Bigg Boss Malayalam Season 7: ‘ഞങ്ങൾ നല്ല സുഹൃത്തുക്കൾ; ഇവർക്കൊക്കെ അസൂയയാണ്’; വിശദീകരിച്ച് ജിസേൽ
Gizele Explains She And Aryan Are Good Friends: താനും ആര്യനും സുഹൃത്തുക്കൾ മാത്രമാണെന്ന് ജിസേൽ. ഹൗസ്മേറ്റ്സിൻ്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു താരം.

ജിസേൽ, ആര്യൻ
ആര്യനും താനും ലവ് ട്രാക്ക് പിടിക്കുകയാണെന്ന ഹൗസ്മേറ്റ്സിൻ്റെ ആരോപണത്തിൽ പ്രതികരിച്ച് ജിസേൽ. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും കെയറിങിനെ പ്രണയമായി ഇവർ തെറ്റിദ്ധരിക്കുകയാണെന്നും ജിസേൽ പറഞ്ഞു. ഒനീൽ, അഭിലാഷ്, ബിന്നി എന്നിവരുടെ ചർച്ചകളുമായി ബന്ധപ്പെട്ടാണ് മോഹൻലാൽ ഹൗസ്മേറ്റ്സിനോട് അഭിപ്രായം ചോദിച്ചത്.
ഒനീലും അഭിലാഷും ബിന്നിയും ചേർന്ന് ചർച്ച നടത്തുന്നത് എന്താണെന്ന് മോഹൻലാൽ ചോദിക്കുമ്പോൾ പ്രത്യേകിച്ച് ഒന്നുമില്ലെന്ന് ഇവർ പറയുന്നു. ഇതോടെ ആര്യനും ജിസേലും ലവ് ട്രാക്ക് പിടിച്ചിരിക്കുകയാണെന്ന് പല സ്ഥലങ്ങളിൽ ഇരുന്ന് ഇവർ ചർച്ച നടത്തുന്നത് ബിഗ് ബോസ് കാണിക്കുന്നു. ഇവരോട് ചോദിക്കുമ്പോൾ ആര്യൻ നല്ല പ്ലയറാണെന്നും ജിസേലിൻ്റെ അടിമയായിപ്പോകുന്നു എന്ന് തോന്നുന്നെന്നും ഇവർ അഭിപ്രായം പറയുന്നു. തുടർന്നാണ് ഹൗസ്മേറ്റ്സിനോട് അഭിപ്രായം ചോദിക്കുന്നത്.
താനാണ് ഇവരുടെ കട്ടിലിനടുത്ത് കിടക്കുന്നതെന്നും ഇവർ തമ്മിൽ സൗഹൃദം മാത്രമേയുള്ളൂ എന്നും അനീഷ് പറയുന്നു. മറ്റ് പലരും ഇവർ തമ്മിലുള്ള ബന്ധത്തിൽ അഭിപ്രായം പറയുമ്പോൾ ആദിലയും ലക്ഷ്മിയും പറയുന്നത് എന്ത് ബന്ധമാണെങ്കിലും തോന്നലുകൾക്ക് പ്രസക്തിയില്ല എന്നാണ്. തുടർന്ന് ജിസേൽ മറുപടി പറയുകയായിരുന്നു.
തങ്ങൾ തമ്മിൽ നല്ല സൗഹൃദമാണെന്ന് ജിസേൽ പറഞ്ഞു. തങ്ങൾ പരസ്പരം ഭക്ഷണം എടുത്തുകൊടുക്കും. കയ്യിൽ സ്റ്റിച്ച് ഉണ്ടായിരുന്നപ്പോൾ ആര്യൻ തുണി അലക്കിത്തന്നു. പരസ്പരം കെയറിങ് ഉണ്ട്. ഇവർ നോമിനേഷൻ സംസാരിച്ചിട്ട് ഒരാളെ പുറത്തുവിടണമെന്ന് പറയുന്നത് ശരിയല്ല. ഇവർക്കൊക്കെ അസൂയയാണ്. സുഹൃത്താണെങ്കിൽ പരസ്പരം പിന്തുണയ്ക്കും. അഭിലാഷ് ഇരട്ടമുഖമുള്ള വ്യക്തിയാണെന്ന് ഇപ്പോൾ ഉറപ്പായെന്നും ജിസേൽ പറഞ്ഞു.
വിഡിയോ കാണാം