Bigg Boss Malayalam Season 7: രേണുവിനെ സെപ്റ്റിക്ക് ടാങ്കെന്ന് വിശേഷിപ്പിച്ച് അക്ബർ! ‘ഇരട്ടപ്പേര് കേട്ട് ഉരുകി പോയി’; വ്യക്തി വൈരാഗ്യമെന്ന് പ്രേക്ഷകർ
Bigg Boss Malayalam Season 7: ഏറ്റവും കൂടുതൽ ഇരട്ടപ്പേര് ലഭിച്ചത് അനീഷിനാണ്. അതിൽ നിന്നും മുള്ളൻപന്നി എന്ന പേര് അനീഷ് സ്വീകരിച്ചു.
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ച് മൂന്ന് ദിവസം പിന്നിടുന്നു. സംഭവ ബഹുലമായ ദിവസങ്ങളാണ് കഴിഞ്ഞു പോയത്. വ്യത്യസ്തമായ ടാസ്കും ഗെയിമാണ് മത്സരാർത്ഥികൾക്ക് ബിഗ് ബോസ് നൽകിയത്. ഇപ്പോഴിതാ ബിഗ് ബോസിന്റെ പുതിയ ഒരു പ്രമോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓമനപ്പേര് എന്നാണ് പുതിയ ഗെയിമിന്റെ പേര്. ബിഗ് ബോസ് വീട്ടിൽ നിന്ന് ഇഷ്ടമുള്ള വ്യക്തിയെയും ഇഷ്ടമല്ലാത്ത വ്യക്തിയേയും തിരഞ്ഞെടുത്ത് ഇവർക്ക് ഇരട്ടപ്പേരും ഓമനപ്പേരും നൽകുക എന്നതാണ് ടാസ്ക്ക്.
അവസാനം ഏത് മത്സരാർത്ഥിക്കാണോ ഏറ്റവും കൂടുതൽ ഇരട്ടപ്പേരുകൾ ലഭിക്കുന്നത് ആ വ്യക്തി തനിക്ക് കിട്ടിയ പേരിൽ നിന്നും ഒന്ന് തെരഞ്ഞെടുക്കണമെന്നതാണ് പുതിയ ഗെയിം. ഇനിയങ്ങോട്ടുള്ള ദിവസങ്ങളിൽ ആ പേരാകും മത്സരാർത്ഥികൾ അവരെ വിളിക്കുക. ഇതിൽ രേണുവിന് നൽകിയ ഇരട്ടപ്പേരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. അക്ബർ ആണ് രേണുവിന് ഇരട്ടപ്പേര് നൽകിയത്. രേണുവിനെ സെപ്റ്റിക്ക് ടാങ്കെന്ന് അക്ബർ വിശേഷിപ്പിച്ചത്. ഇതോടെ വ്യാപക വിമർശനമാണ് അക്ബറിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വ്യക്തി വൈരാഗ്യം അക്ബർ സൂക്ഷിക്കുന്നുവെന്നാണ് ബിഗ് ബോസ് പ്രേക്ഷകർ പറയുന്നത്.
Also Read: ബിഗ് ബോസ് ഹൗസിലെ ആദ്യ കരച്ചിൽ അനുമോൾ വക; കാരണം ഷാനവാസിൻ്റെ ആരോപണം
ആദ്യം ടാസ്ക്കിൽ പങ്കെടുക്കാൻ എത്തിയത് അപ്പാനി ശരത്താണ്. ആര്യന്റെ പേരാണ് ഇഷ്ടമുള്ള വ്യക്തിയായി ശരത്ത് പറഞ്ഞത്. ചിരിക്കുടുക്ക എന്ന ഓമനപ്പേരും നൽകി. ഇഷ്ടമില്ലാത്ത വ്യക്തി അനീഷ്, മുള്ളൻപന്നി എന്ന ഇരട്ടപ്പേരാണ് അനിഷിനു നൽകിയത്.രണ്ടാമത് രഞ്ജിത്ത് മുൻഷിയാണ് എത്തിയത്. ഇഷ്ടപ്പെട്ട മത്സരാർത്ഥി ആദില-നൂറ കപ്പിളാണെന്നും ഇഷ്ടമില്ലാത്തത് റെന ഫാത്തിമയെ ആണെന്നും പറഞ്ഞു. ബിന്നിക്ക് ഇഷ്ടമില്ലാത്തത് അനീഷിനെയാണെന്നും ചൊറിയൻ പുഴു എന്നാണ് വിളിച്ചത്. ഇഷ്ടമുള്ളത് സരികയോടാണ് മാധുരിയെന്നാണ് പേരിട്ടത്.
ആർജെ ബിൻസിക്ക് ഇഷ്ടമില്ലാത്തതും അനീഷിനെയാണ്. ഫേക്ക് കുട്ടൻ എന്നാണ് പേര് നൽകിയത്. ഇഷ്ടം അനുവിനെയാണെന്നും പാവക്കുട്ടിയെന്ന് വിളിക്കുമെന്നും പറഞ്ഞു. നെവിന് ഇഷ്ടമില്ലാത്തത് അനീഷിനെയാണ്. വെരുകുണ്ണി എന്നാണ് പേരിട്ടത്. ഇഷ്ടം അനുവിനെയാണ് ക്യൂട്ട് ലിറ്റിൽ പൈ എന്നാണ് വിശേഷിപ്പിച്ചത്. റെന ഫാത്തിമയ്ക്ക് ജിസേലിനേയാണ് ഇഷ്ടം. ഒനീലിനെ ഇഷ്ടമില്ലെന്നും അടുക്കള വീരനാണെന്നും റെന പറഞ്ഞു. ഏറ്റവും കൂടുതൽ ഇരട്ടപ്പേര് ലഭിച്ചത് അനീഷിനാണ്. അതിൽ നിന്നും മുള്ളൻപന്നി എന്ന പേര് അനീഷ് സ്വീകരിച്ചു.