Anusree: വേദിയിൽ പൊട്ടിക്കരഞ്ഞ് നടി അനുശ്രീ; പിന്നാലെ അഭിനന്ദന പ്രവാഹം, കാരണം ഇതാണ്
Anusree Breaks Down at Inauguration: ഇപ്പോഴിതാ, അനുശ്രീ പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിൽ നടന്നൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഉദ്ഘാടന വേദിയിൽ അനുശ്രീ
മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി അനുശ്രീ. ‘ഡയമണ്ട് നെക്ലസ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. പൊതുവേദികളിൽ മലയാളിത്തനിമയോടെ എത്തുന്ന അനുശ്രീ പലപ്പോഴും പ്രശംസിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ, അനുശ്രീ പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിൽ നടന്നൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ആലപ്പുഴയിൽ ഒരു ടെക്സ്റ്റൈൽസ് ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അനുശ്രീ. ഉദ്ഘാടനത്തോടനുബന്ധിച്ച് അവിടെയൊരു നറുക്കെടുപ്പും സംഘടിപ്പിച്ചിരുന്നു. 10,000 രൂപയായിരുന്നു സമ്മാനം. നറുക്കെടുപ്പിലെ വിജയിയെ തിരഞ്ഞെടുത്തതും അനുശ്രീ തന്നെയായിരുന്നു. അവതാരക നറുക്കെടിപ്പിൽ വിജയിച്ച നമ്പറും പേരും മൈക്കിലൂടെ അനൗൺസ് ചെയ്തതിന് പിന്നാലെ തനിക്കാണ് സമ്മാനം ലഭിച്ചതെന്ന് തെറ്റിദ്ധരിച്ച് ഒരു മധ്യവയസ്കൻ വേദിയിലേക്ക് വരുന്നുണ്ട്. എന്നാൽ, തനിക്കല്ല സമ്മാനം ലഭിച്ചതെന്ന് മനസിലായതോടെ അദ്ദേഹം ഏറെ വിഷമിച്ച് വേദി വിട്ട് പോയി.
അദ്ദേഹത്തിന്റെ നിരാശ കണ്ട് അനുശ്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും വീഡിയോയിൽ കാണാം. ഉദ്ഘാടനം കഴിഞ്ഞ ശേഷം ആ മധ്യവയസ്കന് അനുശ്രീയും ഒപ്പം സ്ഥാപനത്തിന്റെ ഉടമയും പണം നൽകുന്നതും വീഡിയോയിൽ ഉണ്ട്. വലിയ സന്തോഷത്തോടെയാണ് അദ്ദേഹം അത് ഏറ്റുവാങ്ങിയത്. “ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ലെ” എന്നാണ് അനുശ്രീ പറഞ്ഞത്.
വീഡിയോ:
ALSO READ: കുറച്ച് മാസങ്ങൾക്ക് ശേഷം ഇപ്പോൾ സുഖമായി ഉറങ്ങുകയാണ് ; കിംഗ്ഡത്തെ പറ്റി വിജയ് ദേവരകൊണ്ട
വീഡിയോ പുറത്തുവന്നതിന് പിന്നാലെ അനുശ്രീയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. വളരെ വൈകാരികമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. അനുശ്രീയുടെ നല്ല മനസിനെ പലരും അഭിനന്ദിച്ചു. ‘ഇതാണ് മനുഷ്യത്വം’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘കുറേ കാലത്തിനു ശേഷം നല്ലൊരു വീഡിയോ കണ്ടു, കണ്ണും മനസും നിറഞ്ഞു’ എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. “അനുശ്രീയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ ഒരുപക്ഷേ അവരുടെ മാതാപിതാക്കളെ ഓർത്തു കാണും, മനുഷ്യനായിട്ട് കാരൃമില്ല മനുഷ്യത്വം ഉണ്ടാവണം” എന്നിങ്ങനെ നീളുന്നതാണ് കമന്റുകൾ.