5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Bala-Amritha Suresh: ‘അമൃത ചേച്ചിയെ അയാൾ മർദ്ദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്’; ബാല-അമൃത സുരേഷ് വിവാദത്തിൽ പുതിയ ട്വിസ്റ്റ്, വെളിപ്പെടുത്തലുമായി ഡ്രൈവർ

Driver Irshad Video Reveals Unexpected Twist Amid Bala-Amrita Suresh Controversy: '14 വർഷത്തെ നിശബ്ദതയ്ക്ക് വിരാമം ഇട്ടതിന് നന്ദി അനിയാ' എന്ന കുറിപ്പോടെ അമൃത തന്നെയാണ് ഡ്രൈവർ ഇർഷാദിന്റെ ഇൻസ്റ്റാഗ്രാം വീഡിയോ ഷെയർ ചെയ്തത്.

Bala-Amritha Suresh: ‘അമൃത ചേച്ചിയെ അയാൾ മർദ്ദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്’; ബാല-അമൃത സുരേഷ് വിവാദത്തിൽ പുതിയ ട്വിസ്റ്റ്, വെളിപ്പെടുത്തലുമായി ഡ്രൈവർ
ഗായിക അമൃത, നടൻ ബാല, ഡ്രൈവർ ഇർഷാദ് (Screengrab Images)
Follow Us
nandha-das
Nandha Das | Updated On: 28 Sep 2024 11:14 AM

കൊച്ചി: നടൻ ബാലയും മുൻഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തിൽ പുതിയ ട്വിസ്റ്റായി ഡ്രൈവറുടെ വെളിപ്പെടുത്തൽ. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞ കാര്യങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതിന് പിന്നാലെ, മകൾ അവന്തിക(പാപ്പു)യും ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. തുടർന്ന് ബാല പങ്കുവെച്ച വീഡിയോയും ചർച്ചയായി. വിവാദം കനത്ത് നിൽക്കുന്ന സമയത്താണ് പുതിയ വെളിപ്പെടുത്തലുമായി അമൃതയുടെയും ബാലയുടെയും ഡ്രൈവറായ ഇർഷാദ് രംഗത്ത് എത്തിയിരിക്കുന്നത്.

’14 വർഷത്തെ നിശബ്ദതയ്ക്ക് വിരാമം ഇട്ടതിന് നന്ദി അനിയാ’ എന്ന കുറിപ്പോടെ അമൃത തന്നെയാണ് ഇർഷാദിന്റെ ഇൻസ്റ്റാഗ്രാം വീഡിയോ ഷെയർ ചെയ്തത്. അമൃതയെ ബാല ഉപദ്രവിക്കാറുണ്ടായിരുന്നെന്നും, അന്ന് എന്നെയും ഉപദ്രവിച്ചിട്ടുണ്ടെന്നും ഇർഷാദ് വീഡിയോയിൽ പറയുന്നു. അമൃതയുടെ വാദങ്ങൾ ശെരിവെക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് ഇർഷാദ് വീഡിയോയിലൂടെ വെളിപ്പെടുത്തിയത്.

 

 

View this post on Instagram

 

A post shared by Irshad Kdr (@kdrirshad)

 

“ബാല-അമൃത വിവാഹം കഴിഞ്ഞത് മുതൽ അവർ ബന്ധം വേർപിരിയുന്നത് വരെ ഞാൻ അവരുടെ ഡ്രൈവർ ആയി പ്രവർത്തിച്ചിരുന്നു. ആ സമയത്ത് പല കാര്യങ്ങളും ഞാൻ കണ്ടിട്ടുണ്ട്. അവർ വേർപിരിഞ്ഞ ശേഷം ഞാൻ ചേച്ചിക്കൊപ്പമാണ് പോയത്. അദ്ദേഹം പലപ്പോഴും ചേച്ചിയെ മർദ്ദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്ന് പതിനെട്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന എന്നെയും ബാല മർദ്ദിച്ച്, എന്റെ വായിൽ നിന്നും മൂക്കിൽ നിന്നുമെല്ലാം രക്തം വന്നിട്ടുണ്ട്. ചെറുതായിരുന്നത് കൊണ്ടുതന്നെ അന്ന് പ്രതികരിക്കാൻ ശേഷി ഉണ്ടായിരുന്നില്ല.

ചേച്ചി എന്നെയൊരു അനിയനെ പോലെയാണ് കണ്ടത്. അതിനാലാണ് ചേച്ചിയുടെ കൂടെ പോയത്. ഞാൻ ഇപ്പോൾ ഈ വീഡിയോ ഇടാനുള്ള കാരണം, പപ്പുവിന്റെ വീഡിയോയുടെ താഴെ പലരുടെയും കമന്റുകൾ കണ്ടു. പപ്പുവിനെ കൊണ്ട് പറഞ്ഞ് ചെയ്യിപ്പിച്ച വീഡിയോ ആണെന്നാണ് പലരും കമന്റ് ഇട്ടിരിക്കുന്നത്. എന്നാൽ ഒരിക്കലും ചേച്ചിയോ, അമ്മയോ, അഭിയോ, അങ്ങനെ ചെയ്യില്ല. പറഞ്ഞ് ചെയ്യിപ്പിക്കാനാണെങ്കിൽ അവർക്ക് അത് മുന്നേ ചെയ്യാമായിരുന്നു.

ALSO READ: ‘ഞാനുമായിട്ടുള്ളത് ബാല ചേട്ടൻ്റെ രണ്ടാമത്തെ വിവാഹം, ഞങ്ങൾ അറിഞ്ഞപ്പോൾ വൈകി’; അമൃത സുരേഷ്

പതിനാല് കൊല്ലമായി ഇതിനെല്ലാം സാക്ഷ്യം വഹിച്ച എന്നോട് ഇതൊക്കെ തുറന്ന് പറയാൻ ചേച്ചിയോ കുടുംബമോ ആവശ്യപ്പെട്ടിട്ടില്ല. നിങ്ങൾ വിചാരിക്കും ഇത്രനാൾ ഞാൻ എവിടെ ആയിരുന്നു, എന്തുകൊണ്ട് ഇത്രനാളും വെളിപ്പെടുത്തിയില്ല എന്നൊക്കെ. പപ്പുവിന്റെയും ചേച്ചിയുടെയും വീഡിയോ കണ്ട് വിഷമം തോന്നിയതിനാലാണ് ഈ വീഡിയോ ചെയ്യുന്നത്. ഞാൻ ഈ വീഡിയോ ഇടുന്ന കാര്യം പോലും അവർക്കറിയില്ല. ചേച്ചിയും പപ്പുവും പറഞ്ഞതെല്ലാം സത്യമാണ്.

അവർ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ്. അവരെ ദ്രോഹിക്കരുത്. ബാലയുടെ കൂടെ ഉള്ളവർ അവരോട് ചെയ്യുന്നത് വലിയ ദ്രോഹമാണ്. ഇത് തുടരുകയാണെങ്കിൽ വീണ്ടും വീഡിയോകൾ ചെയ്യേണ്ടതായി വരും. ചേച്ചിയും പപ്പുവും പറയുന്നത് സത്യസന്ധമായ കാര്യങ്ങളാണ്” ഇർഷാദ് വീഡിയോയിൽ പറഞ്ഞു.

അമൃതയുടെ മകളുടെ ജന്മദിനത്തിന് മകൾ പാപ്പു ചെയ്ത വീഡിയോയായാണ് പ്രശ്‍നങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഇരു ഭാഗത്ത് നിന്നും ആരോപണങ്ങൾ ഉയർന്നു. പിന്നാലെ, ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദമായി മാറുകയായിരുന്നു.

Latest News