Bhagyalakshmi: ‘ദിലീപിൻറെ ഫാൻസിനെ കൊണ്ട് എന്നെ തെറിവിളിപ്പിക്കാൻ വേണ്ടി’, വ്യാജ വാർത്തയിൽ ഡിജിപിക്ക് പരാതി നൽകി ഭാഗ്യലക്ഷ്മി

Bhagyalakshmi Files Complaint : കഴിഞ്ഞ 51 വർഷമായി മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന തനിക്ക് അങ്ങനെയൊരു നീക്കമോ ഉദ്ദേശമോ ഒരിക്കലും ഇല്ലെന്നും, ഇത് തന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പരാതി നൽകിയതെന്നും അവർ വ്യക്തമാക്കി.

Bhagyalakshmi: ദിലീപിൻറെ ഫാൻസിനെ കൊണ്ട് എന്നെ തെറിവിളിപ്പിക്കാൻ വേണ്ടി, വ്യാജ വാർത്തയിൽ ഡിജിപിക്ക് പരാതി നൽകി ഭാഗ്യലക്ഷ്മി

Bhagyalakshmi

Updated On: 

12 Dec 2025 14:48 PM

തിരുവനന്തപുരം: തനിക്കെതിരെ വ്യാജ വാർത്തകൾ‌ പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ‘ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല’ എന്ന വാചകത്തോടൊപ്പം തന്റെ പേരും ഫോട്ടോയും ഉപയോ​ഗിച്ച് വാർത്ത പ്രചരിപ്പിച്ചുവെന്നാണ് ഭാഗ്യലക്ഷ്മി പരാതിയിൽ പറയുന്നത്.

കഴിഞ്ഞ 51 വർഷമായി മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന തനിക്ക് അങ്ങനെയൊരു നീക്കമോ ഉദ്ദേശമോ ഒരിക്കലും ഇല്ലെന്നും, ഇത് തന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പരാതി നൽകിയതെന്നും അവർ വ്യക്തമാക്കി. യുഡിഎഫ്. കൺവീനറായ അടൂർ പ്രകാശനെതിരെ താൻ നിയമനടപടിക്കൊരുങ്ങുന്നു എന്ന തരത്തിൽ മറ്റൊരു വാർത്തയും പ്രചരിക്കുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.

ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നും തന്റെ സാമൂഹിക പ്രവർത്തനത്തെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയെന്നും ഭാഗ്യലക്ഷ്മി പറയുന്നു. നടൻ ദിലീപിന്‍റെ ആരാധകരെക്കൊണ്ട് തെറി വിളിപ്പിക്കാൻ വേണ്ടിയും മാത്രമാണ് സംശയിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി ഡിജിപിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.

Also Read:‘ആ പെൺകുട്ടിയെ ദ്രോഹിക്കുമ്പോൾ വീട്ടിൽ അമ്മ ഉണ്ടെന്ന് തോന്നിയില്ലേ; നീ ഇഞ്ചിഞ്ചായി അനുഭവിക്കണം’; ഭാഗ്യലക്ഷ്മി

പരാതിയുടെ പൂർണരൂപം:

സർ എന്റെ പേര് ഭാഗ്യലക്ഷ്മി.
കഴിഞ്ഞ 51 വർഷമായി മലയാള സിനിമ രംഗത്ത് ഡബ്ബിങ് ആര്ടിസ്റ് ആയി പ്രവർത്തിക്കുന്നു. ഈ കഴിഞ്ഞ 3 ദിവസമായി ‘തത്സമയം മീഡിയ” എന്ന ഒൺലൈൻ മീഡിയ “ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല” എന്ന വാചകത്തോട് കൂടി എന്റെ ഫോട്ടോയും വെച്ചുകൊണ്ട് ഒരു വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടു. അങ്ങനെയൊരു നീക്കമോ ഉദ്ദേശമോ ഒരിക്കലും എനിക്കില്ല ഞാൻ ചെയ്യുകയുമില്ല. മാത്രമല്ല “‘യുഡിഎഫ് കൺവീനർ ആയ അടൂർ പ്രകാശനെതിരെ ഞാൻ നിയമ നടപടിക്ക് ഒരുങ്ങുന്നു” എന്ന വാർത്തയും ഇതേ മീഡിയയിൽ എന്റെ പേരിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്റെ സത്യ സന്ധമായ സാമൂഹിക പ്രവർത്തനത്തെ സമൂഹത്തിന് മുൻപിൽ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയും, ദിലീപ് എന്ന നടന്റെ ഫാൻസ്നെ കൊണ്ട് എന്നെ തെറി വിളിപ്പിക്കാൻ വേണ്ടിയും മാത്രമാണ് എന്ന് ഞാൻ സംശയിക്കുന്നു.. ആയതിനാൽ ഇത്തരം തെറ്റായ വാർത്തകൾ മാത്രം പ്രചരിപ്പിക്കുന്ന “തത്സമയം മീഡിയ എന്ന ഈ ഓൺലൈൻ മാധ്യമത്തിനെതിരെ കർശനമായ നടപടി എടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
എന്ന്
വിശ്വസ്ഥതയോടെ
ഭാഗ്യലക്ഷ്മി. K
തിരുവനന്തപുരം.

Related Stories
Singer Aravind Venugopal Wedding: കൂട്ടുകാരി ഇനി ജീവിതപങ്കാളി! ജി വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി; വധു നടി
Actress Assualt Case: ‘എടാ… ഞാൻ അങ്ങനെ ചെയ്യുവോടാ, എനിക്കൊരു മോളുള്ളതല്ലേടാ’; നിറകണ്ണുകളോടെ ദിലീപേട്ടൻ പറഞ്ഞു’: ഹരിശ്രീ യൂസഫ്‘
Siragadikka Aasai Serial Actress: അമിത അളവില്‍ ഗുളിക കഴിച്ചു; തമിഴ് സീരിയൽ താരം ജീവനൊടുക്കി; ഞെട്ടലിൽ ആരാധകർ
OTT Releases This Week: ഫാർമ മുതൽ ഫെമിനിച്ചി ഫാത്തിമ വരെ; ഈ ആഴ്ച ഒടിടിയിലെത്തുന്ന മലയാള സിനിമകൾ
Dominic And The Ladies Purse OTT : അവസാനം മമ്മൂട്ടിയുടെ ഡൊമിനിക് ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
Kaakum Vadivel Song: ട്രെൻഡ് സെറ്ററായി ‘കാക്കും വടിവേൽ’; മുരുക ഭക്തിക്ക് ഹൈ-എനർജി റാപ്പ് രൂപം
ഹണിറോസിൻ്റെ 'റേച്ചലിനു' എന്തുപറ്റി? റിലീസ് മാറ്റിവച്ചു
പാകം ചെയ്യാത്ത സവാള കഴിക്കുമ്പോൾ ശ്രദ്ധിക്കണേ
പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
ആസ്ത്മ ഉള്ളവർ ആണോ എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം