Bigg Boss Malayalam Season 7: വമ്പൻ പ്ലാനിങും സ്ട്രാറ്റജിയും പാഴായി; സീസണിലെ ആദ്യ ജയിൽപ്പുള്ളിയായി അപ്പാനി ശരത്
Appani Sarath And Anumol Are In Jail: ബിഗ് ബോസിൽ ആദ്യമായി ജയിലിൽ കിടക്കുന്ന മത്സരാർത്ഥികളായി അപ്പാനി ശരതും അനുമോളും. ശരതിനെ അനീഷ് നേരിട്ട് നോമിനേറ്റ് ചെയ്തപ്പോൾ ഹൗസ്മേറ്റ്സ് ചേർന്ന് അനുമോളെ ജയിലിലയക്കുകയായിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ 7ൽ ആദ്യമായി ജയിലിൽ പോകുന്നയാളായി അപ്പാനി ശരത്. ക്യാപ്റ്റൻ്റെ പ്രത്യേക അധികാരമുപയോഗിച്ച് ആദ്യ ആഴ്ചയിലെ ക്യാപ്റ്റൻ അനീഷാണ് ശരതിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തത്. ഹൗസ്മേറ്റ്സ് എല്ലാവരും കൂടി അനുമോളെയും ജയിലിലേക്ക് തിരഞ്ഞെടുത്തു.
ടാസ്കിൽ ശരത് ഒന്നും ചെയ്തില്ലെന്നും അതുകൊണ്ട് അവൻ ജയിലിൽ പോയി കിടക്കട്ടെ എന്നും അനീഷ് പറഞ്ഞു. ഹൗസിൽ ആക്ടീവല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹൗസ്മേറ്റ്സ് അനുമോളെ നോമിനേറ്റ് ചെയ്തത്. ഇതോടെ ഇവർ രണ്ട് പേരും ജയിലിലേക്ക് പോവുകയായിരുന്നു. ജയിലിൽ വച്ച് ഇരുവരും അനീഷിനോട് തർക്കിച്ചു. എന്തടിസ്ഥാനത്തിലാണ് അനുമോൾക്ക് നിലപാടില്ലെന്ന് അനീഷ് പറഞ്ഞതെന്ന് ശരത് ചോദിച്ചു. അതിൻ്റെ കാരണം അനുമോൾക്ക് അറിയാമെന്നും പലരെയും സംരക്ഷിക്കുന്ന രീതിയിലാണ് അനുമോൾ സംസാരിച്ചതെന്നും അനീഷ് പറഞ്ഞു.




ഈ വാദം കേട്ടതോടെ അപ്പാനി ശരത് ദേഷ്യപ്പെട്ടു.”നിനക്കും ഇല്ലേടാ അമ്മയും പെങ്ങളും. ഒരു പാവപ്പെട്ട പെൺകൊച്ചിൻ്റെ ജീവിതം നശിപ്പിക്കാനായിട്ട് വരുത്തിത്തീർത്ത കള്ളക്കഥകളല്ലേ. ഇവൾക്ക് ഒരു ജീവിതമുണ്ടെടാ, പുറത്തിറങ്ങുമ്പോൾ. നിനക്ക് എന്തും പറയാനുള്ള അധികാരം ബിഗ് ബോസ് എന്നല്ല, ലോകത്ത് ആരും തന്നിട്ടില്ല.”- ശരത് പറഞ്ഞു.
ജയിലിൽ ചപ്പാത്തി പരത്തുക എന്നതായിരുന്നു ശരതിനും അനുമോളിനും ലഭിച്ച ടാസ്ക്. ചതുരത്തിലും ത്രികോണത്തിലും വൃത്തത്തിലുമുള്ള ചപ്പാത്തികളാണ് വേണ്ടിയിരുന്നത്. വൃത്താകൃതിയിലുള്ള 25 ചപ്പാത്തികളും ത്രികോണാകൃതിയിലുള്ള 12 ചപ്പാത്തികളും ചതുരാകൃതിയിലുള്ള 13 ചപ്പാത്തികളുമാണ് ഇവർക്ക് ഉണ്ടാക്കേണ്ടിയിരുന്നത്. ഇത് മുഴുവൻ ചെയ്തുതീർത്തെങ്കിലേ ജയിലിൽ നിന്ന് പുറത്തുവരാൻ കഴിയൂ എന്നും ബിഗ്റ്റ് ബോസ് അറിയിച്ചു.
ബിഗ് ബോസ് ഹൗസ് സീസൺ 7ൽ ഇന്ന് അഞ്ചാം ദിവസമാണ്. തകർപ്പൻ മത്സരമാണ് ഇക്കുറി തുടക്കം മുതൽ ബിഗ് ബോസ് ഹൗസിൽ.