AMMA Election : ‘വിഴുപ്പലക്കാൻ താൽപര്യമില്ല’; ഇനി അമ്മയുടെ ഒരു പരിപാടിക്കുമില്ലെന്ന് ബാബുരാജ്

AMMA Executive Election 2025 : എട്ട് വർഷമായി അമ്മ സംഘടനയുടെ ഭാഗമാണ്. ഈ എട്ട് വർഷം തനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചതെന്ന് ബാബുരാജ് തൻ്റെ സോഷ്യൽ മീഡിയ കുറിപ്പ് അറിയിച്ചു.

AMMA Election : വിഴുപ്പലക്കാൻ താൽപര്യമില്ല; ഇനി അമ്മയുടെ ഒരു പരിപാടിക്കുമില്ലെന്ന് ബാബുരാജ്

Actor Baburaj

Published: 

31 Jul 2025 15:16 PM

മലയാള സിനിമയുടെ താരസംഘടനയായ അമ്മ (AMMA) അസോസിയേഷൻ്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്നും നടൻ ബാബുരാജ് പിന്‍മാറി. തനിക്ക് ഇന് ‘വിഴുപ്പലക്കാൻ താൽപര്യമില്ല’ എന്ന് സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചുകൊണ്ടാണ് ബാബുരാജ് തൻ്റെ നാമനിർദേശ പത്രിക പിൻവലിച്ചത്. ഇന്ന് ജൂലൈ 31-ാം തീയതി മൂന്ന് മണി വരെയാണ് സമർപ്പിച്ച നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അനവുദിച്ചിരുന്നത്. നേരത്തെ അമ്മയുടെ പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്നും നടൻ ജഗദീഷും പിന്‍മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ബാബുരാജും തൻ്റെ പത്രിക പിൻവലിച്ചത്.

അതേസമയം താൻ ഇനി ഒരിക്കലും അമ്മയുടെ സംഘടന പ്രവർത്തനത്തിൻ്റെ ഭാഗമാകില്ലെന്നും ബാബുരാജ് തൻ്റെ കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ എട്ട് വർഷമായി അമ്മ സംഘടനയിൽ പ്രവർത്തിച്ച തനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. മറ്റ് അംഗങ്ങളിൽ നിന്ന് ലഭിച്ച ചാനൽ ഉപദേശങ്ങൾ എൻ്റെ ഹൃദയത്തിൽ മരണം വരെ സൂക്ഷിക്കുമെന്നും ബാബുരാജ് കുറിപ്പിലൂടെ അറിയിച്ചു. തന്നെ ജനാധിപത്യപരമായി മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു, പക്ഷേ ഇത് തനിക്ക് കഴിയുന്നതിലും അപ്പുറമാണ് വേദനയുണ്ടാക്കിയതെന്ന് ബാബുരാജ് കൂട്ടിച്ചേർത്തു.

ബാബുരാജിൻ്റെ സോഷ്യൽ മീഡിയ കുറിപ്പ്

ബഹുമാനപ്പെട്ടവരെ,
വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ, അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഞാൻ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ഇതിനാൽ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല.

കഴിഞ്ഞ എട്ട് വർഷക്കാലം അമ്മ സംഘടനയിൽ പ്രവർത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളിൽ നിന്ന് ലഭിച്ച ചാനൽ ഉപദേശങ്ങൾ എൻ്റെ ഹൃദയത്തിൽ മരണം വരെ സൂക്ഷിക്കും. കഴിഞ്ഞ പത്ത് മാസക്കാലം കമ്മിറ്റിക്ക് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിൻ്റെ തുടർച്ച ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഞാൻ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചിരുന്നത്.
ലാലേട്ടൻ കമ്മിറ്റിയിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഞാനും പിന്മാറാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അന്ന് എല്ലാവരും ചേർന്ന് എന്നെ പിന്തിരിപ്പിക്കുകയായിരുന്നു. ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് സംഘടനാപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നത് ഇപ്പോൾ എനിക്ക് പ്രയാസകരമാണ്. എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു. അതായിരുന്നല്ലോ ജനാധിപത്യപരമായ രീതി. എന്നാൽ, ഇത് എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.

എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നൽകിയ എല്ലാ അംഗങ്ങൾക്കും ഈ അവസരത്തിൽ ഞാൻ എൻ്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. അമ്മ സംഘടനയ്ക്ക് എല്ലാവിധ നല്ല ഭാവിയും നേരുന്നു. എല്ലാവർക്കും നല്ലത് സംഭവിക്കട്ടെ എന്ന് ഞാനാശംസിക്കുന്നു“.

ALSO READ : AMMA Election: അമ്മ തെരഞ്ഞെടുപ്പ്: ജഗദീഷ് പിൻമാറി; പ്രസിഡന്റ് സ്ഥാനത്ത്‌ ശ്വേത-ദേവൻ മത്സരം

ബാബുരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്നും ബാബുരാജ് പിന്മാറിയതോടെ കുക്കു പരമേശ്വരനും രവീന്ദ്രനും തമ്മിലാകും മത്സരിക്കുക. അസോസിയേഷൻ്റെ പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്നും ജഗദീഷ് പിന്മാറിയതോടെ നടി ശ്വേത മേനോനും സീനിയർ നടൻ ദേവനും തമ്മിലാണ് മത്സരിക്കുക. എന്നാൽ മത്സരത്തിൻ്റെ അന്തിമ ചിത്രം ഇന്ന് വൈകിട്ട് നാല് മണിയോടെ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തിരഞ്ഞെടുപ്പ്.

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു