Madhav Suresh: വാഹനം വഴിമാറ്റുന്നതിനെ ചൊല്ലി നടുറോഡിൽ മാധവ് സുരേഷും കോൺഗ്രസ് നേതാവും തമ്മിൽ തർക്കം
Argument with Madhav Suresh And KPCC Member: വാഹനം വഴിമാറ്റുന്നതിനെ ചൊല്ലി നടുറോഡിൽ വച്ചായിരുന്നു മാധവും കെപിസിസി അംഗം വിനോദ് കൃഷ്ണയും തമ്മിൽ തർക്കമുണ്ടായത്.

Madhav Suresh
തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മകനും യുവനടനുമായ മാധവ് സുരേഷും കോൺഗ്രസ് നേതാവും തമ്മിൽ തർക്കം. വാഹനം വഴിമാറ്റുന്നതിനെ ചൊല്ലി നടുറോഡിൽ വച്ചായിരുന്നു മാധവും കെപിസിസി അംഗം വിനോദ് കൃഷ്ണയും തമ്മിൽ തർക്കമുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ശാസ്തമംഗലത്ത് നടുറോഡിൽ ഇരുവരും തമ്മിൽ 15 മിനിറ്റോളം തർക്കിച്ചു.
ഒടുവിൽ മാധവിനെ പോലീസ് കൊണ്ടുപോവുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ മാധവ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് രണ്ടുപേർക്കും പരാതിയില്ലാത്തതിനെ തുടർന്ന് കേസെടുക്കാതെ മ്യൂസിയം പോലീസ് വിട്ടയക്കുകയായിരുന്നു.
Also Read:‘രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം കൂടി രാജി വയ്ക്കണം’; മലക്കം മറിഞ്ഞ് ഐഷ സുൽത്താന
ശാസ്തമംഗലത്തെ വീട്ടിൽ നിന്ന് വെളളയമ്പലത്തേക്ക് പോകുകയായിരുന്നു മാധവ് സുരേഷ്. ഇവിടെവച്ച് വിനോദ് ഓടിച്ച വാഹനവുമായി നേര്‍ക്കുനേര്‍ വരികയായിരുന്നു. വാഹനം കൂട്ടിമുട്ടുന്ന രീതിയിലേക്ക് എത്തിയതോടെ വാഹനം നിർത്തി ഇരുവരും പുറത്തിറങ്ങി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
വിനോദ് ആദ്യം രേഖാമൂലം പരാതി നൽകിയിരുന്നതായി പോലീസ് അറിയിച്ചു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ ധാരണയായതോടെ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. ജിഡി എൻട്രിയിൽ രേഖപ്പെടുത്തി വിട്ടയച്ചുവെന്നുവെന്നാണ് പോലീസ് പറയുന്നത്.