Bigg Boss Malayalam Season 7: അനുമോൾ ആദിലയെ ഉമ്മവച്ചിട്ടുണ്ട്, അതിൽ പ്രശ്നമില്ല; ഞാനും ജിസേലും ഒരു കട്ടിലിൽ കിടന്നപ്പോൾ പ്രശ്നം: ആര്യൻ
Aryan About Anumol: അനുമോൾ ലെസ്ബിയനായ ആദിലയെ ഉമ്മവച്ചിട്ടുണ്ടെന്ന് ആര്യൻ. ഏഷ്യാനെറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആര്യൻ്റെ പ്രതികരണം.
അനുമോൾ ആദിലയെ ഉമ്മവച്ചിട്ടുണ്ടെന്ന് ആര്യൻ. താനും ജിസേലുമായുള്ള പ്രശ്നം സദാചാരവാദമാണ്. അനുമോൾക്കും ആദിലയ്ക്കും ഒരു കട്ടിലിൽ കിടക്കാം. പക്ഷേ, താനും ജിസേലും കട്ടിലിൽ കിടന്നതാണ് പ്രശ്നമായതെന്നും ആര്യൻ പറഞ്ഞു. ബിഗ് ബോസിൽ നിന്ന് പുറത്തായതിന് ശേഷം ഏഷ്യാനെറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം.
അനുമോൾ സദാചാരം കൂടുതൽ കളിക്കുന്ന ഒരു കുട്ടിയാണെന്ന് ആര്യൻ പറഞ്ഞു. ചിന്താഗതി കുറച്ച് അങ്ങനെയാണ്. അനുമോൾക്ക് ആ വീട്ടിൽ നിന്ന് ഗോസിപ്പ് വേണം. കാണാത്ത കാര്യം പറയരുത്. 72 ക്യാമറ ഉണ്ട്. അനുമോളുടേത് പിആർ ഗെയിമാണ്. അനുമോൾ സോറി പറഞ്ഞാൽ, പിആറിന് അതെങ്ങനെ മാറ്റി കാണിക്കാൻ പറ്റും? ലാലേട്ടൻ പറഞ്ഞാലും സോറി പറയില്ല എന്നതാണ് അനുമോളുടെ സ്ട്രാറ്റജി എന്ന് ആര്യൻ പറഞ്ഞു.




അനുമോൾ ആദിലയുടെ കവിളിൽ ഉമ്മവച്ചിട്ടുണ്ട്. ആദില ഒരു ലെസ്ബിയനാണ്. ഒരു ലെസ്ബിയൻ യുവതിയെ ഒരു സ്ത്രീ ഉമ്മവച്ചാൽ അത് ചിലപ്പോൾ പ്രകോപിപ്പിക്കലാവാം. അപ്പോൾ ഒരു ലെസ്ബിയനെ ഉമ്മവച്ചിട്ട് മോശമായിട്ടൊന്നും തോന്നുന്നില്ലെങ്കിൽ, ഒരു യുവതിയുടെ അടുത്ത് കിടന്ന എന്നോട് അത് തെറ്റാണെന്ന് പറയുന്നത് മോശമാണ്. അനുമോൾക്കും ആദിലയ്ക്കും നൂറയ്ക്കും ഒരു കിടക്കയിൽ കിടക്കാം. ആരും ഒന്നും ജഡ്ജ് ചെയ്യില്ല. അവിടെ സദാചാരമില്ല എന്നും ആര്യൻ കൂട്ടിച്ചേർത്തു.
“എവിടെ നിന്നെങ്കിലുമൊക്കെ കണ്ടൻ്റ് ഉണ്ടാക്കി ഷോയുടെ പ്രധാന ആളാവാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നു അവൾക്ക്. പക്ഷേ, എന്നോട് അത് നടന്നില്ല. അവളെ കണ്ടിട്ടാണ് ഞാൻ ബ്ലാങ്കറ്റിൻ്റെ അകത്തേക്ക് തലയിട്ടത്. അവൾ പറയുന്നതുപോലെ ഞാനെന്തെങ്കിലും ചെയ്യുകയായിരുന്നെങ്കിൽ കുറേ സമയം കൂടി എൻ്റെ തല ബ്ലാങ്കറ്റിനകത്താകുമായിരുന്നു. ഞാനും ജിസേലും അനുമോളെപ്പറ്റിയാണ് പറഞ്ഞിരുന്നത്. ചിലപ്പോൾ അത് അനുമോൾ കേട്ടിട്ടുണ്ടാവാം.”- ആര്യൻ തുടർന്നു.
വിഡിയോ കാണാം