Arya Salim:’വീട്ടുജോലിക്ക് വരുന്നവരെല്ലാം നിറം കുറഞ്ഞവരല്ലല്ലോ, അങ്ങനെ കാറ്റഗറൈസ് ചെയ്യുന്നതിനോട് യോജിപ്പില്ല’
Arya Salim About Hate Comments: നരിവേട്ടയിലെ വിശേഷങ്ങളും പൊതുവേ നിറം കുറഞ്ഞ നായികമാരെ കാണുമ്പോഴുണ്ടാകുന്ന കമന്റുകളെയും കുറിച്ച് സംസാരിക്കുകയാണ് ആര്യ സലിം ഇപ്പോള്‍. മീഡിയ വണിന് നല്‍കിയ അഭിമുഖത്തിലാണ് ആര്യ സലിം ഇക്കാര്യങ്ങളെല്ലാം പറയുന്നത്.

ടൊവിനോ തോമസ് നായകനായെത്തിയ നരിവേട്ട എന്ന ചിത്രം തിയേറ്ററില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. ചിത്രത്തില്‍ ടൊവിനോയ്ക്ക് പുറമെ ഏറ്റവും കൂടുതല്‍ ആളുകള്‍ എടുത്ത് പറഞ്ഞൊരു പേരാണ് നടി ആര്യ സലീമിന്റേത്. ആദിവാസി നേതാവായ സികെ ശാന്തി എന്ന കഥാപാത്രത്തെയാണ് ആര്യ സലിം ചിത്രത്തില്‍ അവതരിപ്പിച്ചത്.
നരിവേട്ടയിലെ വിശേഷങ്ങളും പൊതുവേ നിറം കുറഞ്ഞ നായികമാരെ കാണുമ്പോഴുണ്ടാകുന്ന കമന്റുകളെയും കുറിച്ച് സംസാരിക്കുകയാണ് ആര്യ സലിം ഇപ്പോള്‍. മീഡിയ വണിന് നല്‍കിയ അഭിമുഖത്തിലാണ് ആര്യ സലിം ഇക്കാര്യങ്ങളെല്ലാം പറയുന്നത്.
കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും മേക്ക്ഡൗണ്‍ ചെയ്യണം. മലയാള സിനിമയാണ് കുറച്ച് കൂടി യാഥാര്‍ഥ്യത്തോട് അടുത്ത് നില്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ചില കഥാപാത്രങ്ങള്‍ ചെയ്യണമെങ്കില്‍, പ്രത്യേകിച്ച് വീട്ട് ജോലിക്കാരിയാണെങ്കില്‍ മേക്ക്ഡൗണ്‍ ചെയ്യണം അല്ലെങ്കില്‍ കറുപ്പിച്ച് കാണിക്കണം എന്നതിനോടൊന്നും തനിക്ക് താത്പര്യമില്ല.




നമ്മുടെ എല്ലാം അടുത്ത് ജോലിക്ക് വരുന്നവര്‍ ആണെങ്കിലും എല്ലാവരും നിറം കുറഞ്ഞവര്‍ മാത്രം അല്ലല്ലോ. അങ്ങനെയും കാറ്റഗറൈസ് ചെയ്യുന്നത് പോലെ തനിക്ക് തോന്നിയിട്ടുണ്ട്. അതിനോട് തനിക്ക് യോജിപ്പില്ല.
ഡസ്‌കി ടോണുള്ള നായികയാണെങ്കില്‍ ചിലര്‍ കമന്റിടുന്നത് കാണാം, നിങ്ങള്‍ക്കൊന്നും വേറെ ആരെയും കിട്ടിയില്ലേ എന്ന്. അത് കാലങ്ങളായി ഇന്‍ജെക്ട് ചെയ്ത് വെച്ചിരിക്കുന്ന സംഭവമാണെന്നും ആര്യ പറയുന്നു.