Anjali Menon: പുരുഷന്മാരുടെ സൗഹൃദത്തെ കുറിച്ച് എനിക്കറിയില്ല, സ്ത്രീകളുടേത് വളരെ രസകരമാണ്: അഞ്ജലി മേനോന്‍

Anjali Menon About Friendship: യുവ സപ്പനോ കാ സഫര്‍ എന്ന ആന്തോളജിയുടെ ഭാഗമായി ഒരുക്കിയ ബാക്ക്‌സ്‌റ്റേജ് എന്ന ഷോര്‍ട്ട് ഫിലിമാണ് അഞ്ജലിയുടെ പുതിയ ചിത്രം. നൃത്തവും സൗഹൃദവും ഇതിവൃത്തമാക്കി എത്തിയ ബാക്ക്‌സ്റ്റേജില്‍ പത്മപ്രിയയും റിമ കല്ലിങ്കലുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Anjali Menon: പുരുഷന്മാരുടെ സൗഹൃദത്തെ കുറിച്ച് എനിക്കറിയില്ല, സ്ത്രീകളുടേത് വളരെ രസകരമാണ്: അഞ്ജലി മേനോന്‍

അഞ്ജലി മേനോന്‍

Published: 

28 Apr 2025 19:20 PM

ഇന്നും സ്ത്രീ സംവിധായകരുടെ കുറവ് നേരിടുന്ന മേഖലയാണ് മലയാള സിനിമ വ്യവസായം. എങ്കിലും 2012ല്‍ മഞ്ചാടിക്കുരു എന്ന സിനിമ സംവിധാനം ചെയ്‌തെത്തിയ സംവിധായകയാണ് അഞ്ജലി മേനോന്‍. പിന്നീട് ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങിയ ഹിറ്റുകളും അഞ്ജലി മലയാള സിനിമയ്ക്ക് സമ്മാനിച്ചു.

യുവ സപ്പനോ കാ സഫര്‍ എന്ന ആന്തോളജിയുടെ ഭാഗമായി ഒരുക്കിയ ബാക്ക്‌സ്‌റ്റേജ് എന്ന ഷോര്‍ട്ട് ഫിലിമാണ് അഞ്ജലിയുടെ പുതിയ ചിത്രം. നൃത്തവും സൗഹൃദവും ഇതിവൃത്തമാക്കി എത്തിയ ബാക്ക്‌സ്റ്റേജില്‍ പത്മപ്രിയയും റിമ കല്ലിങ്കലുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ തന്റെ സൗഹൃദങ്ങളെ കുറിച്ചും ബാക്ക്‌സ്‌റ്റേജ് ഷോര്‍ട്ട് ഫിലിമിനെ കുറിച്ചും സംസാരിക്കുകയാണ് അഞ്ജലി മേനോന്‍. ബാക്ക്‌സ്‌റ്റേജ് നൃത്തത്തെ അടിസ്ഥാനമാക്കി ഉള്ളതാണെങ്കിലും സൗഹൃദത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും മത്സരബുദ്ധിയും അസൂയയും തരണം ചെയ്യുന്നതുമാണ് സിനിമയില്‍ പറയുന്നതെന്ന് അഞ്ജി പറയുന്നു.

പുരുഷന്മാര്‍ക്കിടയിലെ സൗഹൃദത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും സംവിധായക പറയുന്നുണ്ട്. സ്ത്രീ സൗഹൃദവും പുരുഷ സൗഹൃദവും വ്യത്യസ്തമാണ്. സ്ത്രീകള്‍ കുറച്ചുകൂടി ഗാഢവും രസകരവുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി ഇക്കാര്യം പറയുന്നത്.

”ബാക്ക്‌സ്റ്റേജ് എന്ന സിനിമയില്‍ നൃത്തമാണ് പശ്ചാത്തലം. പക്ഷെ സൗഹൃദത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. സൗഹൃദത്തില്‍ ഉണ്ടാകുന്ന മത്സരബുദ്ധിയും അസൂയയും എല്ലാം ആ ബന്ധത്തെ മാറ്റുന്നു. അവയെ എല്ലാം തരണം ചെയ്ത് മാത്രമേ സൗഹൃദത്തിന് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു. ആഴമുള്ള ബന്ധങ്ങള്‍ക്ക് ഇവയെ എല്ലാം മറികടക്കാനുള്ള കഴിവുണ്ട്.

ബന്ധങ്ങള്‍ക്ക് ആഴമുണ്ടാകണമെങ്കില്‍ ഇത്തരം കാര്യങ്ങളെയൊക്കെ മറികടക്കേണ്ടതായി വരും. രണ്ട് പുരുഷന്മാര്‍ക്കിടയിലെ സൗഹൃദത്തെ കുറിച്ച് എനിക്ക് അറിയില്ല. എനിക്ക് സൗഹൃദങ്ങളാണ് ഏറ്റവും വലിയ കരുത്ത്. നമ്മളെ നമ്മളായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇടങ്ങളാണ് അവയെല്ലാം.

Also Read: Renu Sudhi: ‘ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക്‌ നാണക്കേടാണെന്ന് പറഞ്ഞവർക്ക്’; രേണു സുധി

എനിക്ക് സ്ത്രീകളും പുരുഷന്മാരും സുഹൃത്തുക്കളായിട്ടുണ്ട്. ഈ രണ്ട് സൗഹൃദങ്ങളും വളരെ വ്യത്യസ്തമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്ത്രീകളുടെ സൗഹൃദം കുറച്ചുകൂടി ഗാഢമാണ്, രസകരവുമാണ്,” അഞ്ജലി മേനോന്‍ പറയുന്നു.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം