Malayalam Movie News: വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി- മോഹന്‍ലാൽ കോമ്പോ: വമ്പൻ ചിത്രം ഒരുങ്ങുന്നു

Mohanlal Mammootty Latest Malayalam Movie: മോഹന്‍ലാല്‍ നേരത്തെതന്നെ ശ്രീലങ്കയിലെത്തിയിരുന്നു. കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും വന്നതോടെ മലയാളസിനിമ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്ടിന് തുടക്കമായി.

Malayalam Movie News: വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി- മോഹന്‍ലാൽ കോമ്പോ: വമ്പൻ ചിത്രം ഒരുങ്ങുന്നു

Mohanlal Mammootty | Crtedits: PR Team

Published: 

20 Nov 2024 08:17 AM

കാല്‍നൂറ്റാണ്ടിന് ശേഷം മമ്മൂട്ടി- മോഹന്‍ലാൽ കോമ്പോ ഒരുമിക്കുന്ന പുത്തൻ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം. മഹേഷ് നാരായാണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണി നിരക്കുന്നത്. ഫഹദ് ഫാസില്‍,കുഞ്ചാക്കോബോബന്‍,നയന്‍താര തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ചിത്രത്തിൻ്റെ ഷൂട്ടിങ്ങിന് തുടക്കം കുറിച്ച് മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്. കോ പ്രൊഡ്യൂസർമാരായ സുഭാഷ് ജോർജ് മാനുവല്‍ സ്വിച്ച് ഓണും സി.ആര്‍.സലിം ആദ്യ ക്ലാപ്പും നിര്‍വഹിച്ചു. രാജേഷ് കൃഷ്ണ,സലിം ഷാര്‍ജ,അനുര മത്തായി,തേജസ് തമ്പി എന്നിവരും ചടങ്ങിൽ തിരി തെളിയിച്ചു.

മോഹന്‍ലാല്‍ നേരത്തെതന്നെ ശ്രീലങ്കയിലെത്തിയിരുന്നു. കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും വന്നതോടെ മലയാളസിനിമ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്ടിന് തുടക്കമായി. ആന്റോ ജോസഫ് പ്രൊഡ്യൂസറും,സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

ALSO READ: Mahesh Narayanan Movie: രാവണന്റെ നാട്ടിൽ ഹരിക്കും കൃഷ്ണനുമൊപ്പം സുദർശനും! സോഷ്യൽ മീഡിയ കത്തിച്ച് ഹരികൃഷ്ണൻസ് കോംമ്പോ

കൂടാതെ ചിത്രത്തിൽ രഞ്ജി പണിക്കര്‍,രാജീവ് മേനോന്‍,ഡാനിഷ് ഹുസൈന്‍,ഷഹീന്‍ സിദ്ദിഖ്,സനല്‍ അമന്‍,രേവതി,ദര്‍ശന രാജേന്ദ്രന്‍,സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ,പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ബോളിവുഡിലെ സിനിമാട്ടോഗ്രഫര്‍ കൂടിയായ മനുഷ് നന്ദനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

മറ്റ് അണിയറ പ്രവർത്തകരെ നോക്കിയാൽ

ചിത്രത്തിൻ്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കലാണ്,മേക്കപ്പ് നിർവ്വഹിക്കുന്നത് രഞ്ജിത് അമ്പാടിയും കോസ്റ്റ്യൂം:ധന്യ ബാലകൃഷ്ണനുമാണ്,ഡിക്‌സണ്‍ പൊടുത്താസ് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:,ലിനു ആന്റണി ചീഫ് അസോസിയേറ്റ് ഡയറക്ടറും,അസോസിയേറ്റ് ഡയറക്ടറായി:ഫാന്റം പ്രവീണുമാണ്. ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍,അബുദാബി,അസര്‍ബെയ്ജാന്‍,തായ്‌ലന്‍ഡ്,വിശാഖപട്ടണം,ഹൈദ്രാബാദ്,ഡല്‍ഹി,കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത് ആന്‍ മെഗാ മീഡിയ ആണ്. വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മഞ്ജു ഗോപിനാഥ് എന്നിവരാണ് ആണ് ചിത്രത്തിൻ്റെ പിആർഒമാർ.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം