Renu Sudhi: ഇവര്‍ക്കെന്ത് അവകാശമാണ് ഓന്തിനെ പോലിരിക്കുന്നു, പല്ല് പൊങ്ങിയിരിക്കുന്നുവെന്ന് പറയാന്‍; രേണുവിനെ പിന്തുണച്ച് മഞ്ജു
Manju Pathrose About Renu Sudhi: രേണുവിനെ പിന്തുണച്ച് നിരവധി താരങ്ങള്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് പുതുതായി ചേര്‍ക്കപ്പെട്ടിരിക്കുകയാണ് നടി മഞ്ജു പത്രോസ്. രേണുവിനെ കുറിച്ച് മഞ്ജു പറയുന്ന കാര്യങ്ങള്‍ ശ്രദ്ധ നേടുന്നു.
അന്തരിച്ച ഹാസ്യ കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധിയ്‌ക്കെതിരെയുള്ള സൈബറാക്രമണം രൂക്ഷമാകുകയാണ്. അവരുടെ ശരീരത്തിന്റെ പേരിലാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെയെല്ലാം അവഗണിച്ച് തന്റെ ജോലിയുമായി മുന്നോട്ട് പോകുകയാണ് രേണു.
രേണുവിനെ പിന്തുണച്ച് നിരവധി താരങ്ങള്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് പുതുതായി ചേര്‍ക്കപ്പെട്ടിരിക്കുകയാണ് നടി മഞ്ജു പത്രോസ്. രേണുവിനെ കുറിച്ച് മഞ്ജു പറയുന്ന കാര്യങ്ങള്‍ ശ്രദ്ധ നേടുന്നു.
രേണുവിനെ അധിക്ഷേപിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഭര്‍ത്താവ് മരിച്ചുപോയെന്ന് വിചാരിച്ച് അവര്‍ക്കും ജീവിക്കേണ്ടേ? അവര്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നതിലല്ല കാര്യം. ആളുകള്‍ക്ക് എന്ത് അവകാശമാണ് അവര്‍ ഓന്തിനെ പോലിരിക്കുന്നു, പല്ല് പൊങ്ങിയിരിക്കുന്നു എന്നൊക്കെ പറയാന്‍ എന്ന് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു ചോദിക്കുന്നു.




രേണുവിന് മാര്‍ക്കിടാന്‍ ഇവരെ ആര് ഏല്‍പ്പിച്ചു. ഇതൊക്കെ കൊണ്ട് എന്തുണ്ടായി, അവര്‍ നിറയെ വര്‍ക്കുകള്‍ ചെയ്ത് സമാധാനമായി ജീവിക്കുന്നു. ഇവരെല്ലാം ചീത്ത വിളിക്കുമ്പോള്‍ പെണ്ണുങ്ങളും ആണുങ്ങളും കയറി പോകുകയേ ഉള്ളു.
ശരിക്കും നമ്മളെയൊക്കെ വളര്‍ത്തുന്നത് ഇവരാണ്. ആദ്യമൊക്കെ കമന്റുകള്‍ വായിക്കുമായിരുന്നു. പിന്നെ തനിക്ക് തന്നെ ബോറടിച്ച് തുടങ്ങി. ഇങ്ങനെ നോക്കുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് മനസിലായി. താന്‍ അറിയാത്ത ആരൊക്കെയോ എവിടെയോ ഇരുന്ന് സംസാരിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
Also Read: Koodal Movie: ആഘോഷമാക്കാൻ സ്റ്റൈലിഷ് ബോബിയായി ബിബിൻ ജോർജ് എത്തുന്നു; ‘കൂടൽ’ ജൂൺ 27 ന് തിയറ്ററിലേക്ക്
ആരുടെയും കമന്റുകൊണ്ട് തന്റെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ സാധിക്കില്ല. കോണ്‍ഫിഡന്‍സ് നഷ്ടപ്പെട്ട് ജോലിക്ക് പോകാതെ ആയിപ്പോയിരുന്നുവെങ്കില്‍ അത് തന്നെ ബാധിച്ചേനേ. തന്നെ തകര്‍ക്കാന്‍ അതിനൊന്നും പറ്റില്ലെന്നും മഞ്ജു പറഞ്ഞു.