Arati Podi-Robin Radhakrishnan: കണ്ണന്റെ മുന്നില്‍ ആരതിക്ക് താലിചാര്‍ത്തി റോബിന്‍
Arati Podi-Robin Radhakrishnan Marriage: ഫെബ്രുവരി 16ന് ഇരുവരുടെയും വിവാഹം നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും എവിടെ വെച്ചാണ് വിവാഹം നടക്കുന്നതെന്ന് വിവരം പുറത്തുവിട്ടിരുന്നില്ല. ആരതിയും റോബിനും വിവാഹത്തിന് ശേഷം കണ്ണന്റെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതിനായി പോകുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ബിഗ് ബോസ് താരം റോബില്‍ രാധാകൃഷ്ണനും നടിയും സംരംഭകയുമായി ആരതി പൊടിയും വിവാഹിതരായി. രണ്ടരവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരുടെയും പ്രീവെഡ്ഡിങ് ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു.
ഫെബ്രുവരി 16ന് ഇരുവരുടെയും വിവാഹം നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും എവിടെ വെച്ചാണ് വിവാഹം നടക്കുന്നതെന്ന് വിവരം പുറത്തുവിട്ടിരുന്നില്ല. പിന്നീട് റോബിന്‍ തന്നെയാണ് എവിടെ വെച്ചായിരിക്കും വിവാഹം നടക്കുക എന്ന് വെളിപ്പെടുത്തിയത്. ആരതിയും റോബിനും വിവാഹത്തിന് ശേഷം കണ്ണന്റെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതിനായി പോകുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വിവാഹവുമായി ബന്ധപ്പെട്ട് നടന്ന പരിപാടികളുടെയെല്ലാം വീഡിയോകളും ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. അഗ്നിസാക്ഷിയാക്കി ആരതിയുടെ കൈപിടിച്ചിരിക്കുന്ന റോബിന്റെ ചിത്രങ്ങളായിരുന്നു ആദ്യം പുറത്തുവന്നത്. റോബിന്റെയും ആരതിയുടെയും മാതാപിതാക്കളെയും സഹോദരങ്ങളെയും ചിത്രങ്ങളില്‍ കണ്ടിരുന്നു.




ബോളിവുഡ് താരങ്ങളെ പോലെയായിരുന്നു റോബനും ആരതിയും പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതിന് പിന്നാലെ ഇരുവരുടെയും ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. അത്യാര്‍ഭാടമായാണ് എല്ലാ പരിപാടികളും താരങ്ങള്‍ ആഘോഷിച്ചത്. വിവാഹാഘോഷങ്ങളെല്ലാം തനിക്കും സര്‍പ്രൈസ് ആണെന്നും അതെല്ലാം മറ്റുള്ളവരാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്നും നേരത്തെ റോബിന്‍ പ്രതികരിച്ചിരുന്നു.
അതേസമയം, ബിഗ് ബോസിന് പിന്നാലെ റോബിന്‍ രാധാകൃഷ്ണന്റെ അഭിമുഖം എടുക്കാനെത്തിയതായിരുന്നു ആരതി പൊടി. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഹണിമൂണ്‍ പ്ലാന്‍ ആണ് തങ്ങള്‍ക്കുള്ളതെന്ന് റോബിന്‍ നേരത്തെ പറഞ്ഞിരുന്നത്. ഒരുപാട് രാജ്യങ്ങളിലേക്കുള്ള ട്രിപ്പ് പ്ലാന്‍ ചെയ്തിട്ടുണ്ട്. 27 രാജ്യങ്ങളിലേക്ക് പോകും. ആദ്യം പോകാന്‍ തീരുമാനിച്ചിരിക്കുന്നത് അസര്‍ബൈജാനിലേക്കാണ് എന്നും റോബിന്‍ പറഞ്ഞിരുന്നു.
Also Read: Robin – Arati Podi : റോബിനും ആരതിയും വിവാഹിതരായോ? ബോളിവുഡ് സ്റ്റൈൽ വിവാഹ ചിത്രങ്ങൾ പുറത്ത്
രണ്ട് വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. പിന്നീട് വിവാഹം എന്നായിരിക്കും നടക്കുക എന്ന ചോദ്യം ആരാധകര്‍ ഇരുവരോടും എപ്പോഴും ചോദിച്ചിരുന്നു.