Aparna Das : കുട്ടികൾ ഇതൊക്കെ കാണുന്നുണ്ടെന്ന് ഓർക്കണം, ബി ഗ്രേഡ് സിനിമയുണ്ടാക്കുന്ന ആ ലേഡി പച്ചയ്ക്കാണ് ഇൻസ്റ്റഗ്രാമിൽ പലതും പറയുന്നത്; അപർണ ദാസ്
Aparna Das Voice Against Lady Film Maker : റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ് എന്ന സിനിമയുടെ പ്രൊമോഷനോട് അനുബന്ധിച്ചാണ് അപർണ ദാസ് ആ സിനിമ സംവിധായകയ്ക്കെതിരെ രംഗത്തെത്തിയത്.
ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അപർണ ദാസ്. വിനീത് ശ്രീനിവാസൻ്റെ മനോഹരം സിനിമയിലെ നായിക വേഷത്തിലൂടെയാണ് അപർണ മലയാള സിനിമയിൽ ഏറെ ശ്രദ്ധയായത്. തുടർന്ന് തമിഴിലും തെലുങ്കിലും ചുവടുവെച്ച് താരം അടുത്തിടെയാണ് നടൻ ദീപക പറമ്പോലുമായി വിവാഹിതയായത്. സിനിമയിലും സിനിമയ്ക്കും പുറത്ത് തൻ്റേതായ നിലപാട് സൂക്ഷിക്കുന്ന താരവും കൂടിയാണ് അപർണ. അത്തരത്തിലുള്ള നടിയുടെ നിലപാടും കാഴ്ചപാടുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
ഇൻസ്റ്റഗ്രാം പോലെയുള്ള സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ നിരവധി പേരാണ് അശ്ലീത പങ്കുവെക്കുന്നത്. അത്തരം സിനിമകൾ നിർമിക്കുന്ന നിരവധി പേരുണ്ട്, അതൊന്നും തെറ്റാണ് താൻ പറയുന്നില്ല, എന്നാൽ ഇതൊക്കെ കുട്ടികൾ കാണുന്നുണ്ടെന്ന് ഇവർ മനസ്സിലാക്കാണം. ഇത്തരം ബി ഗ്രേഡ് സിനിമകൾ നിർമിക്കുന്ന ഒരു ലേഡി ആ സീനുകൾ ചിത്രീകരിക്കുന്ന ഭാഗം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്. ആ സമയത്ത് പച്ചയ്ക്ക് പറയുന്ന കാര്യങ്ങൾ പോലും അവർ ആ വീഡിയോയിൽ ഉൾക്കൊള്ളിക്കുന്നുയെന്നാണ് അപർണ ദാസ് വിമർശനത്തോടെ സൈന സൗത്ത് പ്ലസ് എന്ന യുട്യൂബ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ALSO READ : Urvashi: ‘രജനീകാന്തിന്റെ നായികയായി അഭിനയിക്കാത്തത് ഈ കാരണത്താൽ…’; ഉർവശി
അപർണയുടെ വാക്കുകൾ ഇങ്ങനെ
“എനിക്ക് അവരുടെ പേര് പറയണമെന്നില്ല, എനിക്ക് അത് കണ്ടപ്പോൾ ഭയങ്കര ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഒരു ലേഡിയാണ്, പുള്ളിക്കാരത്തി ഉണ്ടക്കുന്നത് ബി ഗ്രേഡ് സിനിമകളാണ്. ആ സിനിമകൾ ഉണ്ടാക്കുന്നതെങ്കിലും അത് അവരുടെ കാര്യമാണ്. പക്ഷെ ഇവ എങ്ങനെ വിനിയോഗിക്കണമെന്ന് ഒന്ന് ചിന്തിക്കേണ്ടതാണ്. അവർ നിർമിക്കുന്ന വീഡിയോയുടെ സിനികൾ ഷൂട്ട് ചെയ്യുമ്പോൾ അവർ എന്ത് ചെയ്യണമെന്ന് പച്ചയ്ക്ക് പറയുന്ന കാര്യങ്ങൾ റെക്കോർഡ് ചെയ്തിട്ട് ഇൻസ്റ്റഗ്രാമിൽ പ്രൊമോട്ട് ചെയ്യും. എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ഭയങ്കര ദേഷ്യം വന്നു. ഇവർ എന്താണ് കണിക്കുന്നത് എന്ന് എനിക്ക് തോന്നി, കുട്ടികൾ ഒക്കെ ഇൻസ്റ്റഗ്രാമിൽ ഇത് കാണില്ലേ? കുഞ്ഞുപ്പിള്ളാർക്ക് അവരുടെ ആ പ്രായത്തിൽ ഇക്കാര്യങ്ങൾ ഒന്നും അറിയേണ്ട ആവശ്യമില്ല. അത് അവരുടെ മനാസികനിലയെ തന്നെ ബാധിക്കും. സ്കൂളിലേക്ക് പോകുമ്പോൾ ഈ കാണുന്ന പ്രവണതകൾ അനുകരിക്കാൻ ശ്രമിച്ചേക്കും, അവർക്ക് കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ സോഷ്യൽ മീഡിയയിൽ പെരുമാറണമെന്നാണ് എനിക്ക് തോന്നുന്നത്. ഇതൊക്കെ അടിസ്ഥാനപരമായ ഉത്തരവാദിത്തങ്ങളാണ്” അപർണ ദാസ് പറഞ്ഞു.