Balachandra Menon: ‘അന്ന് അവര്‍ അത് അംഗീകരിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതിഹാസമായി നമ്മള്‍ മാറുമായിരുന്നു’

Balachandra Menon on missing out on awards he was due: സമാന്തരങ്ങള്‍ എന്ന ചിത്രത്തിന് ലഭിക്കേണ്ടിയിരുന്ന കൂടുതല്‍ അവാര്‍ഡുകള്‍ മലയാളിയായ ഒരു ജൂറി മെമ്പറുടെ എതിര്‍പ്പ് മൂലമാണ് ലഭിക്കാതിരുന്നതെന്ന് ബാലചന്ദ്ര മേനോന്‍. ചിത്രത്തില്‍ ചില കുഴപ്പങ്ങളുണ്ടെന്നും, അങ്ങനെ അവാര്‍ഡ് കൊടുക്കാനാകില്ലെന്നും പറഞ്ഞാണ് എതിര്‍പ്പ് ഉന്നയിച്ചതെന്നും ആരോപണം.

Balachandra Menon: അന്ന് അവര്‍ അത് അംഗീകരിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതിഹാസമായി നമ്മള്‍ മാറുമായിരുന്നു

ബാലചന്ദ്ര മേനോൻ

Published: 

23 Mar 2026 | 06:21 PM

1998-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സമാന്തരങ്ങള്‍. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍, അദ്ദേഹം തന്നെയാണ് പ്രധാന വേഷവും കൈകാര്യം ചെയ്തത്. ഈ സിനിമയ്ക്ക് ലഭിക്കേണ്ട മികച്ച ചിത്രത്തിനും, സംവിധായകനും, നടനുമുള്ള ദേശീയ അവാര്‍ഡ്, മലയാളിയായ ജൂറി അംഗം കാരണമാണ് കിട്ടാതിരുന്നതെന്ന് ഏതാനും മാസം മുമ്പ് ബാലചന്ദ്രമേനോന്‍ ആരോപിച്ചിരുന്നു.

സമാന്തരങ്ങളിലെ അഭിനയത്തിന് ബാലചന്ദ്രമേനോനും, കളിയാട്ടത്തിലെ അഭിനയത്തിന് സുരേഷ് ഗോപിക്കുമാണ് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ മലയാളിയായ ജൂറി അംഗത്തിന്റെ ഇടപെടലില്‍ സമാന്തരങ്ങള്‍ക്ക് ലഭിക്കേണ്ട മൂന്ന് അവാര്‍ഡുകള്‍ നഷ്ടപ്പെട്ടെന്നാണ് ബാലചന്ദ്രമേനോന്റെ ആരോപണം.

ഇപ്പോഴിതാ, ആ ആരോപണം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാലചന്ദ്രമേനോന്‍. ഏറ്റവും നല്ല ഫീച്ചര്‍ ഫിലിം-സമാന്തരങ്ങള്‍, ഏറ്റവും മികച്ച നടന്‍-ബാലചന്ദ്രമേനോന്‍, ഏറ്റവും നല്ല സംവിധായകന്‍-ബാലചന്ദ്രമേനോന്‍ ഇങ്ങനെയായിരുന്നു ആ വര്‍ഷം അവാര്‍ഡിന് നിര്‍ദ്ദേശം വന്നതെന്ന് ‘കാന്‍ചാനല്‍ മീഡിയ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാലചന്ദ്രമേനോന്‍ വ്യക്തമാക്കി.

Also Read: Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’

എന്നാല്‍ കേരളത്തിലെ ഒരു ജൂറി മെമ്പര്‍ അത് എതിര്‍ത്തു. ചിത്രത്തില്‍ ചില കുഴപ്പങ്ങളുണ്ടെന്നും, അങ്ങനെ അവാര്‍ഡ് കൊടുക്കാനാകില്ലെന്നും പറഞ്ഞ് അദ്ദേഹം എതിര്‍ത്തു. അന്ന് മറ്റ് ജൂറി മെമ്പര്‍മാര്‍ ആദ്യം വന്ന നിര്‍ദ്ദേശം അംഗീകരിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഒരു ഇതിഹാസമായി നമ്മള്‍ മാറുമായിരുന്നുവെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.

കേട്ടറിവായതുകൊണ്ട് അദ്ദേഹത്തിന്റെ പേര് പറയുന്നത് ശരിയല്ല. മാത്രമല്ല, ഇന്ന് അദ്ദേഹം ഇല്ല. മരിക്കുന്നതിന് മുമ്പ് ഒരു സത്കര്‍മ്മം ചെയ്തിട്ടാണ് പോയത്. അതൊന്നും നമ്മളെ ബാധിക്കുന്നില്ല. അതുകൊണ്ട് നമ്മള്‍ തളരില്ല. അയാളുടെ കടമ അയാള്‍ ചെയ്യുകയായിരുന്നുവെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?