Arya-Sibin Wedding: ആര്യ, സിബിൻ വിവാഹം ക്രിസ്ത്യൻ-ഹിന്ദു ആചാരപ്രകാരം; വിശേഷങ്ങൾ പങ്കുവച്ച് ശിൽപ ബാല
Arya-Sibin Hindu and Christian Wedding: ഇപ്പോഴിതാ, വിവാഹത്തിന്റെ കൂടുതൽ വിശേഷങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ആര്യയുടെ സുഹൃത്തും നടിയുമായ ശില്പ ബാല. തന്റെ പുതിയ വ്ലോഗിലാണ് ശില്പ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

ആര്യയും സിബിനും
നടിയും അവതാരകയുമായ ആര്യ ബഡായിയുടെയും ബിഗ് ബോസ് ഫെയിം ഡിജെ സിബിൻ ബെഞ്ചമിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത് അടുത്തിടെയാണ്. വിവാഹം ഈ വർഷം ചിങ്ങമാസത്തിൽ തന്നെ ഉണ്ടാകുമെന്നും തീയതി നിശ്ചയിച്ചിട്ടില്ലെന്നും ആര്യ അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ, വിവാഹത്തിന്റെ കൂടുതൽ വിശേഷങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ആര്യയുടെ സുഹൃത്തും നടിയുമായ ശില്പ ബാല. തന്റെ പുതിയ വ്ലോഗിലാണ് ശില്പ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
കഴിഞ്ഞ ഏതാനും നാളുകളായി ഒരു വലിയ കല്യാണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്ന് ശില്പ വീഡിയോയിൽ പറയുന്നു. സിബിന്റെയും ആര്യയുടെയും വിവാഹത്തിൽ പങ്കെടുക്കാൻ സുഹൃത്തുക്കളെല്ലാം ആവേശത്തിലാണെന്നും ശില്പ പറയുന്നു. ഹൽദി, സംഗീത്, വെഡ്ഡിങ്, റിസപ്ഷൻ എല്ലാമുണ്ട്. ക്രിസ്ത്യൻ രീതിയിലും ഹിന്ദു ആചാരപ്രകാരവും ചടങ്ങുകൾ ഉണ്ടാകുമെന്നും ശില്പ പറഞ്ഞു. സംഗീതിന്റെ ഉത്തരവാദിത്വം മുഴുവൻ ആര്യ ഏൽപ്പിച്ചിരിക്കുന്നത് തന്നെയാണെന്നും താരം പറയുന്നുണ്ട്.
”കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു വലിയ വിവാഹത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഞാൻ. എന്റെ ഫ്രണ്ട്സ് സർക്കിളിൽ വളരെ കുറച്ചുപേർ മാത്രമേ ഇപ്പോൾ സിംഗിളായിട്ടുള്ളൂ. ആ കുറച്ചു പേരിൽ ഒരാൾ കൂടി ഇപ്പോൾ വിവാഹം കഴിക്കാൻ പോവുകയാണ്. മിസ് ടു മിസിസ് ആകാൻ പോകുന്നത് ആര്യയാണ്. സിബിന്റെയും ആര്യയുടേയും വിവാഹത്തിൽ പങ്കെടുക്കാൻ ഞങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഹൽദി, സംഗീത്, വെഡ്ഡിങ്, റിസപ്ഷൻ എന്നിങ്ങനെ എല്ലാ പരിപാടികളും ഉണ്ട്. ക്രിസ്ത്യൻ രീതിയിലും ഹിന്ദു ആചാരപ്രകാരവും ചടങ്ങുകൾ ഉണ്ടാകും. അതിൽ സംഗീത്തിന്റെ പൂർണ ഉത്തരവാദിത്വം എനിക്കാണ് ആര്യ തന്നിരിക്കുന്നത്. അത് നന്നായി ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. കുറച്ച് ഡാൻസും മറ്റ് കലാപരിപാടികളുമെല്ലാം പ്ലാൻ ചെയ്തിട്ടുണ്ട്.
ALSO READ: ഓരോ എപ്പിസോഡിനും 14 ലക്ഷം, ടെലിവിഷനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മുൻ മന്ത്രി
ഇരുപത്തിയഞ്ച് പേരോളം ഡാൻസിൽ പങ്കെടുക്കും. പക്ഷെ പ്രാക്ടീസിന് ആരൊക്കെ വരും, ആരൊക്കെ സ്റ്റേജിൽ കേറും എന്ന കാര്യം മാത്രം അറിയില്ല. കാരണം എല്ലാവരും പല സ്ഥലങ്ങളിൽ നിന്നുള്ളവരും ജോലി ചെയ്യുന്നവരുമാണ്. ഉള്ളതുകൊണ്ട് നന്നാക്കാം എന്നാണ് വിചാരിക്കുന്നത്. സിബിനും മാളവിക കൃഷ്ണദാസും സംഘവും ചേർന്ന് അവരുടേതായ ഒരു ഡാൻസും പ്ലാൻ ചെയ്യുന്നുണ്ട്. അവർ പ്രൊഫഷണൽ ഡാൻസേഴ്സ് ആയതിനാൽ ഞങ്ങൾക്ക് പിടിച്ച് നിൽക്കാൻ പറ്റില്ല” ശിൽപ ബാല വ്ലോഗിൽ പറഞ്ഞു.