AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kuberaa: ഒറ്റ ദിവസം കൊണ്ട് 13 കോടി! കുബേരയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ കുതിക്കുന്നു

Dhanush Movie Kuberaa First Day Collection: ചിത്രം കേരളത്തില്‍ എത്തിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ്. ചിത്രത്തിലെ നായികയായി എത്തിയത് രശ്മിക മന്ദാനയാണ്. ജിം സര്‍ഭും ദലിപ് താഹിലും കുബേരയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Kuberaa: ഒറ്റ ദിവസം കൊണ്ട് 13 കോടി!  കുബേരയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ കുതിക്കുന്നു
കുബേര Image Credit source: Instagram
shiji-mk
Shiji M K | Published: 21 Jun 2025 13:18 PM

അയലത്തെ വീട്ടിലെ പയ്യന്‍ ഇമേജില്‍ സിനിമാ ജീവിതം ആരംഭിച്ച നടന്‍ ധനുഷിന്റെ യാത്ര ഇന്ന് കൃത്യമായ കരിയര്‍ ഗ്രാഫിലാണ്. താരം ഇന്ന് ഭാഗമാകുന്ന ചിത്രങ്ങളെല്ലാം തന്നെ വലിയ പ്രോജക്ടുകളാണ്. കുബേരയാണ് ധനുഷിന്റെ ഏറ്റവും പുതിയ ചിത്രം. തെലുഗ് സംവിധായകന്‍ ശേഖര്‍ കമ്മൂല തമിഴിലും തെലുഗിലുമായി ഒരുക്കിയ ചിത്രത്തില്‍ നാഗാര്‍ജുനയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ധനുഷ് വ്യത്യസ്തമായ ഗെറ്റപ്പിലാണ് സിനിമയില്‍ എത്തിയിരിക്കുന്നത്. ഇതിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുയരുന്നത്. ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണം നേടിയ ചിത്രത്തെ ഓപണിങ് ബോക്‌സ് ഓഫീസ് കളക്ഷന്‍ തുണച്ചോ എന്നറിയാനാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍കിന്റെ റിപ്പോര്‍ട്ട് പ്രകാരം കുബേര ആദ്യ ദിനം നേടിയത് 13 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് മാത്രമുള്ള കണക്കുകളാണിത്. മൗത്ത് പബ്ലിസിറ്റി കൊണ്ട് മുന്നേറുന്ന ചിത്രം ഇനിയും കോടികള്‍ വാരിക്കൂട്ടുമെന്ന കാര്യം ഉറപ്പാണ്.

സിനിമയുടെ നേട്ടവുമായി സംബന്ധിച്ച് നിര്‍മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിടുന്ന കണക്കുകള്‍ക്കായി അല്‍പം കാത്തിരുന്നേ മതിയാകൂ. സുനില്‍ നാരംഗ്, പുഷ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം.

Also Read: Prince and Family: ചിഞ്ചു റാണി അല്‍പം ഓവറല്ലേ? ഒടിടിയില്‍ പ്രിന്‍സിനും ഫാമിലിക്കും നിറം മങ്ങിയോ?

ചിത്രം കേരളത്തില്‍ എത്തിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ്. ചിത്രത്തിലെ നായികയായി എത്തിയത് രശ്മിക മന്ദാനയാണ്. ജിം സര്‍ഭും ദലിപ് താഹിലും കുബേരയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.