Bigg Boss Malayalam 7: ‘കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല; അനു സോറി പറഞ്ഞതിനു കാരണം അതാണ്’; തുറന്ന് പറഞ്ഞ് നൂറ
Noora Opens Up About Anumol: എപ്പോഴും അനുമോളുമായി പ്രശ്നം ഉണ്ടാകുമായിരുന്നു. അതാണ് ഇറങ്ങാൻ നേരം അനു സോറി പറഞ്ഞത്. അനു, ശൈത്യ, ആദില എന്നിവര്‍ക്കൊപ്പം പട്ടായ പോകുമെന്നും നൂറ പറഞ്ഞു.
ബിഗ് ബോസ് സീസൺ ഏഴിന്റെ ഗ്രാൻഡ് ഫിനാലെക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. അനീഷ്, അനുമോൾ, അക്ബർ, നെവിൻ, ഷാനവാസ് എന്നിവരടങ്ങുന്ന ഫൈനലിസ്റ്റുകളിൽ ആരാകും സീസൺ 7ന്റെ ടൈറ്റിൽ വിന്നർ ആരാവുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ 99-ാം ദിവസം പുറത്തായ നൂറയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ബിഗ് ബോസ് അടിപൊളിയായിരുന്നു എന്നാണ് നൂറയുടെ ആദ്യ പ്രതികരണം. ആദില പുറത്ത് പോയതോടെ ഇമോഷണലി വീക്കായെന്നും ആ രണ്ട് ദിവസം ബിഗ് ബോസ് വീട്ടിൽ കഴിയാൻ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും നൂറ ഏഷ്യാനെറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ആദില പുറത്ത് പോയ സമയത്ത് കരഞ്ഞില്ലെന്നും എന്നാൽ പോയതിനു ശേഷം കരഞ്ഞെന്നും നൂറ പറഞ്ഞു.
99-ാം ദിവസം പുറത്താകുമെന്ന് ഒരു തോന്നൽ തനിക്ക് ഉണ്ടായിരുന്നുവെന്നും നൂറ പറഞ്ഞു. തനിക്കൊപ്പമുണ്ടായിരുന്നവർക്ക് നല്ല പിന്തുണയുണ്ട്. അതുകൊണ്ട് എവിക്ട് ആകുമെന്ന് ഏകദേശം ധാരണ ഉണ്ടായിരുന്നു. ഓരോ എവിക്ഷൻ വരുമ്പോഴും പുറത്താകുമെന്ന് വിചാരിച്ചിരുന്നു. എപ്പോഴും അനുമോളുമായി പ്രശ്നം ഉണ്ടാകുമായിരുന്നു. അതാണ് ഇറങ്ങാൻ നേരം അനു സോറി പറഞ്ഞത്. അനു, ശൈത്യ, ആദില എന്നിവര്‍ക്കൊപ്പം പട്ടായ പോകുമെന്നും നൂറ പറഞ്ഞു.
ശൈത്യയും അനുമോളും ആണ് ഏറ്റവും ക്ലോസ് ആയിട്ടുള്ളത്. അനുമോൾ പറയുന്നത് ഒട്ടും യോജിക്കാൻ പറ്റാത്ത മണ്ടത്തരങ്ങൾ ആണെന്നും തനിക്ക് എല്ലാം അറിയാമെന്ന വിചാരം അനുമോൾക്ക് ഉണ്ടെന്നും നൂറ പറഞ്ഞു. തെറ്റ് പറ്റി എന്ന് അക്സെപ്റ്റ് ചെയ്യാത്ത ആളാണ്. നെവിനെയാണ് കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്തത്. കണ്ണടച്ച് വിശ്വസിക്കാൻ പറ്റുന്നത് അനീഷേട്ടനെയാണെന്നും നൂറ പറഞ്ഞു.