Anil P Nedumangad: ‘ആ മരണം അനില്‍ നെടുമങ്ങാടിനെ ഏറെ ഉലച്ചു; മൂന്ന് ദിവസത്തോളം കരഞ്ഞു; ഒന്നും കഴിച്ചില്ല’; കുടുംബം പറയുന്നു
Anil P Nedumangad and Sachy: സച്ചിയുടെ മരണം അനിലിനെ ഏറെ ഉലച്ചിരുന്നുവെന്ന് കുടുംബം . സച്ചിയെ ഇഷ്ടമായിരുന്നു. മരിച്ചതിന് ശേഷം മൂന്ന് ദിവസത്തോളം ഭയങ്കര കരച്ചിലായിരുന്നു. ഒന്നും കഴിക്കില്ല. വെള്ളം മാത്രം കുടിക്കും. വാതില്‍ അടച്ചിട്ട് കരയുമായിരുന്നു. അടുത്ത സിനിമ അനിലിനെ വച്ച് ചെയ്യുമെന്ന് സച്ചി സൂചന നല്‍കിയിരുന്നു
നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെയാണ് അനില്‍ നെടുമങ്ങാട് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സച്ചിയുമായി അനില്‍ അത്രയേറെ ആത്മബന്ധം പുലര്‍ത്തിയിരുന്നു. സച്ചി വിടവാങ്ങിയതിന് പിന്നാലെ അധികം വൈകാതെ അനിലും യാത്രയായി. 2020 ജൂണ്‍ 18നാണ് സച്ചി മരിച്ചത്. അനില്‍ അതേ വര്‍ഷം ക്രിസ്മസ് ദിനത്തിലും. അപ്രതീക്ഷിതമായിരുന്നു ഇരുവരുടെയും വിയോഗം. സുഹൃത്തുക്കള്‍ക്കൊപ്പം തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അനില്‍ മുങ്ങിമരിക്കുകയായിരുന്നു. ഒരു സിനിമയുടെ ഷൂട്ടിംഗിനാണ് താരം തൊടുപുഴയിലെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ജലാശയത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
സച്ചിയുടെ മരണം അനിലിനെ ഏറെ ഉലച്ചിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കുടുംബം ഇക്കാര്യം പറഞ്ഞത്. സച്ചിയെ ഭയങ്കര ഇഷ്ടമായിരുന്നു. സച്ചി മരിച്ചതിന് ശേഷം മൂന്ന് ദിവസത്തോളം ഭയങ്കര കരച്ചിലായിരുന്നു. ഒന്നും കഴിക്കില്ല. വെള്ളം മാത്രം കുടിക്കും. വാതില്‍ അടച്ചിട്ട് കരയുമായിരുന്നു. അടുത്ത സിനിമ അനിലിനെ വച്ച് ചെയ്യുമെന്ന് സച്ചി സൂചന നല്‍കിയിരുന്നുവെന്നും കുടുംബം പറഞ്ഞു.




സമൂഹമാധ്യമത്തിലെ കുറിപ്പ്
മരിക്കുന്നതിന് ഒരു കൊല്ലം മുമ്പ് ഫേസ്ബുക്കില്‍ ഒരു സ്റ്റോറി പോലെ ‘അനുസ്മരണം’ എന്ന് പറഞ്ഞിട്ടുവെന്നും, എന്തിനാ ഇങ്ങനെയൊക്കെ ഇടുന്നതിന് വിളിച്ച് ചോദിച്ചിരുന്നുവെന്നും അനിലിന്റെ സഹോദരന്‍ പറഞ്ഞു. മരിക്കുന്നതിന് കുറച്ചുനാള്‍ മുമ്പ് അസ്മതയ സൂര്യനെ നോക്കി നില്‍ക്കുന്ന ഒരു പടം പങ്കുവച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അറം പറ്റിയ പേര്
അവസാനത്തെ സിനിമയുടെ പേര് തന്നെ അറം പറ്റുന്ന വിധത്തിലായിരുന്നുവെന്നും അനിലിന്റെ കുടുംബം വ്യക്തമാക്കി. പീസ് എന്നായിരുന്നു സിനിമയുടെ പേര്. മരിച്ചതിന് ശേഷം റെസ്റ്റ് ഇന്‍ പീസ് എന്നാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.