Bigg Boss Malayalam Season 7: വീക്കിലി നോമിനേഷനിൽ പൊള്ളി ജിസേലും അനീഷും; ആരൊക്കെ അപകടമേഖലയിൽ?
Weekly Nomination In Bigg Boss: ബിഗ് ബോസ് എട്ടാം ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റിൽ ജിസേലും അനീഷും ഉൾപ്പെടെയുള്ളവർ. ഇതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് പങ്കുവച്ചു.

ആര്യൻ, ജിസേൽ
ബിഗ് ബോസ് ഹൗസിൽ എട്ടാം ആഴ്ചയിലേക്കുള്ള നോമിനേഷൻ. കഴിഞ്ഞ ആഴ്ചയിലേത് പോലെ പകുതി പേർ ഓപ്പൺ നോമിനേഷനും പകുതി പേർ രഹസ്യ നോമിനേഷനുമാണ് ചെയ്തത്. ജിസേൽ, അനീഷ്, അനുമോൾ, ജിഷിൻ തുടങ്ങിയവരൊക്കെ നോമിനേഷൻ പേരുകളിൽ വന്നുപോകുന്നുണ്ട്. ഏഷ്യാനെറ്റ് പങ്കുവച്ച പ്രൊമോയിലാണ് ഇത് വ്യക്തമാവുന്നത്.
ഓപ്പൺ നോമിനേഷൻ ചെയ്യുന്ന ലക്ഷ്മി ജിസേലിൻ്റെ പേരാണ് പറയുന്നത്. ഭക്ഷണം നൽകി കുറച്ചുപേരെ ചേർത്തുനിർത്തി സേഫ് ഗെയിം കളിക്കുന്നു എന്നതാണ് കാരണം. ആര്യൻ അനീഷിൻ്റെ പേര് പറയുന്നു. നേരത്തെ ഒറ്റയ്ക്കാണ് കളിച്ചിരുന്നതെന്നും ഇപ്പോൾ അങ്ങനെയല്ലെന്നും ആര്യൻ പറയുന്നു. ജിഷിനെ പറയുന്ന സാബുമാൻ, “ജിഷിൻ ചേട്ടാ, നിങ്ങൾക്ക് എത്ര വയസ് ഉണ്ട്, ഇത് എന്താണ്” എന്ന് ചോദിക്കുന്നു.
Also Read: Bigg Boss Malayalam 7: ബിബി ഹൗസിൽ ഇനി ചെറിയ കളികളില്ല; അതിഥികളായി ആസിഫ് അലിയും ജീത്തുവും അപർണയും
സീക്രട്ട് നോമിനേഷനിൽ ബിന്നി പറയുന്നത് സാരിത്തുമ്പിൽ പോകുന്നത് പോലെ ഒരു പ്രവണതയാണ് കാണിക്കുന്നത് എന്നാണ്. ഇത് ആരെപ്പറ്റിയാണെന്ന് വ്യക്തമല്ല. 15 പേരിൽ 13 പേരാണ് ആക്ടീവ് എന്ന് അനുമോൾ പറയുന്നു. കളി മറന്നുപോയി എന്ന കാരണം ചൂണ്ടിക്കാട്ടി അനുമോളെ ജിഷിൻ നോമിനേറ്റ് ചെയ്യുന്നു. ആര്യനെ ഒരു അടിമയായാണ് താൻ കണക്കാക്കുന്നത് എന്ന് അഭിലാഷ് പറയുന്നു.
ഇത്തവണ ബിഗ് ബോസ് ഹൗസിൽ നിന്ന് റെന ഫാത്തിമയാണ് പുറത്തുപോയത്. ഷാനവാസ്, ആര്യൻ, ലക്ഷ്മി, റെന, സാബുമാൻ, ആദില എന്നിവരാണ് എവിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഇവരെ പുറത്ത് നിരത്തിനിർത്തി ഹൗസിൽ നിന്ന് ഓരോരുത്തരെ വിളിച്ച് ലഭിക്കുന്ന നമ്പർ അനുസരിച്ച് മാലയിടുന്നവർ സേഫ് ആകുന്നതായിരുന്നു രീതി. ഷാനവാസ്, ആര്യൻ, സാബുമാൻ, ആദില എന്നിവർ രക്ഷപ്പെട്ടു. ഒടുവിൽ ലക്ഷ്മിയും റെനയുമാണ് ബാക്കിയായത്. അക്ബർ ഖാന് നൽകിയ നിർദ്ദേശം അനുസരിച്ച് റെന വീടിന് പുറത്തേക്കും ലക്ഷ്മി അകത്തേക്കും.