Bigg Boss Malayalam Season 7: ‘അടുത്ത സീസൺ മുതൽ പിആറിന് ഡിമാൻഡ് കൂടും’; അനുമോൾ ബിഗ് ബോസ് ജേതാവായതിൽ പ്രതിഷേധം

Backlash Against Anumol For BB Win: അനുമോൾ ബിഗ് ബോസ് വിജയി ആയതിൽ കനത്ത പ്രതിഷേധം. അനീഷിനെ പിന്തള്ളി അനുമോൾ വിജയിച്ചതാണ് കാരണം.

Bigg Boss Malayalam Season 7: അടുത്ത സീസൺ മുതൽ പിആറിന് ഡിമാൻഡ് കൂടും; അനുമോൾ ബിഗ് ബോസ് ജേതാവായതിൽ പ്രതിഷേധം

അനുമോൾ

Published: 

10 Nov 2025 | 10:16 AM

അനുമോൾ ബിഗ് ബോസ് വിജയി ആയതിൽ പ്രതിഷേധം ശക്തം. അർഹതയുള്ള അനീഷിനെ പിന്തള്ളി അനുമോൾ വിജയിക്കാൻ കാരണം പിആർ ആണെന്ന് പ്രേക്ഷകർ ആരോപിക്കുന്നു. നേരത്തെ മുതൽ തന്നെ അനുമോളുടെ പിആറുമായി ബന്ധപ്പെട്ട് വിവാദങ്ങളും ചർച്ചകളും നടന്നിരുന്നു. ഇതിൻ്റെ ചുവടുപിടിച്ചാണ് പുതിയ ചർച്ചകൾ.

അനുമോൾ 16 ലക്ഷം രൂപയ്ക്ക് പിആർ കൊടുത്തു എന്ന് ബിന്നിയാണ് ആദ്യം ആരോപിച്ചത്. തന്നോട് അനുമോൾ തന്നെ പറഞ്ഞ കാര്യമാണ് ഇതെന്നും ബിന്നി പറഞ്ഞിരുന്നു. പിന്നീട് ഇതേ കാര്യം മറ്റ് പലരും ആരോപിച്ചു. ഇത് അകത്തും പുറത്തും ചർച്ചയായി. അനുമോൾ ഓരോ ആഴ്ചകളിലും പുറത്താവാതെ രക്ഷപ്പെട്ടതോടെ ചർച്ചകൾക്കും ആരോപണങ്ങൾക്കും ശക്തി പ്രാപിച്ചു. ജിസേൽ പുറത്തായപ്പോഴും ആര്യൻ പുറത്തായപ്പോഴും അനുമോളുടെ പിആർ ആണ് കാരണമെന്ന ചർച്ചകളുയർന്നു.

Also Read: Bigg Boss Malayalam Season 7: സമ്മാനത്തുകയേക്കാൾ പ്രതിഫലം, ക്യാഷ് പ്രൈസ്, ആഢംബര കാർ; 100 ദിവസം കൊണ്ട് അനുമോൾ നേടിയത് കോടിയിലേറെ

പുറത്തുപോയി ഫിനാലെ വീക്കിൽ തിരികെവന്നവരിൽ പലരും അനുമോളുടെ പിആറുമായി ബന്ധപ്പെട്ട ചർച്ചകളുയർത്തി. ശൈത്യ സന്തോഷ്, ആർജെ ബിൻസി തുടങ്ങിയവർ അനുമോളുടെ പിആർ തങ്ങളുടെ ജീവിതം വളരെ ബുദ്ധിമുട്ടേറിയതാക്കിയെന്ന് ആരോപിച്ചു. ഇത് പിആറുമായി ബന്ധപ്പെട്ട ആരോപണങ്ങളെ മറ്റൊരു തലത്തിലെത്തിച്ചു. ഇതോടെ അനുമോളുടെ പിആർ ചെയ്ത വിനു വിജയ് പരസ്യമായി രംഗത്തുവന്നു. ശൈത്യ ഉയർത്തിയ ആരോപണങ്ങൾ തെറ്റാണെന്ന് വിനു പറഞ്ഞെങ്കിലും വിവാദങ്ങൾ കെട്ടടങ്ങിയില്ല.

കോമണറായി എത്തിയ അനീഷ് ബിഗ് ബോസ് റണ്ണർ അപ്പ് ആയതോടെ പിആർ വിവാദങ്ങൾ വീണ്ടും കടുത്തു. ഏഷ്യാനെതിരെ കടുത്ത വിമർശനങ്ങളാണ് പ്രേക്ഷകർ ഉയർത്തുന്നത്. പിആർ കൊണ്ട് മാത്രമാണ് അനുമോൾ വിജയിച്ചതെന്നും പിആർ ഇല്ലാത്ത അനീഷിന് ട്രോഫി ലഭിച്ചില്ലെന്നും പ്രേക്ഷകർ കുറ്റപ്പെടുത്തുന്നു. ബിബി മലയാളം ചരിത്രത്തിൽ രണ്ടാമത്തെ വനിതാ ജേതാവാണ് അനുമോൾ.

Loading...
Unable to load recommendations.
Follow Us
Related Stories
ചെവിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
പല്ലികളെ കടക്ക് പുറത്ത്! ചെലവില്ലാതെ തുരത്താൻ ചില വഴികൾ
ഭക്ഷണശേഷം പൈനാപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ!
ഉമിനീരിൽ ഈ വ്യത്യാസം ഉണ്ടോ? കാരണമിത്
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ