AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: സഹതാപവോട്ടുകളിൽ അനുമോൾ; ‘സാധാരണക്കാരൻ’ ലേബലിൽ അനീഷ്: ഇത്തവണ കപ്പ് ആർക്ക്?

Who Will The Winner Of Bigg Boss Season 7: ഇത്തവണ ബിഗ് ബോസ് വിജയി ആരാവും? അനുമോൾ, അനീഷ്, ഷാനവാസ് എന്നിവർക്കാണ് ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത്.

Bigg Boss Malayalam Season 7: സഹതാപവോട്ടുകളിൽ അനുമോൾ; ‘സാധാരണക്കാരൻ’ ലേബലിൽ അനീഷ്: ഇത്തവണ കപ്പ് ആർക്ക്?
ബിഗ് ബോസ്Image Credit source: Screengrab
abdul-basith
Abdul Basith | Published: 09 Nov 2025 08:04 AM

ഇത്തവണ ബിഗ് ബോസ് ജേതാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇന്ന് രാത്രി ഏഴ് മണിക്ക് ബിഗ് ബോസ് ഫിനാലെ തത്സമയ സംപ്രേഷണം ആരംഭിക്കും. അനീഷ്, അനുമോൾ, അക്ബർ, ഷാനവാസ്, നെവിൻ എന്നീ അഞ്ച് പേരാണ് ഫൈനൽ ഫൈവിലെത്തിയത്, ഇവരിൽ ഒരാൾ ഇത്തവണ കിരീടം നേടും.

കപ്പ് നേടാൻ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെടുന്ന ഒരു മത്സരാർത്ഥിയാണ് അനുമോൾ. അവസാന ആഴ്ച ആർജെ ബിൻസിയും ശൈത്യയും ചേർന്ന് നടത്തിയ വിമർശനങ്ങളും മിഡ്‌വീക്ക് എവിക്ഷനിൽ പുറത്താവുന്നതിന് തൊട്ടുമുൻപ് ആദില നടത്തിയ ആരോപണങ്ങളുമൊക്കെ അനുമോൾക്ക് സഹതാപവോട്ടുകൾ ലഭിക്കാനുള്ള സാധ്യത വർധിപ്പിച്ചു. സാധാരണ രീതിയിൽ ആദിലയ്ക്കും നൂറയ്ക്കും ലഭിച്ചിരുന്ന വോട്ടുകൾ ഉറ്റസുഹൃത്തായ അനുമോൾക്ക് ലഭിക്കേണ്ടതാണ്. എന്നാൽ ഇവരുമായി വഴക്കുണ്ടായതിനാൽ അനുമോൾക്കെതിരെ ഇത് ക്രോസ് വോട്ടാവാനുള്ള സാധ്യതയുണ്ട്. ടാമ്പോൺ എടുത്തുകൊണ്ട് പോയ നൂറയ്ക്കെതിർ ടിഷ്യൂ പേപ്പർ എടുത്തുകൊണ്ട് പോയെന്ന ആരോപണങ്ങൾ ഉയർത്തിയത് ഇത് ശക്തിപ്പെടുത്തിയതാണ്. എന്നാൽ, അനുമോളുടെ ഒഫീഷ്യൽ പേജിൽ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി നൂറയോട് മാപ്പ് ചോദിച്ചത് ഒരു പരിധി വരെ ക്രോസ് വോട്ടിങ് കുറച്ചേക്കാം.

Also Read: Bigg Boss Malayalam Season 7: 100 ദിവസത്തെ അഗ്നിപരീക്ഷ അവസാനിച്ചു; ബിഗ് ബോസ് മലയാളം വിജയിയെ ഇന്നറിയാം

സാധാരണക്കാരൻ എന്ന ലേബൽ ഹൗസിലുടനീളം പിടിച്ചാണ് അനീഷ് ഫാൻ ബേസിനെ ഉണ്ടാക്കിയത്. ആരോടും തുറന്നുസംസാരിക്കാത്ത ഒരാൾ സാവധാനത്തിൽ സൗഹൃദത്തിനും പ്രണയത്തിനും ഇടം നൽകി ഹൃദയം തുറന്നുനൽകുന്ന രീതിയിലുള്ള സിനിമാ ക്യാരക്ടർ ആർക്ക് അനീഷിന് വോട്ടുകളായി ലഭിക്കുന്നു. പ്രത്യേകിച്ച് കാര്യമായ വിവാദങ്ങളുണ്ടാക്കാത്തതിനാൽ തന്നെ അനീഷിൻ്റെ വോട്ടുകൾ സ്ഥിരതയുള്ളതാണ്. ഒപ്പം, അനുമോൾ വിജയിക്കരുതന്നാഗ്രഹമുള്ളവരുടെ വോട്ടുകളിൽ ഒരു വലിയ പങ്കും ലഭിക്കും.

ഷാനവാസിൻ്റെ സീരിയർ ആരാധകർ, നെവിൻ്റെ ‘എൻ്റർടെയിന്മെൻ്റ്’ ആരാധകർ, അക്ബറിൻ്റെ ഗെയിം ആരാധകർ എന്നിങ്ങനെ മറ്റുള്ളവർക്കും സാധ്യതകളുണ്ട്.