Ayyappa devotional song: മണ്ഡലകാലത്തിനു മുന്നേ സോഷ്യൽ മീഡിയയിൽ തരം​ഗം.. റീലുകളിലെല്ലാം സ്റ്റാർ പാലാഴിച്ചേലോടെ പായും പമ്പേ ….

Palazhi chelode payum pambe Song: പാലാഴിച്ചേലോടെ എന്ന ​ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ശ്രീരാ​ഗത്തിലാണ്. ശ്രീരാ​ഗമെന്നാൽ ഭക്തിയും വാത്സല്യവും പ്രണയവും എല്ലാം പ്രകടിപ്പിക്കാൻ പറ്റിയ ഭാവങ്ങൾ ഉൾക്കൊണ്ട ഒന്നാണ്.

Ayyappa devotional song: മണ്ഡലകാലത്തിനു മുന്നേ സോഷ്യൽ മീഡിയയിൽ തരം​ഗം.. റീലുകളിലെല്ലാം സ്റ്റാർ പാലാഴിച്ചേലോടെ പായും പമ്പേ ....

ശബരിമല

Updated On: 

28 Oct 2025 20:56 PM

പഞ്ചാദ്രിനാഥൻ ഈ സന്നിധാനത്തിലെ സന്യാസി തികവ്
പഞ്ചഭൂതങ്ങളും പാടി നമിക്കുന്നു സംക്രാന്തി കനിവ്
ചന്ദന പൂനിലാ പട്ട് പുതക്കുന്ന വേദാന്ത തിടമ്പ്
നൊന്ത് വിളിക്കുമ്പോൾ അന്തികത്തെത്തുന്ന കല്പാന്തകുളിര്‌
ഹരിഹരസുധൻ അടിയനെ ഇനി സാന്ത്വന തേനൂട്ട്
ഹാലാസ്യനാഥന്റെ പൊന്നുണ്ണി ആയെൻറെ സംഗീത പൊരുള്അയ്യപ്പൻ സായൂജ്യപ്പടവ് ..

സോഷ്യൽമീഡിയയിൽ ഓരോ മണ്ഡലകാലത്തും റീലുകളിൽ നിറയുന്ന ഓരോ പാട്ടുണ്ട്. ഇത്തവണ ഈ വരികളാണവ. ഡാൻസ് കൊളാബുകളായ പാട്ടുകളായും നിറയുന്ന ഈ വരികൾ പാലാഴിചേലോടെ എന്നു തുടങ്ങുന്ന പാട്ടിന്റേതാണ്. രാജീവ് ആലൂങ്കൽ രചിച്ച് എംജി ശ്രീകുമാർ സം​ഗീതം നൽകി ആലപിച്ച ഈ ​ഗാനം വളരെ പണ്ടേ തന്നെ നമുക്കിടയിൽ ഉള്ളതാണ്.

ദേവപമ്പ എന്ന ആൽബത്തിലേതാണ് ഈ ​ഗാനം. ഇതിലെ മറ്റു ​ഗാനങ്ങളും പ്രശസ്തമാണ്. ഓരോ മണ്ഡലകാലത്തും ശബരിമലയിൽ മാത്രമല്ല കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ നിന്നെല്ലാം ഉയരുന്ന ഇതിലെ ​ഗാനങ്ങൾ ഓരോന്നും ഓരോ ശൈലിയിലുള്ളതാണ്. എല്ലാത്തിന്റെയും പൊതുഭാവം ഭക്തി തന്നെ.

 

ശ്രീരാ​ഗധാര

 

പാലാഴിച്ചേലോടെ എന്ന ​ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ശ്രീരാ​ഗത്തിലാണ്. ശ്രീരാ​ഗമെന്നാൽ ഭക്തിയും വാത്സല്യവും പ്രണയവും എല്ലാം പ്രകടിപ്പിക്കാൻ പറ്റിയ ഭാവങ്ങൾ ഉൾക്കൊണ്ട ഒന്നാണ്. പല താരാട്ടുപാട്ടുകളും ഈ രാ​ഗത്തിലുണ്ട്. താരാട്ടു പാട്ടിന്റേതിനു സമമായ പതിഞ്ഞ താളത്തിലാണ് ഉള്ളത്. വരികളും ഏറെ മനോഹരം. ഒന്നു കണ്ണടച്ചാൽ ഉള്ളിൽ നിറയുന്ന ദൈവീകാനുഭൂതി. അതെല്ലാം ഈ ​ഗാനത്തിന്റെ സവിശേഷത തന്നെ.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും