Ayyappa devotional song: മണ്ഡലകാലത്തിനു മുന്നേ സോഷ്യൽ മീഡിയയിൽ തരംഗം.. റീലുകളിലെല്ലാം സ്റ്റാർ പാലാഴിച്ചേലോടെ പായും പമ്പേ ….
Palazhi chelode payum pambe Song: പാലാഴിച്ചേലോടെ എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ശ്രീരാഗത്തിലാണ്. ശ്രീരാഗമെന്നാൽ ഭക്തിയും വാത്സല്യവും പ്രണയവും എല്ലാം പ്രകടിപ്പിക്കാൻ പറ്റിയ ഭാവങ്ങൾ ഉൾക്കൊണ്ട ഒന്നാണ്.
പഞ്ചാദ്രിനാഥൻ ഈ സന്നിധാനത്തിലെ സന്യാസി തികവ്
പഞ്ചഭൂതങ്ങളും പാടി നമിക്കുന്നു സംക്രാന്തി കനിവ്
ചന്ദന പൂനിലാ പട്ട് പുതക്കുന്ന വേദാന്ത തിടമ്പ്
നൊന്ത് വിളിക്കുമ്പോൾ അന്തികത്തെത്തുന്ന കല്പാന്തകുളിര്
ഹരിഹരസുധൻ അടിയനെ ഇനി സാന്ത്വന തേനൂട്ട്
ഹാലാസ്യനാഥന്റെ പൊന്നുണ്ണി ആയെൻറെ സംഗീത പൊരുള്അയ്യപ്പൻ സായൂജ്യപ്പടവ് ..
സോഷ്യൽമീഡിയയിൽ ഓരോ മണ്ഡലകാലത്തും റീലുകളിൽ നിറയുന്ന ഓരോ പാട്ടുണ്ട്. ഇത്തവണ ഈ വരികളാണവ. ഡാൻസ് കൊളാബുകളായ പാട്ടുകളായും നിറയുന്ന ഈ വരികൾ പാലാഴിചേലോടെ എന്നു തുടങ്ങുന്ന പാട്ടിന്റേതാണ്. രാജീവ് ആലൂങ്കൽ രചിച്ച് എംജി ശ്രീകുമാർ സംഗീതം നൽകി ആലപിച്ച ഈ ഗാനം വളരെ പണ്ടേ തന്നെ നമുക്കിടയിൽ ഉള്ളതാണ്.
ദേവപമ്പ എന്ന ആൽബത്തിലേതാണ് ഈ ഗാനം. ഇതിലെ മറ്റു ഗാനങ്ങളും പ്രശസ്തമാണ്. ഓരോ മണ്ഡലകാലത്തും ശബരിമലയിൽ മാത്രമല്ല കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ നിന്നെല്ലാം ഉയരുന്ന ഇതിലെ ഗാനങ്ങൾ ഓരോന്നും ഓരോ ശൈലിയിലുള്ളതാണ്. എല്ലാത്തിന്റെയും പൊതുഭാവം ഭക്തി തന്നെ.
ശ്രീരാഗധാര
പാലാഴിച്ചേലോടെ എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ശ്രീരാഗത്തിലാണ്. ശ്രീരാഗമെന്നാൽ ഭക്തിയും വാത്സല്യവും പ്രണയവും എല്ലാം പ്രകടിപ്പിക്കാൻ പറ്റിയ ഭാവങ്ങൾ ഉൾക്കൊണ്ട ഒന്നാണ്. പല താരാട്ടുപാട്ടുകളും ഈ രാഗത്തിലുണ്ട്. താരാട്ടു പാട്ടിന്റേതിനു സമമായ പതിഞ്ഞ താളത്തിലാണ് ഉള്ളത്. വരികളും ഏറെ മനോഹരം. ഒന്നു കണ്ണടച്ചാൽ ഉള്ളിൽ നിറയുന്ന ദൈവീകാനുഭൂതി. അതെല്ലാം ഈ ഗാനത്തിന്റെ സവിശേഷത തന്നെ.