Actor Alencier: ബംഗളുരുവിൽ വെച്ച് ലൈംഗികാതിക്രമം കാട്ടിയെന്ന് യുവനടിയുടെ പരാതി; നടൻ അലൻസിയറിനെതിരെ കേസ്

Actress Allegations Against Actor Alencier Ley Lopez: 2017-ൽ ബെംഗളൂരുവിൽ വെച്ച് അലൻസിയർ ലൈംഗികാതിക്രമം കാട്ടിയെന്നാണ് യുവതിയുടെ പരാതി. പരാതിയിൽ എറണാകുളം ചെങ്ങമനാട് പൊലീസാണ് കേസെടുത്തു.

Actor Alencier: ബംഗളുരുവിൽ വെച്ച് ലൈംഗികാതിക്രമം കാട്ടിയെന്ന് യുവനടിയുടെ പരാതി; നടൻ അലൻസിയറിനെതിരെ കേസ്

നടൻ അലൻസിയർ (Image Courtesy: Alencier's Facebook)

Updated On: 

04 Sep 2024 | 08:30 AM

തിരുവനന്തപുരം: നടൻ അലൻസിയറിനെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. യുവ നടി നൽകിയ പരാതിയിൽ എറണാകുളം ചെങ്ങമനാട് പൊലീസാണ് കേസെടുത്തത്. 2017-ൽ ബെംഗളൂരുവിൽ വെച്ച് ലൈംഗികാതിക്രമം കാട്ടിയെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. ഐപിസി 354 വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിന് പോലീസ് കേസ് അന്വേഷണം കൈമാറും. സിനിമ സെറ്റിൽ വെച്ച് അലൻസിയർ മോശമായി പെരുമാറിയെന്ന് നടി മാധ്യങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

അലൻസിയറിനെതിരെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ലൈംഗികാതിക്രമം നടത്തിയ വിവരം ഇടവേള ബാബുവിനെ അറിയിച്ചെങ്കിലും, അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടിയെന്ന് നടി വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ അലൻസിയറും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തെറ്റുകാരനാണെങ്കിൽ കോടതി വിധിക്കട്ടെ എന്നായിരുന്നു അലൻസിയറിന്റെ പ്രതികരണം.

ALSO READ: ‘മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചു’; നിവിൻ പോളിക്കെതിരെ നൽകിയ പരാതിയിൽ ഉറച്ച് നിൽക്കുന്നതായി യുവതി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച് രംഗത്ത് വന്നത്. അവർ നൽകിയ പരാതിയിൽ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. നടന്മാരായ മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു, നിവിൻ പോളി സംവിധായകന്മാരായ വി കെ പ്രകാശ്, രഞ്ജിത്ത് തുടങ്ങിയവർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് നിവിൻ പോളിക്കെതിരെ പീഡന ആരോപണങ്ങൾ ഉന്നയിച്ച് യുവതി മുന്നോട്ട് വന്നത്. സംഭവത്തിൽ എറണാകുളം ഊന്നുകൽ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ, കൂട്ടബലാത്സം​ഗം എന്നീ ​വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളിൽ എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഇതോടെ 11 ആയി.

Related Stories
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ