Bigg Boss Malayalam Season 7: പുറത്തായ ജിസേൽ സീക്രട്ട് റൂമിലോ?; വിമാനത്താവളത്തിൽ വന്നില്ലെന്ന് സോഷ്യൽ മീഡിയ
Gizele Thakral In The Secret Room: ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായ ജിസേൽ സീക്രട്ട് റൂമിലേക്ക് അഭ്യൂഹം. താരത്തെ വിമാനത്താവളത്തിൽ കണ്ടില്ലെന്നാണ് സോഷ്യൽ മീഡിയയുടെ നിരീക്ഷണം.

ജിസേൽ തക്രാൽ
കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് ഹൗസിൽ നിന്ന് ജിസേൽ പുറത്തായത്. ഫൈനൽ ഫൈവിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പുണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു ജിസേൽ. അതുകൊണ്ട് തന്നെ ജിസേലിൻ്റെ പുറത്താവൽ പ്രേക്ഷകർക്കും അതിശയമായി. എന്നാൽ, ജിസേൽ സീക്രട്ട് റൂമിലാണെന്നും പുറത്തായിട്ടില്ലെന്നുമാണ് സോഷ്യൽ മീഡിയയുടെ വാദം.
സാധാരണ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്താവുന്നവർ എപ്പിസോഡ് പുറത്തുവന്ന് മണിക്കൂറുകൾക്കകം വിമാനത്താവളങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പലരെയും കൊച്ചി വിമാനത്താവളത്തിലാണ് കണ്ടത്. ഇവിടെ ഇവർക്കായി കാത്തുനിൽക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് ബൈറ്റുകളും നൽകി ഇവർ വീടുകളിലേക്ക് മടങ്ങും. ശനിയാഴ്ചത്തെ എപ്പിസോഡിൽ പുറത്തായ ഒനീലിനെയും വിമാനത്താവളത്തിൽ കണ്ടു. എന്നാൽ, ഞായറാഴ്ച പുറത്തായ ജിസേലിനെ ഇതുവരെ എവിടെയും കണ്ടില്ലെന്നാണ് ചിലരുടെ അവകാശവാദം. ഒനീലിൻ്റെ ഇൻഡിഗോ വിമാനടിക്കറ്റ് പുറത്തുവന്നെന്നും ജിസേലിൻ്റെ ടിക്കറ്റ് എവിടെയും കണ്ടില്ലെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ വാദമുണ്ട്.
Also Read: Bigg Boss Malayalam 7: ‘കുറേ കാര്യങ്ങൾ പഠിച്ചു, ഈ എവിക്ഷൻ പ്രതീക്ഷിച്ചിരുന്നു’; മോഹൻലാലിനോട് ജിസൈൽ
അതേസമയം, ഹൗസിൽ നിന്ന് പുറത്തായി മോഹൻലാലിനോടും ഹൗസ്മേറ്റ്സിനോടും യാത്ര പറഞ്ഞ് ജിസേൽ പുറത്തേക്ക് പോകുന്നതായാണ് ബിഗ് ബോസ് എപ്പിസോഡിൽ കാണിച്ചത്. ശേഷം അഞ്ജന നമ്പ്യാർക്ക് എക്സിറ്റ് ഇൻ്റർവ്യൂ നൽകുകയും ചെയ്തു. സാധാരണ സീക്രട്ട് റൂമിലേക്ക് മാറ്റുന്ന മത്സരാർത്ഥികളെ എപ്പിസോഡിലും ലൈവിലും കാണിക്കാറുണ്ട്. ഹൗസ്മേറ്റ്സിനാണ് ഇവരെപ്പറ്റി വിവരമില്ലാതിരിക്കുക. പ്രേക്ഷകർക്ക് ഇവരെ കാണാനാവും. എന്നാൽ, ഇതൊന്നും നടന്നിട്ടില്ലാത്തതിനാൽ ജിസേൽ പുറത്തേക്ക് തന്നെയെന്നാണ് വിവരം.
9 ആഴ്ചകൾ പൂർത്തിയായപ്പോൾ ബിഗ് ബോസ് ഹൗസിൽ ഇനി 11 മത്സരാർത്ഥികളാണ് അവശേഷിക്കുന്നത്. ഓപ്പൺ നോമിനേഷനാണ് ഇത്തവണ നടക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ പെരുമാറ്റങ്ങളുടെ പേരിൽ ഷാനവാസിനെയാണ് കൂടുതൽ നോമിനേറ്റ് ചെയ്യുന്നത്. ലക്ഷ്മി, അനീഷ് തുടങ്ങിയവരും പട്ടികയിലുണ്ട്. ക്യാപ്റ്റനായതിനാൽ ആദിലയെ ഇത്തവണ ആർക്കും നോമിനേറ്റ് ചെയ്യാൻ കഴിയില്ല. ഇതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടു.
നോമിനേഷൻ പ്രൊമോ