A. R. Rahman: എ ആര്‍ റഹ്മാനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

AR Rahman hospitalized: ഇന്ന് രാവിലെ 7.10ഓടെയാണ് ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചത്. കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

A. R. Rahman: എ ആര്‍ റഹ്മാനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എ ആര്‍ റഹ്‌മാന്‍ (Image Credits: Facebook)

Updated On: 

16 Mar 2025 12:11 PM

ചെന്നൈ: സംഗീത സംവിധായകൻ എ ആര്‍ റഹ്മാനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 7.10ഓടെയാണ് ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചത്. കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ ഇസിജി, എക്കോകാര്‍ഡിയോഗ്രാം, ആന്‍ജിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി. അദ്ദേഹത്തെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാകാൻ സാധ്യതയുണ്ടെന്ന് ആശുപത്രിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. വിദ​ഗ്ധരായ ഡോക്ടർമാരിടെ സംഘമാണ് എആര്‍ റഹ്മാനെ പരിശോധിക്കുന്നത്. നിലവിൽ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ദിവസമാണ് ലണ്ടനിൽ നിന്ന് എആര്‍ റഹ്മാൻ ചെന്നൈയിൽ എത്തിയത്.

അതേസമയം റഹ്മാന്റെ ആരോ​ഗ്യനില തൃപ്തികരമെന്ന് പറഞ്ഞുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രം​ഗത്ത് എത്തി. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിലായിരുന്നു സ്റ്റാലിൻ ഇക്കാര്യം പറഞ്ഞത്. അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ഉടൻ തന്നെ ആശുപത്രി വിടുമെന്നും ഡോക്ടർമാർ അറിയിച്ചതായി സറ്റാലിൻ പറയുന്നു.

 

Also Read:ഡോക്ടർ റോബിൻ ആശുപത്രിയിൽ; ഇതെന്ത് പറ്റിയെന്ന് ആരാധകർ; ഹണിമൂണ്‍ യാത്ര മാറ്റിവച്ചു

കഴിഞ്ഞ വർഷം നവംബറിലായിരുന്നു എ.ആർ.റഹ്മാനും ഭാര്യ സൈറ ഭാനുവും വിവാഹമോചിതരാകുന്നുവെന്ന വാർത്ത പുറത്ത് വന്നത്. അഭിഭാഷക വന്ദനാ ഷാ ആണ് ഇക്കാര്യം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്. ഇരുവർക്കുമിടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്കൊടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായിരിക്കുന്നതെന്നാണ് അന്നത്തെ പ്രസ്താവനയിൽ അറിയിച്ചത്. ഇതിനു പിന്നാലെ കഴിഞ്ഞ മാസം റഹ്മാന്റെ ഭാര്യ സൈറ ഭാനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയിരുന്നു. ഇതിനിടെ റഹ്മാൻ എല്ലവിധ സഹായങ്ങളും നൽകിയിരുന്നു. ഇതിനു പ്രത്യേക നന്ദി സൈറ അറിയിച്ചിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും