AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actor Kaviraj Achari: ‘ലാലേട്ടനും മമ്മൂക്കയും മുഖ്യമന്ത്രി ആകാന്‍ ആഗ്രഹിച്ചാലും നടക്കില്ല, പണത്തോടും അധികാരത്തോടുമുള്ള ഭ്രാന്താണ്’; കവിരാജ്

Kaviraj on Tamil Actors’ Politics: തമിഴ്നാട്ടിലെ സിനിമാ താരങ്ങൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതിന്റെ കാരണത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടൻ. വിജയ്ക്കൊപ്പമുള്ള ഫോട്ടോ മാത്രം വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതിന്‍റെ കാരണം ചോദിച്ചപ്പോഴായിരുന്നു താരത്തിന്‍റെ പ്രതികരണം.

Actor Kaviraj Achari: ‘ലാലേട്ടനും മമ്മൂക്കയും മുഖ്യമന്ത്രി ആകാന്‍ ആഗ്രഹിച്ചാലും നടക്കില്ല, പണത്തോടും അധികാരത്തോടുമുള്ള ഭ്രാന്താണ്’; കവിരാജ്
Actor Kaviraj Achari
sarika-kp
Sarika KP | Published: 09 Nov 2025 10:07 AM

മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ കവിരാജ്. ‘കല്യാണരാമൻ, നിറം’ തുടങ്ങിയ അൻപതോളം സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ നടൻ അവതരിപ്പിച്ചിട്ടുണ്ട്. സിനിമകളിലും സീരിയലുകളിലും വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ താരം ഇപ്പോൾ ആത്മീയ പാതയിലാണ്. മാറംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയായി ജോലി ചെയ്യുകയാണ് കവിരാജ്. ഇതിനിടെയിൽ നടൻ ഒരു അഭിമുഖത്തിൽ‌‌ പറഞ്ഞ വാക്കുകൾ ഏറെ ചർച്ചയായിരുന്നു.

ഇപ്പോഴിതാ രാഷ്ട്രീയത്തെക്കുറിച്ചും സിനിമയെക്കുറിച്ചും താരാരാധയെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം. ഓൺ ലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.തമിഴ്നാട്ടിലെ സിനിമാ താരങ്ങൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതിന്റെ കാരണത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടൻ. വിജയ്ക്കൊപ്പമുള്ള ഫോട്ടോ മാത്രം വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതിന്‍റെ കാരണം ചോദിച്ചപ്പോഴായിരുന്നു താരത്തിന്‍റെ പ്രതികരണം.

Also Read: ‘കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല; അനു സോറി പറഞ്ഞതിനു കാരണം അതാണ്’; തുറന്ന് പറഞ്ഞ് നൂറ

കേരളം ഒഴിച്ച് തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ മുഖ്യമന്ത്രി സ്ഥാനം കിട്ടുമോ എന്ന് നോക്കി നടക്കുകയാണെന്നും പണത്തോടും അധികാരത്തോടുമുള്ള ഭ്രാന്താണ് അതെന്നും കവിരാജ് പറയുന്നു. അതുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് തിരിയുന്നതെന്നാണ് അദ്ദേഹം പറയുന്നു. കേരളത്തില്‍ ലാലേട്ടനും മമ്മൂക്കയും പൃഥ്വിരാജും കുഞ്ചാക്കോ ബോബനുമൊന്നും മുഖ്യമന്ത്രി ആകാന്‍ ആഗ്രഹിക്കില്ലെന്നും ആഗ്രഹിച്ചാലും നടക്കത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

കക്ഷി രാഷ്ട്രീയത്തേക്കാള്‍ ലോക നന്മയാണ് തന്‍റെ രാഷ്ട്രീയം. തമിഴ്നാട്ടിൽ കുറേ പൊട്ടന്‍മാരായിട്ടുള്ള ജനങ്ങളുണ്ടെന്നും അത് മുതലാക്കാൻ അവരെന്തും ചെയ്യും. സിനിമയില്‍ നിന്ന് പെന്‍ഷന്‍ ആയാൽ നേരെ മുഖ്യമന്ത്രി സ്ഥാനം കിട്ടുമോ എന്ന് നോക്കികൊണ്ട് നടക്കുകയാണ്. കേരളം ഒഴിച്ച് തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ ഇതാണ് നടക്കുന്നതെന്നും ഇതൊന്നും വേണ്ടെന്നുള്ള ആറ്റിറ്റ്യൂഡിലാണ് നമ്മൾ എന്നും കവിരാജ് പറയുന്നു.