Jr NTR: ഇഷ്ടതാരത്തെ കാണാൻ കടൽ കടന്നെത്തിയ ആരാധിക; എൻടിആറുമായുള്ള സംഭാഷണ വീഡിയോ വൈറൽ
Jr NTR Memorable Fan Meeting in Los Angeles: 'നിങ്ങളുടെ പ്രിയപ്പെട്ടയാൾക്ക് വേണ്ടി നിങ്ങൾ എത്ര ദൂരം പോകും' എന്ന കുറിപ്പോട് കൂടിയാണ് ദേവര ടീം ആരാധികയും ജൂനിയർ എൻടിആറും തമ്മിലുണ്ടായ ചെറുസംഭാഷണത്തിന്റെ വീഡിയോ പങ്കുവെച്ചത്.
ഇഷ്ടമുള്ള സിനിമ താരത്തോട് ആരാധന പ്രകടിപ്പിക്കാനായി ഏതറ്റം വരെയും പോകുന്ന ചില ആരാധകരെ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു ആരാധിക തെന്നിന്ത്യൻ സൂപ്പർ താരം ജൂനിയർ എൻടിആറിനെ കാണാനായി ജപ്പാനിൽ നിന്നും ലോസ് ആഞ്ജലിസിലെത്തിയ സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒട്ടാകെ ചർച്ചയാകുന്നത്. ജൂനിയർ എൻടിആറും ആരാധികയുമായുള്ള സംഭാഷണ വീഡിയോയും ഇതോടകം വൈറലായി കഴിഞ്ഞു.
How far would you go for your favourite…? 🤯🤯@KO19830520 traveled all the way from Tokyo to Los Angeles just to watch #Devara with @tarak9999 at the @BeyondFest.
And when he met, her reaction was priceless! What a moment to witness! ❤️ pic.twitter.com/l279HKo0gy
— Devara (@DevaraMovie) September 27, 2024
ജൂനിയർ എൻടിആർ മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ദേവര’. ലോസ് ആഞ്ജലിസിലെ ബിയോണ്ട് ഫെസ്റ്റ് 2024-ൽ വെച്ച് ‘ദേവര’യുടെ പ്രദർശനം സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ സൂപ്പർ താരം ജൂനിയർ എൻടിആറും അവിടെ എത്തിയിരുന്നു. തന്റെ ഇഷ്ട താരത്തിനൊപ്പം ദേവരയുടെ പ്രദർശനം കാണുന്നതിനായാണ് ആരാധിക ജപ്പാനിൽ നിന്നുമെത്തിയത്. അവിടെ വെച്ച് അവർക്ക് ജൂനിയർ എൻടിആറിനെ കാണാനും സാധിച്ചു.
ALSO READ: ‘ബോഗയ്‌ന്‍വില്ല’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു, കിടിലൻ സംഭവം ലോഡിങ്ങ്
ജാപ്പനീസ് ആരാധികയും ജൂനിയർ എൻടിആറും തമ്മിലുണ്ടായ ചെറിയ സംഭാഷണത്തിന്റെ വീഡിയോ ‘ദേവര’ സിനിമയുടെ ഔദ്യോഗിക എക്സ് പേജിൽ പങ്കുവെച്ചിട്ടുമുണ്ട്. ‘നിങ്ങളുടെ പ്രിയപ്പെട്ടയാൾക്ക് വേണ്ടി നിങ്ങൾ എത്ര ദൂരം പോകും’ എന്ന കുറിപ്പോട് കൂടിയാണ് ദേവര ടീം വീഡിയോ പങ്കുവെച്ചത്. ജപ്പാനിൽ താൻ വൈകാതെ വരുമെന്ന് താരം ആരാധികയ്ക്ക് വാക്ക് നൽകുകയും ചെയ്തു.
സെപ്റ്റംബർ 27-ന് റിലീസായ ‘ദേവര’യിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത് ജൂനിയർ എൻടിആറും, ജാൻവി കപൂറും, സെയ്ഫ് അലി ഖാനുമാണ്. കൊരട്ടാല ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് യുവസുധ ആർട്ട്സും എൻടിആർ ആർട്ട്സും ചേർന്നാണ്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങിയത്. ബോളിവുഡ് താരം ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് സിനിമ കൂടിയാണിത്. ചിത്രത്തിൽ സെയ്ഫ് അലി ഖാൻ വില്ലൻ വേഷത്തിലാണ് എത്തുന്നത്. വലിയ ബജറ്റിൽ ഇറങ്ങിയ ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്.