AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Mamkootathil: ‘രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം കൂടി രാജി വയ്ക്കണം’; മലക്കം മറിഞ്ഞ് ഐഷ സുൽത്താന

Aisha Sulthana Demands Rahul Mankootam's Resignation: കേരളം ഇന്ന് ചർച്ച ചെയ്യുന്നത് നിങ്ങളുടെ പ്രശ്നങ്ങൾ മാത്രമാണെന്നും അത് കാരണം ഈ രാജ്യത്തെ ബാധിക്കുന്ന വലിയ പ്രശ്നങ്ങൾ മുങ്ങി പോയികൊണ്ടിരിക്കുന്നുവെന്നും ഐഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Rahul Mamkootathil: ‘രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം കൂടി രാജി വയ്ക്കണം’; മലക്കം മറിഞ്ഞ് ഐഷ സുൽത്താന
Isha Sulthana, Rahul MankootamImage Credit source: facebook
sarika-kp
Sarika KP | Published: 22 Aug 2025 10:15 AM

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ നിലപാട് മാറ്റി സംവിധായിക ഐഷ സുൽത്താന. ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഇനി രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം കൂടി രാജി വെക്കണമെന്നതാണ് തന്റെ അഭിപ്രായം എന്നാണ് ഐഷ പറയുന്നത്. കേരളം ഇന്ന് ചർച്ച ചെയ്യുന്നത് നിങ്ങളുടെ പ്രശ്നങ്ങൾ മാത്രമാണെന്നും അത് കാരണം ഈ രാജ്യത്തെ ബാധിക്കുന്ന വലിയ പ്രശ്നങ്ങൾ മുങ്ങി പോയികൊണ്ടിരിക്കുന്നുവെന്നും ഐഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പോസ്റ്റിനൊപ്പം രാഹുലിനെതിരെ ട്രാൻസ് വുമൺ അവന്തികയുടെ ആരോപണത്തിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഇനി രാഹുൽ മാങ്കൂട്ടം ആ MLA സ്ഥാനം കൂടി രാജി വെക്കണമെന്നതാണ് എന്റെ അഭിപ്രായം…
എന്നിട്ട് വീട്ടിൽ ഇരിക്കുക…
കാരണം കേരളം ഇന്ന് ചർച്ച ചെയ്യുന്നത് നിങ്ങളുടെ പ്രശ്നങ്ങൾ മാത്രമാണ്…
അത് കാരണം ഈ രാജ്യത്തെ ബാധിക്കുന്ന വലിയ വലിയ പ്രശ്നങ്ങൾ മുങ്ങി പോയികൊണ്ടിരിക്കുന്നു…
നിങ്ങളുടെ പേര് എടുത്തു പറഞ്ഞു, നിങ്ങൾ അവരോട് ആവശ്യപ്പെട്ട കാര്യങ്ങളൊക്കെ എണ്ണി എണ്ണി പറയുന്ന അവന്തികയുടെ വീഡിയോ ഞാൻ ഇതിന്റെ ഒപ്പം ഷെയർ ചെയ്യുന്നു… ഈ വീഡിയോയിൽ അവന്തിക ക്രിസ്റ്റൽ ക്ലിയർ ക്ലാരിറ്റിയോടെയാണ് കാര്യങ്ങൾ പറയുന്നത്… ഇത് കേട്ടിട്ടെങ്കിലും താങ്കൾ ആ MLA സ്ഥാനം രാജി വെക്കുക..

Also Read:‘രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ട’; ആരോപണം അന്വേഷിക്കാൻ പ്രത്യേക സമിതി

അതേസമയം രാഹുലിനെതിരെ പേര് പറയാതെ ആരോപണം നടത്തിയ നടി റിനി ആൻ ജോർജിനെ പരിഹസിച്ച് ഐഷ രംഗത്തുവന്നിരുന്നു. ഇത്രയും സന്തോഷത്തോടെ ഒരാളെപ്പറ്റി പരാതി പറയുന്ന യുവനടിയെ കാണുന്നത് ആദ്യമാണെന്നായിരുന്നു ഐഷയുടെ പ്രതികരണം. റിനി ആൻ മാധ്യമ ചർച്ചയിൽ ഇരിക്കുന്ന സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു ഐഷയുടെ പരിഹാസ പോസ്റ്റ്.