Bibin George: അമർ അക്ബർ അന്തോണിയിലെ ഹോസ്പിറ്റൽ സീൻ ജീവിതത്തിൽ നടന്നതാണ്; വെളിപ്പെടുത്തി ബിബിൻ ജോർജ്

Bibin Geroge About Amar Akbar Anthony: അമർ അക്ബർ അന്തോണി സിനിമയിലെ ഹോസ്പിറ്റൽ സീൻ ജീവിതത്തിൽ നടന്നതാണെന്ന് ബിബിൻ ജോർജ്. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

Bibin George: അമർ അക്ബർ അന്തോണിയിലെ ഹോസ്പിറ്റൽ സീൻ ജീവിതത്തിൽ നടന്നതാണ്; വെളിപ്പെടുത്തി ബിബിൻ ജോർജ്

അമർ അക്ബർ അന്തോണി

Published: 

21 Jun 2025 17:50 PM

അമർ അക്ബർ അന്തോണി സിനിമയിലെ ഹോസ്പിറ്റൽ സീൻ ജീവിതത്തിൽ നടന്നതാണെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ബിബിൻ ജോർജ്. ആശുപത്രിയിൽ ബില്ലടയ്ക്കുന്ന സീനിലെ ഡയലോഗ് ലൈഫിൽ പറഞ്ഞതാണെന്ന് ബിബിൻ ജോർജ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോടാണ് താരത്തിൻ്റെ പ്രതികരണം.

“അമർ അക്ബർ അന്തോണിയിലെ ഡയലോഗ് ലൈഫിൽ പറഞ്ഞതാണ്. ബില്ലടച്ചു എന്ന് പറഞ്ഞ് ജയസൂര്യ വരുമല്ലോ, ഇത്ര രൂപ ആയെടാ എന്ന് പറയുന്നത്. എൻ്റെ അപ്പച്ചനാണ് അന്ന് ആശുപത്രിയിൽ കിടക്കുന്നത്. റിതിനും വിഷ്ണുവും കൂടി വന്നിരിക്കുകയാണ്. റിതിൻ ഞങ്ങളുടെ ഒരു കോമൺ ഫ്രണ്ടാണ്, വെടിക്കെട്ടിൽ അഭിനയിച്ച ആൾ. അവനാണ് പൈസയൊക്കെ നോക്കുന്നത്. അവൻ പറഞ്ഞു, പൈസ അടച്ചിട്ടുണ്ട്, ഇത്ര ആയി എന്ന്. ഞാൻ പറഞ്ഞു, “നീ കേറ്റിവെക്കല്ലേ, കറക്ട് പറ” എന്ന്. അപ്പോ വിഷ്ണു പറഞ്ഞതാണ്, “എടാ, ചുമ്മായിരിയെടാ. അവൻ്റെ അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പഴാണ്” എന്ന്. അങ്ങനെ ആ സാധനം അവിടെ വച്ച് ഉണ്ടായതാണ്.”- ബിബിൻ ജോർജ് പറഞ്ഞു.

Also Read: Lovely OTT : അറിഞ്ഞോ? മാത്യു തോമസിൻ്റെ ലൗലിയും ഒടിടിയിൽ എത്തി; എവിടെ കാണാം?

ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് ആദ്യമായി എഴുതിയ തിരക്കഥയിൽ നാദിർഷാ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമ 2015ലാണ് പുറത്തിറങ്ങിയത്. സുജിത് വാസുദേവ് ക്യാമറ കൈകാര്യം ചെയ്തപ്പോൾ ജോൺകുട്ടി ആയിരുന്നു എഡിറ്റ്. ബിബിബാലും നാദിർഷയും ചേർന്ന് സംഗീതം കൈകാര്യം ചെയ്തു. ബോക്സോഫീസിൽ മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്.

ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് പിന്നീട് മൂന്ന് സിനിമകൾക്ക് കൂടി തിരക്കഥയൊരുക്കി. 2023ൽ പുറത്തിറങ്ങിയ വെടിക്കെട്ടാണ് അവസാന സിനിമ. ഇരുവരും ഇപ്പോൾ അഭിനയരംഗത്തും സജീവമാണ്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ