമല്ല വരദയും ജിഷിനും തമ്മില്‍ പിരിയാനുണ്ടായ കാരണത്തെ കുറിച്ചും അമേയ ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
”എനിക്ക് ഒരുപാട് മുമ്പ് ജിഷിന്‍ ചേട്ടനൊപ്പം ഒരു സീരിയലില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അങ്ങനെ ജിഷിന്റെ പെയറായിട്ടാണ് അഭിനയിക്കുന്നതെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ അയ്യോ അവനോ, അവനൊരു പെണ്ണ് പിടിയനാണെന്നാണ് പറഞ്ഞത്. പെയര്‍ ആയിട്ട് പോയാല്‍ നമ്മളെ വളയ്ക്കും ഫ്‌ളേര്‍ട്ട് ചെയ്യുമെന്നെല്ലാം പറഞ്ഞു. ഇത് കേട്ടതോടെ ഞാന്‍ സീരിയലിന്റെ പേയ്‌മെന്റ് കൂട്ടി. അങ്ങനെ നമ്മളെ ഒഴിവാക്കുമല്ലോ എന്ന് കരുതി.




പിന്നീട് ഞങ്ങള്‍ പരിചയപ്പെട്ടപ്പോള്‍ നീ കേട്ടതില്‍ പലതും സത്യമാണെന്ന് ചേട്ടന്‍ പറഞ്ഞു. ഇല്ലാത്തത് ഒന്നുമല്ല അതില്‍ പകുതിയും സത്യമാണ്. പക്ഷെ എന്റെ സ്വഭാവം സത്യം വിളിച്ചുപറയുന്നതാണ്. ഒന്നും മറച്ച് പിടിക്കില്ല. പക്ഷെ എല്ലാവരും അത് നല്ല അര്‍ത്ഥത്തില്‍ എടുക്കില്ല. മോശമായി എടുക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. ഇതെല്ലാം അറിഞ്ഞ് മുതലെടുക്കുന്ന പെണ്‍കുട്ടികളും ഉണ്ടെന്ന് ചേട്ടന്‍ പറഞ്ഞു,” അമേയ പറയുന്നു.
താന്‍ കാരണമാണ് ജിഷിനും ആദ്യഭാര്യയായ വരദയും വേര്‍പിരിഞ്ഞതെന്ന കമന്റുകളോടും അമേയ പ്രതികരിച്ചു. അവര്‍ രണ്ടുപേരും വേര്‍പിരിയാന്‍ കാരണമായത് താനല്ലെന്നാണ് അമേയ പറയുന്നത്.
”അവര്‍ക്ക് രണ്ടുപേര്‍ക്കും ഞാനല്ല അതിന്റെ കാരണമെല്ലന്ന് അറിയാം. അത് അവരുടെ കുടുംബത്തിനുമറിയാം. പിന്നെ ആരെയാണ് ബോധ്യപ്പെടുത്തേണ്ടത്. അവരുടെ ഫാമിലിയില്‍ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ എനിക്ക് ജിഷിന്‍ ചേട്ടനെ പരിചയം പോലുമില്ലായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ മുന്‍ഭാര്യയെ പിന്നെയും അറിയാമായിരുന്നു. ഞങ്ങള്‍ ഒരേ സീരിയലില്‍ അഭിനയിച്ചിരുന്നു.
Also Read: Jishin- Ameya: വാലന്റൈൻസ് ദിനത്തിൽ സർപ്രൈസ് പൊട്ടിച്ച് ജിഷിനും അമേയയും; വിവാഹം ഉടനുണ്ടോ എന്ന് ആരാധകർ
ആ സീരിയലില്‍ നിന്ന് പിന്മാറാന്‍ കാരണം ഈ ബന്ധമാണെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞത് കൊണ്ടാണ് ഞാന്‍ ആ സീരിയല്‍ വേണ്ടെന്ന് തീരുമാനിച്ചത്. ഇപ്പോള്‍ അവസരങ്ങള്‍ വരുമ്പോള്‍ ആ കഥാപാത്രത്തിന് എന്തെങ്കിലും ചെയ്യാനുണ്ടോ എന്ന് നോക്കിയിട്ടേ തിരഞ്ഞെടുക്കാറുള്ളൂ,” അമേയ കൂട്ടിച്ചേര്‍ത്തു.