AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Big Boss Malayalam 7: ഒടുവിൽ രേണുവിന് ആശ്വാസം! വീട്ടിൽ പോകണമെന്ന ആ​ഗ്രഹം നിറവേറ്റി ബി​ഗ് ബോസ്?

വ്യത്യസ്ത വഴികളുള്ള പാറ്റേണും ഒരു വീടും അതിന് താഴ് ഭാ​ഗത്തായി രേണു സുധിയും നിൽക്കുന്ന ഒരു കാർഡാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. "എപ്പോഴും ഇത് തന്നെ പറഞ്ഞാൽ പിന്നെ വേറെ എന്താണ് വഴി... അല്ലേ??", എന്നാണ് കാർഡ് പങ്കിട്ട് കുറിച്ചിരിക്കുന്ന വാക്കുകൾ.

Big Boss Malayalam 7:  ഒടുവിൽ രേണുവിന് ആശ്വാസം! വീട്ടിൽ പോകണമെന്ന ആ​ഗ്രഹം നിറവേറ്റി ബി​ഗ് ബോസ്?
Renu Sudhi (2)
sarika-kp
Sarika KP | Published: 27 Aug 2025 19:12 PM

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഈ മാസം മൂന്നാം തീയതിയാണ് ബി​ഗ് ബോസ് മലയാളം സീസൺ 7 ആരംഭിച്ചത്. ബി​ഗ് ബോസ് ഷോ ആരംഭിക്കുന്നുവെന്ന് പറഞ്ഞത് മുതൽ പ്രെഡിക്ഷൻ ലിസ്റ്റിൽ ഉയർന്ന പേരാണ് സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി.

ഒടുവിൽ പ്രേക്ഷകരുടെ പ്രവചനം ശരിയായി. ഷോ ആരംഭിച്ച ആദ്യ ദിവസങ്ങളിൽ ആക്ടീവ് ആയിരുന്ന രേണു. എന്നാൽ പതുക്കെ പതുക്കെ രേണു പുറകോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്. രേണുവിന് മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടെയിൽ വീട്ടിൽ പോകണമെന്ന ആവശ്യവും രേണു ബി​ഗ് ബോസിനോട് ആവശ്യപ്പെടാറുണ്ട്.

Also Read:‘രേണു ജെനുവിനാണ്; ബി​ഗ് ബോസിൽ അവർക്ക് പറ്റുന്നില്ല, സെെക്യാട്രിസ്റ്റിന്റെ സഹായം തേടി’; ശാരിക

ഇടയ്ക്ക് ഇത് പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയവും ആയി.ഒടുവിലിതാ രേണുവിന്റെ ആവശ്യം നിറവേറ്റി കൊടുത്തിരിക്കുകയാണ് ബി​ഗ് ബോസ്. ഇതുമായി ബന്ധപ്പെട്ട ഒരു ബി​ഗ് ബോസ് കാർഡ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീട്ടിലേക്കുള്ള വഴി കാണിക്കാമോ എന്ന തലക്കെട്ടോടെ വ്യത്യസ്ത വഴികളുള്ള പാറ്റേണും ഒരു വീടും അതിന് താഴ് ഭാ​ഗത്തായി രേണു സുധിയും നിൽക്കുന്ന ഒരു കാർഡാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. “എപ്പോഴും ഇത് തന്നെ പറഞ്ഞാൽ പിന്നെ വേറെ എന്താണ് വഴി… അല്ലേ??”, എന്നാണ് കാർഡ് പങ്കിട്ട് കുറിച്ചിരിക്കുന്ന വാക്കുകൾ.

ഇതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. “പാവം അല്ലെ. അവിടെ കുറച്ചു ദിവസം നിന്നോട്ടെ”, എന്ന് പറയുന്നവരും ഉണ്ട്. ചിലർ എ, ബി, സി എന്നീ വഴികളിൽ രേണുവിന് പോകാൻ പറ്റുന്ന വഴി ഏതാണെന്ന് കമന്റുകളായി രേഖപ്പെടുത്തുന്നുമുണ്ട്.