Bigg Boss Malayalam Season 7: ബിഗ് ബോസ് ഹൗസിൽ മഴ; ആസ്വദിച്ച് നനഞ്ഞും കബഡി കളിച്ചും ഹൗസ്മേറ്റ്സ്
First Rain In Bigg Boss: ബിഗ് ബോസ് സീസണിലെ ആദ്യ മഴയിൽ ആസ്വദിച്ച് നനഞ്ഞ് മത്സരാർത്ഥികൾ. കബഡി കളിച്ചും നൃത്തം ചെയ്തുമാണ് ഇവർ മഴ ആസ്വദിച്ചത്.

ബിഗ് ബോസ് മഴ
ബിഗ് ബോസ് മലയാളം സീസൺ 7ൽ ഇതാദ്യമായി ബിബി ഹൗസിൽ മഴ. ഇതുവരെ ഹൗസിൽ മഴ പെയ്തിരുന്നില്ല. ആദ്യമായി പെയ്ത മഴ വളരെ ആസ്വദിച്ച് നനഞ്ഞും കബഡി കളിച്ചും ഹൗസ്മേറ്റ്സ് സജീവമായി. കബഡി കളിയും കുളം കരയുമടക്കം വിവിധ കളികളിലാണ് ഹൗസ്മേറ്റ്സ് ഏർപ്പെട്ടത്. ഇതിൻ്റെ വിഡിയോ ഏഷ്യാനെറ്റ് പങ്കുവച്ചു.
മഴ പെയ്തതിന് പിന്നാലെ ജിസേലാണ് ആദ്യം കുളിയ്ക്കാനിറങ്ങിയത്. പിന്നാലെ നെവിനും ഇറങ്ങി. കുറേ നേരം ഇവർ മാത്രമായിരുന്നു മഴയിൽ ഇറങ്ങി ആസ്വദിച്ചത്. ഇത് പലരും വീടിനുള്ളിലും പുറത്തും നിന്ന് കണ്ടു. റെന ഫാത്തിമ, കലാഭവൻ സരിഗ, അനുമോൾ, ആര്യൻ, ശൈത്യ എന്നിവർ ഇതിന് ശേഷം മഴയത്തേക്കിറങ്ങി. ഇതിനിടെ നെവിൻ നിലത്തുവീണു.
വിഡിയോ കാണാം
പിന്നാലെ ആര്യൻ എല്ലാവരെയും മഴയത്തിറങ്ങാൻ വിളിച്ചു. നൂറ വസ്ത്രമില്ലെന്ന് പറഞ്ഞാണ് ഇറങ്ങാതിരുന്നത്. ഇതിനിടെ അനുമോളെ നെവിൻ തറയിലൂടെ വലിച്ചിഴച്ചു. ഈ സമയത്ത് അക്ബറും എത്തി. പിന്നാലെ പുരുഷന്മാർക്കൊപ്പം ജിസേലും കബഡി കളിക്കാനിറങ്ങി. ഇതോടെ ആദിലയും നൂറയും മഴയത്തേക്കിറങ്ങി. പിന്നീടായിരുന്നു കുളം, കര കളി. ഒനീൽ സാബു, അനീഷ്, ബിന്നി, അഭിലാഷ് എന്നിവരാണ് മഴയത്ത് ഇറങ്ങാതിരുന്നത്.
വീക്കെൻഡ് എപ്പിസോഡിൽ വീട് പരിശോധിക്കാൻ മോഹൻലാൽ വീടിനകത്ത് കയറി. വീടിൻ്റെ വൃത്തി നോക്കുകയായിരുന്നു അദ്ദേഹം. റോബോട്ടായ സ്പൈക്കുട്ടനുമൊത്താണ് അദ്ദേഹം വീടിനുള്ളിൽ കയറിയത്. വീടിനുള്ളിൽ അടുക്കളയും കിടപ്പുമുറിയുമടക്കം പരിശോധിച്ച അദ്ദേഹം വീട്ടിലൊരിടത്ത് വച്ചിരുന്ന ആര്യൻ്റെ ആം ബാൻഡ് എടുത്തുകൊണ്ട് പോവുകയും ചെയ്തു. ആര്യനിൽ നിന്ന് ബാൻഡ് മോഷ്ടിച്ച നെവിൻ അത് ഇവിടെ ഒളിപ്പിക്കുകയായിരുന്നു. ബാൻഡ് സൂക്ഷിക്കാൻ കഴിയാത്ത ആര്യന് ഇനി ബാൻഡ് നൽകില്ലെന്നാണ് മോഹൻലാൽ എടുത്ത നിലപാട്.